Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഓസീസിനെതിരേ ഇന്ത്യയുടെ വിജയമന്ത്രം റൂട്ടിന് പറഞ്ഞുകൊടുക്കുമോ? പുജാര പറയുന്നു

ഓസ്‌ട്രേലിയക്കെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ചരിത്രവിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ചേതേശ്വര്‍ പുജാര ഇംഗ്ലണ്ടിനെതിരേയും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഓസീസിനെതിരേ നേടിയ വിജയം ടീമിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയതായും ഇംഗ്ലണ്ടിനെതിരേയും ഇതാവര്‍ത്തിക്കാമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

1

ഇംഗ്ലണ്ട് എല്ലായ്‌പ്പോഴും ഇന്ത്യയില്‍ മികച്ച ക്രിക്കറ്റ് കളിച്ചിട്ടുള്ള ടീമുകളിലൊന്നാണ്. അതുകൊണ്ടു തന്നെ അവരെ നിസാരരായി കാണുന്നില്ല. ഇന്ത്യയിലെ സാഹചര്യങ്ങളുമായി സാമ്യമുള്ള ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചാണ് അവരുടെ വരവ്. എങ്കിലും ഇന്ത്യയുടെത് കരുത്തുറ്റ ടീമാണ്. നാട്ടില്‍ മാത്രമല്ല വിദേശത്തും ഇപ്പോള്‍ ഇന്ത്യ നല്ല പ്രകടനം നടത്താന്‍ തുടങ്ങിയതായും പുജാര പറഞ്ഞു.വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ഞങ്ങള്‍ നാട്ടില്‍ അന്താരാഷ്ട്ര മല്‍സരം കളിക്കാന്‍ പോവുന്നത്. നാട്ടില്‍ മല്‍സരം കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് എല്ലാവരും. ഇന്ത്യയിലും ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കുകയെന്നത് വളരെ പ്രധാനമാണെന്നും പുജാര അഭിപ്രായപ്പെട്ടു.

ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടാനിരിക്കെ ഇന്ത്യ എങ്ങനെയാണ് ഓസീസിനെ അവരുടെ നാട്ടില്‍ പോയി പരാജയപ്പെടുത്തിയത് എന്നതിനെക്കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടുമായി സംസാരിക്കുമോയെന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പുജാരയുടെ മറുപടി ഇങ്ങനെയായിരുന്നു- ഇതു ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമാണ്. പരമ്പരയില്‍ ഇന്ത്യയോടു ഇംഗ്ലണ്ട് ടീമിന്റെ സമീപനം ആശ്രയിച്ചായിരിക്കും ഇത്. റൂട്ട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചേക്കും. എങ്കിലും ഇന്ത്യയുടെ ഗെയിം പ്ലാനിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നുമില്ല.

2

ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലീഷ് പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരെ നേരിടുന്നത് എല്ലായ്‌പ്പോഴും വെല്ലുവിളി തന്നെയാണ്. ഇന്ത്യയിലും ഇംഗ്ലണ്ടിലും അവര്‍ക്കെതിരേ മുമ്പ് കളിച്ചിട്ടുണ്ടെന്നത് എന്നെ സഹായിക്കും. കാരണം ചില പ്രത്യേക ബൗളര്‍മാരെ മുമ്പ് നേരിട്ടാല്‍ അവരുടെ ബൗളിങ് ആക്ഷനും തന്ത്രവും അവര്‍ കൊണ്ടുവരുന്ന വേരിയേഷനുകളുമെല്ലാം മനസ്സിലാക്കാന്‍ കഴിയും. ഇതു തീര്‍ച്ചയായും എനിക്കു മുതല്‍ക്കൂട്ടാണ്. അതേസമയം, തന്നെ ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളിങ് ജോടികളാണ് രണ്ടു പേരും. അവര്‍ നല്ല സുഹൃത്തുക്കള്‍ കൂടിയാണെന്നാണ് ഞാന്‍ കരുതുന്നത്. ഓരോരുത്തരുടെയും റോളിനെക്കുറിച്ച് രണ്ടു പേര്‍ക്കും നല്ല ബോധ്യമുണ്ടെന്നും പുജാര വിശദമാക്കി.

ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും സാഹചര്യങ്ങളും പിച്ചിന്റെ സ്വഭാവവും വ്യത്യസ്തമാണ്. ഇംഗ്ലണ്ടില്‍ വളരെ പരിചിതമായ സാഹചര്യങ്ങളിലാണ് ആന്‍ഡേഴ്‌സനും ബ്രോഡും ബോള്‍ ചെയ്യുന്നത്. അവിടെ ദിവസം മുഴുവന്‍ ബോള്‍ സ്വിങ് ചെയ്യും, സീം മൂവ്‌മെന്റും ലഭിക്കും. എന്നാല്‍ ഇന്ത്യയിലെ പിച്ചുകള്‍ സ്പിന്നര്‍മാര്‍ക്കു കൂടുതല്‍ യോജിക്കുന്നതാണ്. അതുകൊണ്ടാണ് ഫാസ്റ്റ് ബൗളര്‍മാരേക്കാള്‍ നന്നായി സ്പിന്നര്‍മാര്‍ക്കു ഇവിടെ ബൗള്‍ ചെയ്യാന്‍ കഴിയുന്നതെന്നും പുജാര കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, January 31, 2021, 18:39 [IST]
Other articles published on Jan 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+