Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി നായകനോ, ഞാന്‍ വൈസ് ക്യാപ്റ്റനാവില്ല, സെലക്ടറോട് ഉടക്കി സെവാഗ്! സംഭവം അറിയാം

മുംബൈ: ഇന്ത്യയുടെ ഇതിഹാസ നായകനാണ് എംഎസ് ധോണി. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയുമെല്ലാം ഇന്ത്യയുടെ അലമാരയിലെത്തിച്ചത് എംഎസ് ധോണിയാണ്. കിരീടങ്ങളുടെ എണ്ണം പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നായകനാണ് ധോണിയെന്ന് പറയാം. 2007ല്‍ അപ്രതീക്ഷിതമായാണ് ധോണിയിലേക്ക് ഇന്ത്യയുടെ നായകസ്ഥാനം എത്തുന്നത്. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് ചരിത്രം.

എന്നാല്‍ ഇന്ത്യയുടെ നായകസ്ഥാനം സ്വപ്‌നം കണ്ടിരുന്ന പല സീനിയര്‍ താരങ്ങളേയും മറികടന്നാണ് ധോണിയുടെ വളര്‍ച്ച. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ് എന്നിവരെയെല്ലാം മറികടന്നാണ് ധോണിയിലേക്ക് നായകസ്ഥാനം എത്തുന്നത്. രാഹുല്‍ ദ്രാവിഡിന് ശേഷം തനിക്ക് നായകസ്ഥാനം ലഭിക്കുമെന്ന് സെവാഗ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നായകസ്ഥാനം ലഭിക്കാതിരുന്നതോടെ സെവാഗിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

സെലക്ടര്‍മാര്‍ ധോണിയെ നായകനാക്കിയ ശേഷം വൈസ് ക്യാപ്റ്റനാവാന്‍ സെവാഗിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹമത് നിഷേധിച്ചിരുന്നു. അന്ന് സെലക്ടകര്‍മാരുമായി സെവാഗ് ഉടക്കുകയാണുണ്ടായത്. സെലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റനാവാന്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് സെവാഗ് തന്നെ തുറന്ന് പറഞ്ഞിരുന്നു. 'ശ്രീകാന്ത് മുഖ്യ സെലക്ടറായിരുന്ന സമയത്ത് ധോണിയെ നായകനും എന്നെ വൈസ് ക്യാപ്റ്റനുമാക്കി. ഞാന്‍ അപ്പോള്‍ പറഞ്ഞത് ധോണിയെക്കാളും വളരെ സീനിയറായ താരമാണ് ഞാന്‍.

വൈസ് ക്യാപ്റ്റന്‍ എന്ന പദവി എനിക്ക് വേണ്ട. എനിക്ക് പകരം യുവതാരങ്ങളെ ഈ സ്ഥാനത്തേക്ക് വളര്‍ത്തണം. നായകനെന്ന നിലയില്‍ കളിക്കാന്‍ ഇനിയും എനിക്ക് മുന്നില്‍ വര്‍ഷങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനം. അതില്‍ എനിക്ക് അതൃപ്തിയുണ്ടായിരുന്നു. അതുകൊണ്ടാണ് വൈസ് ക്യാപ്റ്റന്‍സി ഏറ്റെടുക്കാതിരുന്നത്' എന്നാണ് സെവാഗ് പറഞ്ഞത്. നായകനെന്ന നിലയില്‍ മോശമല്ലാത്ത റെക്കോഡ് സെവാഗിന് അവകാശപ്പെടാനാവും.

ms dhoni, virender sehwag

സൗരവ് ഗാംഗുലിയുടേയും രാഹുല്‍ ദ്രാവിഡിന്റേയും വൈസ് ക്യാപ്റ്റനായി പ്രവര്‍ത്തിച്ച താരമാണ് സെവാഗ്. അര്‍ഹത പരിഗണിക്കുമ്പോള്‍ സെവാഗായിരുന്നു ദ്രാവിഡിന് ശേഷം ഇന്ത്യയുടെ നായകനാവേണ്ടിയിരുന്നത്. എന്നാല്‍ ധോണിയെ നായകനാക്കുകയെന്നത് സര്‍പ്രൈസ് തീരുമാനമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ധോണിയെ നായകനാക്കാന്‍ നിര്‍ദേശിച്ചതെന്നതാണ് വിചിത്രമായ സംഭവം. വെസ്റ്റ് ഇന്‍ഡീസിനെതിരേ നായകനായി കളിച്ച് ഇരട്ട സെഞ്ച്വറി നേടാന്‍ സെവാഗിന് സാധിച്ചിട്ടുണ്ട്.

17 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച സെവാഗ് 10 മത്സരങ്ങളിലും ജയിപ്പിച്ചു. ആറ് മത്സരം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയായി. സീനിയര്‍ താരമെന്ന നിലയില്‍ ക്യാപ്റ്റനായി സെവാഗിന് വേണ്ടത്ര അവസരം നല്‍കിയില്ലെന്നതാണ് വസ്തു. എന്നാല്‍ ധോണിയെ നായകനാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ധോണിക്ക് കീഴില്‍ സെവാഗ് 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടി.

സെവാഗും ധോണിയും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നെങ്കിലും സെവാഗിനെ ധോണി പിന്തുണച്ചിരുന്നു. എന്നാല്‍ വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെ പടിയിറങ്ങേണ്ടി വന്ന താരമാണ് സെവാഗ്. ഗൗതം ഗംഭീറിനും ഇന്ത്യയുടെ നായകസ്ഥാനത്ത് നോട്ടമുണ്ടായിരുന്നു. എന്നാല്‍ ധോണിക്ക് കീഴില്‍ നിഴലായ് ഒതുങ്ങേണ്ടി വന്നു. സച്ചിന്‍, സെവാഗ്, ഗംഭീര്‍ എന്നിവരെ ഒന്നിച്ച് പ്ലേയിങ് 11ല്‍ കളിപ്പിക്കാന്‍ ധോണിക്ക് അതൃപ്തിയുണ്ടായിരുന്നു.

2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നായകസ്ഥാനം യുവരാജ് സിങ് പ്രതീക്ഷിച്ചിരുന്നുവെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ യുവരാജിനും ധോണിക്ക് കീഴില്‍ ഒതുങ്ങേണ്ടി വന്നു. ധോണിയുമായി അടുത്ത സൗഹൃദം ഇല്ലായിരുന്നുവെന്ന് യുവരാജ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യക്തികളെക്കാള്‍ കൂടുതല്‍ ടീമിന് പ്രാധാന്യം നല്‍കി ധോണിയെടുത്ത തീരുമാനങ്ങളാണ് ഇന്ത്യയുടെ ഐസിസി കിരീട നേട്ടങ്ങള്‍ക്ക് കാരണമെന്ന് നിസംശയം പറയാം.

Story first published: Friday, February 9, 2024, 7:59 [IST]
Other articles published on Feb 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+