For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 2014ല്‍ വെറും 134 റണ്‍സ്, 2018ല്‍ 593! കോലിയെ ഹീറോയാക്കിയ ശാസ്ത്രിയുടെ തന്ത്രമറിയാം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സുവര്‍ണ കാലമെന്നു വിളിക്കാുവുന്നത് വിരാട് കോലിയും രവി ശാസ്ത്രിയും ചേര്‍ന്നുള്ള ഗോള്‍ഡന്‍ കോംബോയുടെ കാലഘട്ടം തന്നെയായിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ നാട്ടിലും വിദേശത്തുമെല്ലാം സ്വപ്‌നതുല്യമായ പ്രകടനമാണ് ഇവര്‍ക്കു ടീം ഇന്ത്യ കാഴ്ചവച്ചത്. അതിനു മുമ്പോ, ശേഷമോ അത്രയും ഗംഭീരമായ ഒരു പ്രകടനം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം കാഴ്ചവച്ചിട്ടില്ലെന്നു തന്നെ നിസംശയം പറയാം.

കോലിയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും മോശം സമയമെന്നു വിളിക്കാവുന്നത് 2014ലെ ഇംഗ്ലണ്ട് പര്യടനമായിരുന്നു. അത്രയും ദയനീയമായിരുന്നു ഈ പര്യടനത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം കോലിക്കു നേരിടേണ്ടതായും വന്നു. എന്നാല്‍ നാലു വര്‍ഷത്തിനു ശേഷമുള്ള അടുത്ത പര്യടനത്തില്‍ വമ്പന്‍ റണ്‍വേട്ട നടത്തിയാണ് അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്തത്.

VIRAT KOHLI

ഇതിനു കോലിയെ സഹായിച്ചതാവട്ടെ ശാസ്ത്രിയുമായിരുന്നു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി അദ്ദേഹത്തെ നിയമിക്കുകയിരുന്നു. അതിനു ശേഷം ശാസ്ത്രി നല്‍കിയ ഉപദേശമാണ് അടുത്ത പര്യടനത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ തന്നെ സഹായിച്ചതെന്നു കോലി പിന്നീട് വെൡപ്പെടുത്തുകയും ചെയ്തു. ഇതു എന്തായിരുന്നുവെന്നു നോക്കാം.

ഷോര്‍ട്ട് ബോളുകളെ ഭയമോ?

ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിനു ശേഷം ഇതുമായി ബന്ധപ്പെട്ട് രവി ശാസ്ത്രിയുമായി താന്‍ വിശദമായി തന്നെ സംസാിച്ചിരുന്നുവെന്നാണ് വിരാട് കോലിയുടെ വാക്കുകള്‍. നിനക്കു ഷോര്‍ട്ട് ബോളുകളെ ഭയമുണ്ടോയെന്നായിരുന്നു രവി ഭായ് എന്നോടു ചോദിച്ചത്.

എനിക്കു ഷോര്‍ട്ട് ബോളിനെ പേടിയില്ലെന്നും അതു ദേഹത്തു തട്ടി പരിക്കേറ്റാലും കാര്യമില്ല. പക്ഷെ ഷോര്‍ട്ട് ബോളില്‍ ഔട്ടാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നു അദ്ദഹത്തോടു പറയുകയും ചെയ്തുവെന്നാണ് കോലി വെളിപ്പെടുത്തിയത്.

ശാസ്ത്രിയുടെ ഉപദേശമെന്ത്?

ഷോര്‍ട്ട് ബോളുകളില്‍ ഔട്ടാവാന്‍ ആഗ്രഹിക്കുന്നില്ലെന്നു ഞാന്‍ തുറന്നു പറഞ്ഞപ്പോള്‍ ക്രീസിനു പുറത്തേക്കു ഇറങ്ങി നിന്ന് ബാറ്റ് ചെയ്യാനായിരുന്നു രവി ഭായിയുടെ ഉപദേശം. അതിനു പിന്നിലെ മാനസികാവസ്ഥയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

നീ കളിക്കുന്ന ഏരിയയുടെ നിയന്ത്രം നിന്റെ പക്കല്‍ തന്നെയായിരിക്കണം. നിന്നെ ഔട്ടാക്കാന്‍ ബൗളര്‍മാര്‍ക്കു ഒരുപാട് അവസരങ്ങള്‍ നല്‍കാനും പാടില്ല. ക്രീസിനു പുറത്തിറങ്ങി ബാറ്റ് ചെയ്യുമ്പോള്‍ പല പുറത്താവലുകളും ഒഴിവാക്കാന്‍ നിനക്കു സാധിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ ഉപദേശത്തിനു ശേഷം ഞാന്‍ അതേ രീതിയില്‍ 2014 മുതല്‍ തന്നെ പരിശീലനം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമാവട്ടെ ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.

SHASTRI KOHLI

2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ഓഫ്സ്റ്റംപിനു പുറത്തേക്കു പോവുന്ന മൂവിങ് ബോളുകളാണ് കോലിക്കു ഏറ്റവുമധികം പ്രശ്‌നങ്ങളുണ്ടാക്കിയത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 13.40 എന്ന ദയനീയ രാശരിയില്‍ വെറും 134 റണ്‍സ് മാത്രമേ 10 ഇന്നിങ്‌സുകൡ അദ്ദേഹം സ്‌കോര്‍ ചെയ്തുള്ളൂ. ഒരു ഫിഫ്റ്റി പോലും ഇതില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടില്ല. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-3നു പരാജപ്പെടുകയും ചെയ്തു.

എന്നാല്‍ ശാസ്ത്രിയുടെ ഉപദേശ പ്രകാരം ബാറ്റിങില്‍ ചില മാറ്റങ്ങള്‍ വരുത്തിയ കോലി 2018ലെ അടുത്ത പര്യടനത്തില്‍ ഹീറോയായി മാറി. പരമ്പര നേടാന്‍ ഇന്ത്യക്കായില്ലെങ്കിലും റണ്‍വേട്ടയതില്‍ തലപ്പത്ത് ഫിനിഷ് ചെയ്തത് അദ്ദേഹമാണ്.

അഞ്ചു ടെസ്റ്റുകളില്‍ നിന്നും 59.30 എന്ന ഗംഭീര ശരാശരിയില്‍ 593 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. രണ്ടു സെഞ്ച്വറിളും ഇതിലുള്‍പ്പെടും. അതേസമയം, 36 കാരനായ കോലിയില്ലാതെയാണ് ഇത്തവണ ടീം ഇന്ത്യ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Story first published: Monday, June 9, 2025, 15:30 [IST]
Other articles published on Jun 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+