Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

295ല്‍ നില്‍ക്കെ സിക്‌സ്!! സച്ചിന്‍ തടഞ്ഞിട്ടും എന്തിന് ആ ഷോട്ട് കളിച്ചു? വീരു പറഞ്ഞത് ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ ലിസ്റ്റെടുത്താല്‍ അക്കൂട്ടത്തില്‍ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേര് തീര്‍ച്ചയായും നമുക്കു കാണാന്‍ സാധിക്കും. ക്രീസിലെത്തിയാല്‍ ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ചു തുടങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്ന അപൂര്‍വ്വം ബാറ്ററാണ് വീരു. മാത്രമല്ല 99ലും 199ലും നില്‍ക്കെയും സിക്‌സറിലൂടെ നാഴികക്കല്ല് പിന്നിടാനും അദ്ദേഹം ഭയക്കാറില്ല.

ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം കുറിച്ച ആദ്യത്തെ ബാറ്ററാണ് വീരു. 2004ല്‍ മുള്‍ത്താനില്‍ ചിരൈവരികളായ പാകിസ്താനുമായുള്ള ടെസ്റ്റിലായിരുന്നു അദ്ദേഹം ചരിത്രനേട്ടത്തിനു അവകാശിയായത്. 309 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം അന്നു ക്രീസ് വിട്ടത്.

VIRENDER SEHWAG

ഈ ടെസ്റ്റില്‍ വ്യക്തിഗത സ്‌കോര്‍ 295ല്‍ നില്‍ക്കെ സിക്‌സറിലൂടെയാണ് വീരു ട്രിപ്പിള്‍ പൂര്‍ത്തിയാക്കിയത്. കരിയറില്‍ ഇത്ര വലിയൊരു നേട്ടത്തിന് അടുത്തു നില്‍ക്കവെ എന്തിനായിരുന്നു അന്നു സിക്‌സറിനു തുനിഞ്ഞതെന്നു സെവാഗ് ഒരിക്കല്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സിക്‌സര്‍ തടഞ്ഞ സച്ചിന്‍

മുള്‍ത്താന്‍ ടെസ്റ്റില്‍ 295 റണ്‍സുമായി താന്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ തനിക്കൊപ്പം ക്രീസിലുണ്ടായിരുന്നത് സച്ചിന്‍ ടെണ്‍ക്കറായിരുന്നുവെന്നാണ് വീരേന്ദര്‍ സെവാഗ് പറയുന്നത്.

അന്നു ഞാന്‍ 295ല്‍ നില്‍ക്കുമ്പോള്‍ സച്ചിന്‍ പാജിയായിരുന്നു (സച്ചിന്‍ ടെണ്ടുല്‍ക്കര്‍) ക്രീസില്‍ കൂടെയുണ്ടായിരുന്നത്. സഖ്‌ലെയ്ന്‍ മുഷ്താഖ് ബൗള്‍ ചെയ്യാനെത്തിയാല്‍ സിക്‌സറടിക്കുമെന്നു ഞാന്‍ സച്ചിനോടു പറഞ്ഞു. നിനക്ക് വട്ടാണോയെന്നാണ് അദ്ദേഹം തന്നോടു ദേഷ്യത്തോടു ചോദിച്ചെന്നും വീരു വെളിപ്പെടുത്തുന്നു.

സച്ചിന്റെ വാക്കുകള്‍ കേട്ടില്ല

ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിക്കുന്ന ആദ്യ താരമാവാന്‍ പോവുകയാണ് നീയെന്നാണ് സച്ചിന്‍ തന്നെ ഓര്‍മിപ്പിച്ചതെന്നു വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി. 295 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ നീയെന്തിനാണ് സിക്‌സറടിക്കുന്നത്?

ഈയൊരു ഘട്ടത്തില്‍ ഇത്തരമൊരു വിഡ്ഢിത്തം കാണിക്കുന്ന ആദ്യത്തെയാള്‍ നീയായിരിക്കും. 300 റണ്‍സെടുക്കുന്ന ആദ്യ താരമായി നീ മാറാന്‍ പോവുകയാണ്. നീ എന്തിനാണ് അതു നശിപ്പിക്കുന്നതെന്നായിരുന്നു സച്ചിന്‍ പാജിയുടെ ചോദ്യം.

ഇന്ത്യക്കു വേണ്ടി 295 റണ്‍സെടുത്ത ആദ്യത്തെ താരവും ഇപ്പോള്‍ ഞാന്‍ തന്നെയാണ്. മറ്റാര്‍ക്കും അതിനു കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ സിക്സര്‍ അടിക്കുന്നതില്‍ എന്താണ് കുഴപ്പം? ഇനി ആരെങ്കിലും 295 റണ്‍സ് നേടുമോയെന്നു പോലും അറിയിലെന്നും താന്‍ സച്ചിന് മറുപടി നല്‍കിയതായും സെവാഗ് വെളിപ്പെടുത്തി.

VIRENDER SEHWAG

മുഷ്താഖിനെതിരേ സിക്‌സര്‍

അടുത്ത ഓവറില്‍ സഖ്‌ലെയ്ന്‍ മുഷ്താഖ് ബൗള്‍ ചെയ്യാനെത്തുകയും ഞാന്‍ അദ്ദേഹത്തിനെതിരേ ആദ്യ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സറിലൂടെ ട്രിപ്പിള്‍ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. ആ നിമിഷത്തില്‍ എന്നേക്കാള്‍ സന്തോഷം സച്ചിന്‍ പാജിക്കായിരുന്നു. എന്നെ കെട്ടിപ്പിടിക്കുകയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുള്‍ത്താന്‍ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് വിരുന്ന്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അദ്ദേഹം വെറും 375 ബോളിലാണ് 309 റണ്‍സ് അടിച്ചെടുത്തത്. 39 ഫോറുകളും ആറു സിക്‌സറും ഇതിലുള്‍പ്പെടും.

പിന്നീട് ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന തന്റെ റെക്കോര്‍ഡ് സെവാഗ് തന്നെ തിരുത്തുകയും ചെയ്‌യിതിരുന്നു. സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റിലാണ് 319 റണ്‍സുമായി അദ്ദേഹം സ്വന്തം റെക്കോര്‍ഡ് മെച്ചപ്പെടുത്തിയത്. 2008ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. 304 ബോളില്‍ 42 ഫോറും അഞ്ചു സിക്‌സറും സെവാഗിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

Story first published: Wednesday, September 4, 2024, 22:35 [IST]
Other articles published on Sep 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+