For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തമന്നയുമായി കോലിക്ക് എന്താണ് പ്രശ്‌നം? പഴയ വീഡിയോ കുത്തിപ്പൊക്കി ഫാന്‍സ്! വീണ്ടും വൈറല്‍

ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. ക്ലാസിക് ബാറ്റിങ്ങുകൊണ്ടു വിസ്മയിപ്പിക്കുന്ന കോലി ആരാധകരുടെ സൂപ്പര്‍ ഹീറോയാണ്. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിപ്പിച്ച് വരവറിയിച്ച കോലി ഐപിഎല്ലിലും ഇന്ത്യന്‍ ജേഴ്‌സിയിലും പകരം വെക്കാനില്ലാത്ത പ്രതിഭാസമായി തുടരുന്നു. ബോളിവുഡ് സൂപ്പര്‍ നായിക അനുഷ്‌ക ശര്‍മയെയാണ് കോലി വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞുമുണ്ട്.

ക്രിക്കറ്റ് താരമെന്ന നിലയില്‍ വലിയ കരിയര്‍ കോലി നേടിക്കഴിഞ്ഞു. ഇതോടൊപ്പം അഭിനയത്തിലും വലിയ താല്‍പര്യമുള്ളയാളാണ് കോലി. ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളില്‍ കോലി അഭിനയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ കോലിയുടെ മുന്‍ കാമുകിയും സൂപ്പര്‍ നായികയുമായ തമന്ന ഭാട്ടിയയുമായി കോലി അഭിനയിച്ച പരസ്യ ചിത്രം വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. ഇതില്‍ തമന്ന കോലിയോട് ദേഷ്യപ്പെടുത്തുന്ന ഒരു സീനുണ്ട്.

ഇതിനെ പരാമര്‍ശിച്ച് അനുഷ്‌ക ശര്‍മയെ ടാഗ് ചെയ്താണ് ആരാധകര്‍ വീഡിയോ പങ്കുവെക്കുന്നത്. സിലിക്കോണ്‍ മൊബൈല്‍സിന്റെ പരസ്യത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നതാണ് ഈ വീഡിയോ. ഇത് കുത്തിപ്പൊക്കി അനുഷ്‌കയെ പരിഹസിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഇപ്പോള്‍ ആരാധകര്‍ പങ്കുവെക്കുന്നത്. ഈ പരസ്യ ചിത്രത്തിന് പിന്നാലെ കോലിയും തമന്നയും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു.

ഇരുവരേയും ചേര്‍ത്ത് നിരവധി ഗോസിപ്പുകളാണ് പാപ്പരസികള്‍ അടിച്ചിറക്കിയത്. എന്നാല്‍ ഇരുവരും ഈ പ്രണയ ബന്ധം തുറന്ന് പറഞ്ഞിരുന്നില്ല. ഗോസിപ്പുകള്‍ സജീവമായിരുന്നെങ്കിലും ഡേറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ലഭ്യമായിരുന്നില്ല. അധികം വൈകാതെ ഈ പ്രണയ ബന്ധം അവസാനിച്ചു. പിന്നീട് പലരുമായി കോലിയുടെ പേര് ഗോസിപ്പ് കോളത്തിലെത്തിയിരുന്നെങ്കിലും ഒടുവില്‍ അനുഷ്‌കയെ വിവാഹം കഴിക്കുകയായിരുന്നു.

tammanaah

അനുഷ്‌കയെ കോലി ആദ്യം പരിചയപ്പെടുന്നതും പരസ്യ ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ്. ഈ സൗഹൃദമാണ് പ്രണയമായി മാറിയതും വിവാഹത്തിലേക്കെത്തിയതും. പരസ്യത്തില്‍ ഒന്നിച്ച് അഭിനയിക്കാന്‍ വരുന്നവരെ പ്രണയിക്കുന്നത് കോലിയുടെ ഹോബിയാണെന്നാണ് ആരാധകര്‍ ട്രോളുന്നത്. കൂടുതല്‍ കമന്റുകളും അനുഷ്‌കയെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ളതാണ്. കോലിയുടെ കരിയറിന്റെ തുടക്ക കാലത്തുള്ള പരസ്യ വീഡിയോയാണിത്.

സ്‌പൈക്ക് ചെയ്ത ഹെയര്‍സ്റ്റൈലുമായി ചുള്ളന്‍ ലുക്കിലാണ് കോലി ഈ വീഡിയോയിലുള്ളത്. തമന്ന അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് 2 ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ തമന്നയുടെ പഴയ വീഡിയോകള്‍ കുത്തിപ്പൊക്കുകയാണ് പാപ്പരസികള്‍. അന്ന് സിലിക്കോണിന്റെ പരസ്യത്തില്‍ അഭിനയിച്ച കോലിയുടെ ഇന്നത്തെ ആസ്തി 1000 കോടിക്ക് മുകളിലാണ്. ഒട്ടുമിക്ക പ്രമുഖ ബ്രാന്റുകളുടെയും അംബാസഡറായി മാറാന്‍ ഇക്കാലയളവില്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.

നോയ്‌സ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, പ്യൂമ, ബിഎംഡബ്ല്യു, എംആര്‍എഫ് ടയേഴ്‌സ്, ഫിലിപ്‌സ്, ഫാസ്റ്റ് ട്രാക്ക്, ബൂസ്റ്റ്, ടൊയോറ്റ, വ്രോഗന്‍, ഹീറോ മോട്ടോര്‍കോര്‍പ്പ്, വിവോ തുടങ്ങിയവയെല്ലാം കോലിയുമായി കരാറുള്ള പ്രമുഖ ബ്രാന്റുകളില്‍ ചിലതാണ്. ഏഷ്യയില്‍ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന രണ്ടാമത്തെ അത്‌ലറ്റാണ് കോലി. മുന്‍ ഇന്ത്യന്‍ നായകനായ കോലിക്ക് ഇതിനോടകം നിരവധി ബിസിനസുകളുമുണ്ട്. ഫാഷന്‍ മേഖലയിലാണ് കോലി കൂടുതല്‍ മുതല്‍ മുടക്കിയിരിക്കുന്നത്.

അഭിനയത്തിലെ ഇഷ്ടംകൊണ്ട് ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് കോലിയുള്ളത്. ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറി നേടി കൈയടി നേടിയ കോലി ഏകദിനത്തിലും മികവ് ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ വിരാട് കോലിയില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുള്ള നിലവിലെ ഏക താരമാണ് കോലി. 49 ഏകദിന സെഞ്ച്വറി നേടിയ സച്ചിനെ മറികടക്കാന്‍ നാല് സെഞ്ച്വറികളാണ് കോലിക്ക് വേണ്ടത്. ഇത്തവണ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് നേടുകയാണ് തന്റെ വലിയ ലക്ഷ്യമെന്ന് കോലി വ്യക്തമാക്കിയിട്ടുണ്ട്. അതിന് അദ്ദേഹത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, July 29, 2023, 14:59 [IST]
Other articles published on Jul 29, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+