Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: താരലേലം എപ്പോഴാവും, ഏതൊക്കെ ടീമുകള്‍ക്കു നേട്ടമാവും?- എല്ലാമറിയാം

ചില സുപ്രധാന തീരുമാനങ്ങളെടുത്താണ് ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ അവസാനിച്ചത്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത് 2022ലെ ഐപിഎല്ലില്‍ ഫ്രാഞ്ചൈസികളുടെ എണ്ണം എട്ടില്‍ നിന്നും 10 ആക്കി ഉയര്‍ത്തിയെന്നതായിരുന്നു. ഇതോടെ 2021ലെ അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം ഉണ്ടാവില്ലെന്നു ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. പകരം മിനി താരലേലമായിരിക്കും ബിസിസിഐ സംഘടിപ്പിക്കുക.

1

അടുത്ത ഐപിഎല്ലിനു ഇനി സമയം കുറവായതിനാലാണ് 2022 മുതല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മതിയെന്നു ബിസിസിഐയുടെ യോഗത്തില്‍ ധാരണയായത്. കുറഞ്ഞ സമയത്തിനുള്ളില്‍ ടീമുകള്‍ക്കായി ടെണ്ടര്‍ ക്ഷണിക്കുന്നതടക്കമുള്ള നടപടി ക്രമങ്ങളും മെഗാ താരലേലവുമെല്ലാം നടത്തുകയാണെങ്കില്‍ അത് ഐപിഎല്‍ തുടങ്ങുന്നത് വൈകാനിടയാക്കും. ഇതേ തുടര്‍ന്നാണ് ഒരു സീസണ്‍ കൂടി എട്ടു ടീമുകളെ നിലനിര്‍ത്താന്‍ ബിസിസിഐ തീരുമാനിച്ചത്.

കഴിഞ്ഞ ഐപിഎല്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്നു യുഎഇയിലേക്കു മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരായിരുന്നു. അടുത്ത വര്‍ഷവും കൊവിഡ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ യുഎഇയില്‍ തന്നെ ടൂര്‍ണമെന്റ് നടത്താനാണ് സാധ്യത. ഇതേക്കുറിച്ച് ബിസിസിഐ തീരുമാനം കൈക്കൊണ്ടിട്ടില്ല. അപ്പോഴത്തെ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും വേദി മാറ്റമടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുക.

താരലേലം എപ്പോഴാവും?
ഐപിഎല്‍ താരലേലത്തിന്റെ തിയ്യതി ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഫെബ്രുവരി മധ്യത്തോടെ ലേലം നടക്കാനാനാണ് സാധ്യതകള്‍. ഇന്ത്യയിലെ ആഭ്യന്തര ടി20 ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫി ജനുവരി 10 മുതല്‍ 31 വരെയാണ്. അതുകൊണ്ടു തന്നെ ഇതിനു ശേഷം മാത്രമേ ലേലം നടക്കാനിടയുള്ളൂ. കാരണം ഫ്രാഞ്ചൈസികള്‍ക്കു ആഭ്യന്തര ക്രിക്കറ്റിലെ മികച്ച കളിക്കാരെ കണ്ടെത്താനുള്ള മികച്ച വേദി കൂടിയാണ് മുഷ്താഖ് അലി ട്രോഫി.

ഏതൊക്കെ ടീമുകള്‍ക്കു നേട്ടമാവും?
അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം നടക്കില്ലെന്നത് ഏറ്റവുമധികം ഗുണം ചെയ്യുക നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനും റണ്ണറപ്പുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനുമാവും. കാരണം നിലവിലെ അതേ ടീമിനെ നിലനിര്‍ത്തുന്നതിനൊപ്പം മിനി താര ലേലത്തില്‍ ചില കളിക്കാരെ കൂടി സ്വന്തമാക്കി വീക്ക്‌നെസുകള്‍ പരിഹരിക്കാന്‍ ഇവര്‍ക്കു കഴിയും. മെഗാ താരലേലം നടന്നിരുന്നെങ്കില്‍ ചുരുക്കം പേരെ നിലനിര്‍ത്തി മറ്റുള്ളവരെയെല്ലാം ടീമുകള്‍ ഒഴിവാക്കേണ്ടതുണ്ട്. ഒഴിവാക്കപ്പെടുന്നവര്‍ വീണ്ടും ലേലത്തില്‍ വില്‍പ്പനയ്ക്കുള്ളവരുടെ കൂട്ടത്തില്‍ ഇടം പിടിക്കുകയും ചെയ്യും.
എന്നാല്‍ മെഗാ ലേലം ഇല്ലെന്നത് ഏറ്റവുമധികം ക്ഷീണമാവുക എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായിരിക്കും. വയസ്സന്‍ പടയെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ മുടന്തി നീങ്ങിയ സിഎസ്‌കെ മെഗാലേലം നടക്കുകയാണെങ്കില്‍ ടീമിനെ അടിമുടി അഴിച്ചു പണിയാനുള്ള പ്ലാനിങിലായിരുന്നു. ഇതാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്.

Story first published: Friday, December 25, 2020, 18:28 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+