Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയ്‌സ്വാള്‍ ഇത്ര കുഴപ്പക്കാരനോ? രഹാനെ പറഞ്ഞു കടക്ക് പുറത്ത്! പിന്നെ സംഭവിച്ചത് അറിയാം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഭാവിയിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായി ദീര്‍ഘകാലം തന്നെ കാണാന്‍ സാധിക്കുമെന്നു വലിയൊരു ഇന്നിങ്‌സിലൂടെ കാണിച്ചു തന്നിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഇംഗ്ലണ്ടിനെതിരേ വിശാഖപട്ടണത്തു നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു മേല്‍ക്കൈ നേടിത്തരുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്.

ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ പോലും ഫിഫ്റ്റി നേടാതിരുന്നിട്ടും ടീമിനെ 396 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത് ജയ്‌സ്വാളിന്റെ വണ്‍മാന്‍ ഷോയാണ്. 209 റണ്‍സാണ് താരം അടിച്ചെടുത്തത്. കളിക്കളത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ അത്ര അഗ്രസീവായി കാണപ്പെടാളുള്ള താരമല്ല ജയ്‌സ്വാള്‍. അമിതാഹ്ലാദമോ, ആക്രോശമോയൊന്നും താരത്തില്‍ നമ്മള്‍ കാണാറുമില്ല.

YASHASVI JAISWAL

പക്ഷെ ജയ്‌സ്വാള്‍ അത്ര കൂളാണെന്നു കരുതാന്‍ വരട്ടെ. ഒരിക്കല്‍ കളിക്കളത്തിലെ പെരുമാറ്റം നിയന്ത്രണം വിട്ടതിനെ തുടര്‍ന്നു ഗ്രൗണ്ടില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് അദ്ദേഹം. എപ്പോഴായിരുന്നു വലിയ വിവാദമായി മാറിയ ഈ സംഭവമെന്നു നമുക്കു നോക്കാം.

2022ലെ ദുലീപ് ട്രോഫി ഫൈനലില്‍ പശ്ചിമ മേഖല ടീമിനു വേണ്ടി ജയ്‌സ്വാള്‍ കളിക്കുന്നതിനിടെയായിരുന്നു ഇത്. ദക്ഷിണ മേഖലയുമായുള്ള മല്‍സരത്തില്‍ അന്നു അവരെ നയിച്ചത് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ കൂടിയായ അജിങ്ക്യ രഹാനെയായിരുന്നു. അച്ചടക്കലംഘനം നടത്തിയതിനെ തുടര്‍ന്നായിരുന്നു ക്ഷുഭിതനായ രഹാനെ ജയ്‌സ്വാളിനോടു ഗ്രൗണ്ടില്‍ നിന്നും പുറത്തുപോവാന്‍ ആവശ്യപ്പെട്ടത്.

ഫീല്‍ഡ് ചെയ്യവെ ദക്ഷിണ മേഖല ടീമിലെ ചില താരങ്ങളെ ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇവരില്‍ ടി രവി തേജയുമായുള്ള കൊമ്പുകോര്‍ക്കല്‍ കൈയാങ്കളിയുടെ വക്കിലേക്കു എത്തുകയും ചെയ്തു. ജയ്‌സ്വാള്‍ സ്ലെഡ്ജ് ചെയ്തപ്പോള്‍ രവി തേജയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇതോടെ ഇരുതാരങ്ങളും തമ്മില്‍ വാക്‌പോരിലേര്‍പ്പെടുകയും ചെയ്തു. അംപയര്‍മാര്‍ രണ്ടു തവണ ജയ്‌സ്വാളിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ ഇതു താരം മുഖവിലയ്ക്കെടുത്തില്ല.

ഇന്നിങ്‌സിലെ 50ാമത്തെ ഓവറിനിടെ ജയ്‌സ്വാളും രവി തേജയും തമ്മില്‍ പൊരിഞ്ഞ വാക്‌പോരാണ് നടന്നത്. ജയ്‌സ്വാള്‍ ചില മോശം വാക്കുകള്‍ ഇതിനിടെ പ്രയോഗിക്കുകയും ചെയ്തു. രംഗം വഷളാവുന്നതു കണ്ട് ഇവര്‍ക്ക് അരികിലേക്കു രഹാനെ ഓടിയെത്തുകയും ശാന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അംപയര്‍മാരും സംഭവത്തില്‍ ഇടപെട്ടിരുന്നു. ജയ്‌സ്വാളിനെ പിടിച്ചുമാറ്റിയ രഹാനെ ശാന്തമാക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല.

AJINKYA RAHANE

രവി തേജയെ അധിക്ഷേപിക്കുന്ന തരത്തില്‍ ജയ്‌സ്വാള്‍ വീണ്ടും പലതും പറഞ്ഞു കൊണ്ടിരുന്നതോടെ രഹാനെയുടെ നിയന്ത്രണം വിട്ടു. രോഷാകുലനായ അദ്ദേഹം രഹാനെയോടു ഗ്രൗണ്ടില്‍ നിന്നും തിരികെ പോവാന്‍ ആവശ്യപ്പെട്ടു. പക്ഷെ ഈ തീരുമാനത്തില്‍ ജയ്‌സ്വാളിനു അസംതൃപ്തിയും രോഷവുമുണ്ടായിരുന്നു.

പലതും പിറുപിറുത്തുകൊണ്ട് താരം ഗ്രൗണ്ടില്‍ നിന്നും പുറത്തു പോവുകയുമായിരുന്നു. പക്ഷെ ഇന്നിങ്‌സിലുടനീളം ജയ്‌സ്വാളിനെ രഹാനെ പുറത്തിരുത്തിയില്ല. രംഗം ശാന്തമായതോടെ 65ാം ഓവറില്‍ താരത്തെ രഹാനെ ഗ്രൗണ്ടിലേക്കു തിരികെ വിളിക്കുകയായിരുന്നു.

മോശം പെരുമാറ്റത്തിന്റെ പേരില്‍ ചീത്തപ്പേര് കേള്‍പ്പിച്ചെങ്കിലും ബാറ്റിങില്‍ പശ്ചിമ മേഖലയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു ജയ്‌സ്വാള്‍ കാഴ്ചവച്ചത്. രണ്ടാമിന്നിങ്‌സില്‍ താരം കിടിലന്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു. 323 ബോളില്‍ 263 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. അദ്ദേഹത്തെക്കൂടാതെ ഇപ്പോള്‍ ടെസ്റ്റ് ടീമിലേക്കു വിളിക്കപ്പെട്ട സര്‍ഫറാസ് ഖാനും പശ്ചിമ മേഖലയ്ക്കു വേണ്ടി തിളങ്ങി. 178 ബോളില്‍ 127 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.

Story first published: Saturday, February 3, 2024, 19:24 [IST]
Other articles published on Feb 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+