For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നീ ഇന്ത്യയെ തോല്‍പ്പിക്കും, കോലിയോട് വീരു ദേഷ്യപ്പെട്ടു-ഓസീസ് പരമ്പരയില്‍ അന്ന് സംഭവിച്ചത്

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ ഹീറോസാണ് വീരേന്ദര്‍ സെവാഗും വിരാട് കോലിയും. വിരാട് കോലി ഇന്ത്യന്‍ ടീമിലേക്കെത്തുന്ന സമയത്ത് ടീമിലെ സീനിയര്‍ താരമായിരുന്നു സെവാഗ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേരെടുത്ത് സെവാഗ് തകര്‍ത്തടിക്കുന്ന സമയത്താണ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനായി കോലി പേരെടുക്കുന്നത്. ടീമിലേക്കെത്തിയപ്പോള്‍ കോലിക്ക് വലിയ പിന്തുണ നല്‍കിയ താരമാണ് സെവാഗ്.

എന്നാല്‍ ഒരിക്കല്‍ വിരാട് കോലിയോട് സെവാഗ് ദേഷ്യപ്പെട്ടു. യുവതാരമായിരുന്ന കോലി കരിയറിന്റെ തുടക്കം മുതലേ വലിയ ആക്രമണോത്സകത കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ പല വിവാദങ്ങളും കോലി തുടക്ക സമയത്ത് സൃഷ്ടിച്ചിരുന്നു. ഒരിക്കല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ വീരേന്ദര്‍ സെവാഗ് വിരാട് കോലിയോട് ദേഷ്യപ്പെട്ട സംഭവം ഉണ്ടായിരുന്നു. സെവാഗ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൂടാകാനുണ്ടായ കാരണവും സെവാഗ് തുറന്ന് പറഞ്ഞിരുന്നു.

2012ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് സംഭവം. 'ഞാന്‍ അന്ന് കോലിയോട് വല്ലാതെ ദേഷ്യപ്പെട്ടു. പെര്‍ത്ത് ടെസ്റ്റിനിടെ കോലി ബൗണ്ടറി ലൈനിലായിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്. അവനിടെവെച്ച് ചില കാര്യങ്ങള്‍ ചെയ്തു. അംപയര്‍ ഇതിന്റെ പേരില്‍ അവന് പിഴ ശിക്ഷയും നല്‍കി. ഇതിന്റെ പേരിലാണ് ഞാന്‍ അവനോട് ദേഷ്യപ്പെട്ടത്. പെര്‍ത്ത് ടെസ്റ്റില്‍ 80 റണ്‍സുമായി ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത് വിരാട് കോലി മാത്രമായിരുന്നു.

അതുകൊണ്ടുതന്നെ അവന്‍ വരുന്ന മത്സരങ്ങളിലും കളിക്കേണ്ടത് ടീമിനെ സംബന്ധിച്ച് അത്യാവശ്യമാണ്. ഈ സംഭവത്തിന്റെ പേരില്‍ വിലക്ക് നേരിട്ടാല്‍ പിന്നെ അവന് കളിക്കാനാവില്ല. അവന്റെ പകരം മറ്റൊരാളെ കളിപ്പിക്കേണ്ടി വരും. ഇത് ടീമിനെ ബാറ്റിങ് തകര്‍ച്ചയിലേക്കാവും കൊണ്ടെത്തിക്കുക. ഇതാണ് എന്നെ ദേഷ്യം പിടിപ്പിച്ചത്. വിലക്ക് നേരിടുന്ന തരത്തില്‍ മോശം പ്രവര്‍ത്തി നടത്താതിരിക്കാന്‍ ഞാന്‍ കോലിയോട് പറഞ്ഞു.

virat kohli

നിനക്ക് വിലക്ക് ലഭിച്ചാല്‍ ടീമിനെയാകെ ബാധിക്കുമെന്നും ടീമിന്റെ തോല്‍വിക്ക് നീ കാരണമാകരുതെന്നും ഞാന്‍ പറഞ്ഞു. കോലി കാണികള്‍ക്കെതിരേ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയ സംഭവമാണ് സെവാഗ് പറഞ്ഞത്. അന്ന് യുവതാരമായിരുന്ന കോലിയെ ആരാധകര്‍ പ്രകോപിപ്പിച്ചപ്പോള്‍ താരം നടുവിരല്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. കോലി പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതാണെങ്കിലും സംഭവം വലിയ വിവാദമായി. മാച്ച് റഫറിയടക്കം ഇടപെട്ടതോടെ കോലി വിലക്കിന്റെ വക്കോളമെത്തിയിരുന്നു.

എന്നാല്‍ മാച്ച് റഫറിയോട് കോലി ക്ഷമ പറയുകയും പറ്റിയ തെറ്റ് ഏറ്റുപറയുകയും ചെയ്തതോടെയാണ് വിലക്കില്‍ നിന്ന് രക്ഷപെട്ടത്. മാച്ച് റഫറി വിളിപ്പിച്ചപ്പോള്‍ എന്താണ് സംഭവമെന്നറിയാത്ത പോലെ കോലി പെരുമാറിയപ്പോള്‍ ന്യൂസ് പേപ്പറിലെ കോലി നടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രം അദ്ദേഹം താരത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു. ഇതോടെ കോലി ക്ഷമ ചോദിച്ച് തടിയൂരുകയായിരുന്നു. അന്ന് കോലിക്ക് വിലക്ക് ലഭിക്കാതിരുന്നത് ഭാഗ്യമായിരുന്നുവെന്ന് പറയാം.

കോലിയുടെ പ്രായവും അനുഭവസമ്പത്ത് കുറവും പരിഗണിച്ചാണ് മാച്ച് റഫറി അന്ന് കോലിയെ വിലക്കാതെ വിട്ടത്. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അന്നത്തെ തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടെങ്കിലും ഇതേ ആക്രമണോത്സകത കോലി തുടര്‍ന്നു. ഇപ്പോഴും അടിക്ക് തിരിച്ചടിയെന്ന അതേ സ്വഭാവത്തിലാണ് കോലി പെരുമാറുന്നത്. കോലി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയ ശേഷം ടീമിന്റെ ആക്രമണോത്സകത ഉയര്‍ന്നിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ രണ്ടുവട്ടമാണ് കോലിപ്പട ടെസ്റ്റ് പരമ്പര നേടിയത്. കോലിക്ക് കീഴില്‍ പല വിദേശ പര്യടനങ്ങളിലും ഗംഭീര പ്രകടനം നടത്താന്‍ ഇന്ത്യക്കായിട്ടുണ്ട്. ഓസ്‌ട്രേലിയയിലടക്കം മികച്ച ബാറ്റിങ് റെക്കോഡ് കോലിക്കുണ്ട്. ഇന്ന് ലോക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ് കോലി.

Story first published: Monday, February 12, 2024, 16:20 [IST]
Other articles published on Feb 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+