For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാധകരെ ശാന്തരാകുവിന്‍, രോഹിത്തിന്റെ വിരമിക്കല്‍ തിയ്യതി പുറത്ത്!! എല്ലാം പറഞ്ഞ് കോച്ച്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ വിരമിക്കലിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബാല്യകാല കോച്ച് കൂടിയായ ദിനേഷ് ലാഡാണ് ഇതേക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഓസ്‌ട്രേയിക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം നേടി പ്ലെയര്‍ ഓഫ് ദി സീരീസായി ഹിറ്റ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

തന്റൈ ഫോമിനെയും ഫിറ്റ്നസിനെയും കുറിച്ച് സംശയിച്ചവര്‍ക്കു ഹിറ്റ്മാന്‍ ബാറ്റ് കൊണ്ടു മറുപടി നല്‍കുകയായിരുന്നു. 2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ കൂടി കളിക്കാനുളള ബാല്യം തനിക്കുണ്ടെന്നു രോഹിത് തെളിയിക്കുകയും ചെയ്തു.

ROHIT SHARMA

രോഹിത്തിന്റെ വിരമിക്കല്‍

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി കുറിച്ചതിനു പിന്നാലെയാണ് രോഹിത് ശര്‍മയുടെ വിരമിക്കലിനെ കുറിച്ച് ആദ്യകാല കോച്ചായ ദിനേഷ് ലാഡ് പ്രതികരിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മല്‍സരത്തില്‍ രോഹിത് ശര്‍മ ബാറ്റ് ചെയ്ത രീതിയും ഇന്ത്യന്‍ വിജയത്തില്‍ നല്‍തിയ സംഭാവനയും കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. 2027ലെ അടുത്ത ഏകദിന ലോകകപ്പിലും രോഹിത് കളിക്കും. അതിനു ശേഷം മാത്രമേ വിരമിക്കുകയുള്ളൂവെന്നും ലാഡ് ഉറപ്പിച്ച് പറയുന്നു. അന്താരാഷ്ട്ര കരിയറിലെ 50ാം സെഞ്ച്വറിയും ഏകദിനത്തിലെ 33ാം സെഞ്ച്വറിയും കൂടിയാണ് കഴിഞ്ഞ മല്‍സരത്തില്‍ രോഹിത് കുറിച്ചത്.

ഈ മല്‍സരശേഷം ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരായ രവി ശാസ്ത്രിയോടും ആദം ഗില്‍ക്രിസ്റ്റിനോടും രോഹിത്തും വിരാട് കോലിയും സംസാരിച്ചിരുന്നു. ഇരുവരുടെയും വിരമിക്കലിനെ കുറിച്ചൊന്നും ഇവരുടെ സംഭാഷണത്തില്‍ പരാമര്‍ശിച്ചിരുന്നില്ല. മറിച്ച് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചിലപ്പോള്‍ രണ്ടു പേരുടെയും അവസാന മല്‍സരമായിരിക്കാം ഇതെന്നു മാത്രമാണ് ശാസ്ത്രിയും ഗില്‍ക്രിസ്റ്റും പറഞ്ഞത്.

രോക്കോയ്ക്കു പ്രശംസ

സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യയുടെ ഒമ്പതു വിക്കറ്റ് വിജയത്തിനു ചുക്കാന്‍ പിടിച്ച രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഇന്നിങ്‌സുകളെ പ്രശംസിച്ചിരിക്കുകയാണ് ദിനേഷ് ലാഡ്. പെര്‍ത്തിലെയും അഡ്‌ലെയ്ഡിലെയും ആദ്യ രണ്ടു കളിയിലും ഡെക്കായ ശേഷം അവസാന കളിയില്‍ പുറത്താവാതെ 74 റണ്‍സുമായാണ കോലി ഇതിനു പ്രായശ്ചിത്തം ചെയ്തത്.

ഏതു സമയത്തും എവിടെയും ബാറ്റിങില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ കഴിയുന്ന താരമാണ് വിരാട് കോലി. ഈ മല്‍സരത്തതില്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സ് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.

ROHIT KOHLI

തന്റെ ബാറ്റിങ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധിക്കുന്ന താരങ്ങള്‍ കോലിയും രോഹിത് ശര്‍മയുമായിരിക്കുമെന്നു ഒരുപാട് മുമ്പ് ഒരു ചടങ്ങില്‍ വച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞിരുന്നു. രണ്ടു പേരും ഇപ്പോള്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ക്കു അരികെ എത്തി നില്‍ക്കുകയാണെന്നും ലാഡ് വിശദമാക്കി.

നമ്പര്‍ വണ്ണായേക്കും

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കസറിയതോടെ ഐസിസിയുടെ പുതിയ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ രോഹിത് ശര്‍മ നമ്പര്‍ വണ്ണാവാമനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. നിലവില്‍ തലപ്പത്തുള്ളത് പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. പക്ഷെ ഓസീസിനെതിരേ അദ്ദേഹം ഫ്‌ളോപ്പായിരുന്നു. റാങ്കിങില്‍ ഇപ്പോള്‍ ഗില്ലിനു പിറകെ രോഹിത് രണ്ടാമതുണ്ട്.

ഓസീസിനെതിരേ മൂന്നു കളിയില്‍ 101 ശരാശരിയില്‍ 202 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. പരമ്പരയിലെ ടോപസ്‌കോററും അദ്ദേഹമാണ്. ഈ പ്രകടനത്തോടെ ഇനി പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ റാങ്കിങില്‍ ഗില്ലിനെ മറികടന്ന് ഹിറ്റ്മാന്‍ തലപ്പത്തേക്കു കയറാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

Story first published: Sunday, October 26, 2025, 13:31 [IST]
Other articles published on Oct 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+