For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷെയ്ന്‍ വോണ്‍ തിരഞ്ഞെടുത്ത ഇന്ത്യയുടെ ബെസ്റ്റ് 11 അറിയാമോ ? ധോണിയും കോലിയുമില്ല

ടെസ്റ്റില്‍ ഏറ്റവും വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറെന്ന നേട്ടം സ്വന്തം പേരിലുള്ള വോണ്‍ കഴിഞ്ഞിടെയാണ് ആരാധകരെ കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങിയത്

1

ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെ അറിയാത്ത ക്രിക്കറ്റ് ആരാധകര്‍ ഉണ്ടാവില്ല. പിച്ചില്‍ കുത്തിത്തിരിയുന്ന വോണിന്റെ മാജിക്കല്‍ പന്തുകള്‍ ബാറ്റ്‌സ്മാനെ വട്ടം കറക്കിയ നിമിഷങ്ങളിലെല്ലാം ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകളെ പന്തെന്ന് വിശേഷിപ്പിക്കാവുന്ന പന്ത് വോണിന്റെ മാന്ത്രിക വിരലുകളില്‍ നിന്ന് പിറന്നിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറെന്ന നേട്ടം സ്വന്തം പേരിലുള്ള വോണ്‍ കഴിഞ്ഞിടെയാണ് ആരാധകരെ കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങിയത്.

കളത്തിനകത്തും പുറത്തും ഷെയ്ന്‍ വോണ്‍ വിസ്മയമായിരുന്നു. കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് വീട്ടില്‍ ലോക്ഡൗണിലായിരുന്ന സമയത്ത് ഷെയ്ന്‍ വോണ്‍ ഇന്ത്യയുടെ ബെസ്റ്റ് 11നെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയുടെ ഇതിഹാസ താരങ്ങളെയെല്ലാം തന്നെ പരിഗണിച്ചെങ്കിലും ചില സൂപ്പര്‍ താരങ്ങളെയെല്ലാം വോണ്‍ തന്റെ പ്ലേയിങ് 11ല്‍ നിന്ന് തഴയുകയും ചെയ്തിട്ടുണ്ട്. ഷെയ്ന്‍ വോണ്‍ തിരഞ്ഞെടുത്ത ഇന്ത്യയുടെ ബെസ്റ്റ് 11ല്‍ ആരൊക്കെയാണെന്ന് ഉള്‍പ്പെട്ടിരുന്നതെന്ന് നോക്കാം.

1

വീരേന്ദര്‍ സിങ്, നവജോത് സിങ് സിദ്ദു എന്നിവരാണ് ഓപ്പണര്‍മാര്‍. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ സെവാഗ് ഷെയ്ന്‍ വോണിനെ പല തവണ നേരിട്ടിട്ടുള്ള താരമാണ്. ഇതിഹാസ ബൗളറെന്ന നോട്ടമില്ലാതെ പല തവണ സെവാഗ് വോണിനെ പ്രഹരിച്ചിട്ടുമുണ്ട്. ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരി തന്നെയായിരുന്നു. 1983-1999 വരെ ഇന്ത്യയുടെ ഓപ്പണിങ്ങിലെ നിര്‍ണ്ണായക മുഖമായിരുന്നു സിദ്ദുവിന്റേത്. ടെസ്റ്റില്‍ 3202 റണ്‍സും ഏകദിനത്തില്‍ 4413 റണ്‍സും നേടിയിട്ടുള്ള അദ്ദേഹം അന്ന് വലിയ ആരാധകരെ സൃഷ്ടിച്ചവരിലൊരാളാണ്.

മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡിനെയാണ് വോണ്‍ പരിഗണിച്ചത്. വോണിനെ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുത്തിയ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ദ്രാവിഡ്. ക്ഷമയോടെ എത്ര നേരം വേണമെങ്കിലും ക്രീസില്‍ നില്‍ക്കുന്ന ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് വന്മതിലായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ മികച്ച റെക്കോഡ് സൃഷ്ടിക്കാന്‍ ദ്രാവിഡിനായിരുന്നു. നാലാം നമ്പറില്‍ ഇതിഹാസം സച്ചിനെയാണ് വോണ്‍ തിരഞ്ഞെടുത്തത്. വോണുമായി സച്ചിന്റെ ആദ്യത്തെ നേര്‍ക്കുനേര്‍ പോരാട്ടം ഇപ്പോഴും ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത ഓര്‍മയാണ്.

2

ഷെയ്ന്‍ വോണ്‍ ക്രിക്കറ്റിലേക്കെത്തുന്ന സമയത്ത് സച്ചിന്‍ സൂപ്പര്‍ താര പദവിയിലേക്കെത്തിയിരുന്നു. നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സച്ചിന്‍ പല തവണ വോണിനെ അടിച്ച് പറത്തുകയും വോണ്‍ സച്ചിന്റെ വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്. കളത്തില്‍ ബദ്ധ വൈരികളാണെങ്കിലും രണ്ട് ഇതിഹാസങ്ങളും പരസ്പരം വളരെ ബഹുമാനം കാത്ത് സൂക്ഷിച്ചിരുന്നു. അഞ്ചാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് അവസരം. ഒത്തുകളി വിവാദത്തില്‍പ്പെട്ട് കരിയര്‍ അവസാനിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അസ്ഹറുദ്ദീന്‍.

3

മധ്യനിരയിലേക്ക് വിവിഎസ് ലക്ഷ്മണെ ഷെയ്ന്‍ വോണ്‍ പരിഗണിച്ചില്ല. ഇന്ത്യക്കായി ടെസ്റ്റില്‍ ഗംഭീര റെക്കോഡുള്ള ലക്ഷ്മണ്‍ ഓസ്‌ട്രേലിയക്കെതിരേ മിക്ക സമയത്തും ഗംഭീര പ്രകടനമാണ് നടത്തിയിരുന്നത്. ടീമിന്റെ നായകനായി സൗരവ് ഗാംഗുലിയെയാണ് വോണ്‍ പരിഗണിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകനായ ഗാംഗുലി ഏകദിനത്തിലും ടെസ്റ്റിലും മികച്ച ബാറ്റിങ് റെക്കോഡും സൃഷ്ടിച്ചു. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കാന്‍ ഗാംഗുലിക്കായിരുന്നു.

ഏഴാമനായി മുന്‍ ഇന്ത്യന്‍ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിനാണ് അവസരം. ഇന്ത്യക്ക് ആദ്യ ലോകകപ്പ് കിരീടം നേടിക്കൊടുത്ത കപില്‍ ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായിരുന്നു. സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ്ങാണ് എട്ടാം നമ്പറില്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള ഭാജി 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെയും ഭാഗമായിരുന്നു.

4


വിക്കറ്റ് കീപ്പറായി എംഎസ് ധോണിയെ പരിഗണിക്കാതിരുന്ന വോണ്‍ നയന്‍ മോംഗിയക്കാണ് അവസരം നല്‍കിയത്. ടീമിന്റെ രണ്ടാം സ്പിന്നറായി അനില്‍ കുംബ്ലെ എത്തുമ്പോള്‍ പേസറായി ജവഗല്‍ ശ്രീനാഥാണുള്ളത്. സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, എന്നിവരെയൊന്നും ഷെയ്ന്‍ വോണ്‍ ടീമിലേക്ക് പരിഗണിച്ചില്ല. വിരാട് കോലിക്കും വോണിന്റെ ബെസ്റ്റ് 11ല്‍ ഇടമില്ല.

ഷെയ്ന്‍ വോണ്‍ ബെസ്റ്റ് ഇന്ത്യന്‍ 11: വീരേന്ദര്‍ സെവാഗ്, നവജ്യോത് സിദ്ദു, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ്, നയന്‍ മോംഗിയ, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ്.

Story first published: Thursday, May 19, 2022, 13:11 [IST]
Other articles published on May 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+