For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കൂടെനില്‍ക്കും, ഇന്ത്യന്‍ ടീമിലെ അടുത്ത സുഹൃത്ത് അയാള്‍- സഞ്ജു പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളിക്കരുത്താണ് സഞ്ജു സാംസണ്‍. ടീമിലെ സജീവ സാന്നിധ്യമെന്ന് പറയാനാവില്ലെങ്കിലും ഇപ്പോള്‍ നിരവധി അവസരങ്ങള്‍ സഞ്ജുവിന് ലഭിക്കുന്നുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും സഞ്ജു സാംസണ്‍ കളിക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. ഇഷാന്‍ കിഷനെ ഇന്ത്യ പെട്ടെന്ന് തിരിച്ചുവിളിച്ചേക്കില്ലെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് പ്രതീക്ഷകളേറെ.

ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ കുറവാണെങ്കിലും ഇന്ത്യന്‍ ടീമിലെ ആരാധക പിന്തുണ വിലയിരുത്തുമ്പോള്‍ പല പ്രമുഖരേക്കാളും മുന്നിലാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു 2015ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. വിരാട് കോലിക്കും രോഹിത് ശര്‍മക്കും കീഴില്‍ കളിക്കാന്‍ സഞ്ജുവിന് ഭാഗ്യം ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളിലൊരാളായ ആര്‍ അശ്വിനടക്കം സഞ്ജുവിന് കീഴിലാണ് ഐപിഎല്‍ കളിക്കുന്നത്.

യുസ്‌വേന്ദ്ര ചഹാലും രാജസ്ഥാനിലാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തനിക്കേറ്റവും പിന്തുണ നല്‍കുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തത് ആരാണെന്ന് സഞ്ജു ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. അത് വിരാട് കോലിയോ ആര്‍ അശ്വിനോ യുസ്‌വേന്ദ്ര ചഹാലോ ഒന്നുമല്ല. അത് രോഹിത് ശര്‍മയാണെന്നാണ് സഞ്ജു പറയുന്നത്. അതിന്റെ കാരണവും രോഹിത് വെളിപ്പെടുത്തുന്നുണ്ട്. 'ഇന്ത്യന്‍ ടീമിലേക്കെത്തിയപ്പോള്‍ എന്നോട് ഇങ്ങോട്ട് വന്ന സംസാരിച്ച ഒന്നാമത്തെയോ രണ്ടാമത്തെയോ താരം രോഹിത് ഭായിയാണ്.

ഐപിഎല്ലില്‍ നീ നന്നായി കളിക്കുന്നുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ നിരവധി സിക്‌സുകള്‍ നേടുന്നുണ്ടെന്നും ചിരിച്ചുകൊണ്ട് പറഞ്ഞു. വലിയ പിന്തുണയാണ് അദ്ദേഹം നല്‍കിയത്' എന്നാണ് സഞ്ജു വെളിപ്പെടുത്തിയത്. സഞ്ജുവിനെ കൂടുതല്‍ പിന്തുണക്കുന്ന നായകനും രോഹിത്താണെന്ന് പറയാം. സഞ്ജുവിന് ദക്ഷിണാഫ്രിക്കയില്‍ ഏകദിനം കളിക്കാനടക്കം അവസരം ലഭിച്ചതില്‍ രോഹിത് ശര്‍മയുടെ നിര്‍ണ്ണായക ഇടപെടലുണ്ട്.

sanju samson

മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ അവസരം ഇപ്പോള്‍ സഞ്ജുവിന് ലഭിക്കുന്നുണ്ട്. അതിന് കാരണം രോഹിത് ശര്‍മയുടെ പിന്തുണയാണ്. യുവതാരങ്ങളെ പിന്തുണക്കാനും വളര്‍ത്താനും രോഹിത് ശര്‍മക്ക് അസാധ്യ കഴിവുണ്ട്. സഞ്ജുവിന് എന്തും തുറന്ന് പറയാന്‍ സാധിക്കുന്ന തരത്തിലുള്ള സുഹൃത്താണ് രോഹിത് ശര്‍മ. ഇരുവരും തമ്മില്‍ മികച്ച ധാരണയും പരസ്പര ബഹുമാനവുമുണ്ട്. രോഹിത്തിന് കീഴില്‍ സഞ്ജു ടി20 ലോകകപ്പില്‍ കളിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.

ശ്രീശാന്തിന് ശേഷം ടി20 ലോകകപ്പ് കളിക്കുന്ന മലയാളി താരമാകാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. വരാനിരിക്കുന്ന ഐപിഎല്‍ സഞ്ജുവിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്. ടി20 ലോകകപ്പിന് മുമ്പാണ് ഐപിഎല്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഐപിഎല്ലിന് പ്രാധാന്യമേറെ. സഞ്ജുവിന്റെ വിക്കറ്റ് കീപ്പറെന്ന നിലയിലെ മികവില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ബാറ്റിങ്ങിലെ സ്ഥിരതയാണ് പ്രശ്‌നം.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് സഞ്ജു. എന്നാല്‍ സ്ഥിരതയോടെ തിളങ്ങുകയെന്നതാണ് താരത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. രാജസ്ഥാന്‍ റോയല്‍സിനെ ഇത്തവണ പ്ലേ ഓഫിലേക്കെത്തിക്കേണ്ടതും സഞ്ജുവിനെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമാണ്. സഞ്ജുവിന് അനുകൂലമായാണ് നിലവില്‍ കാര്യങ്ങളില്‍. ഇന്ത്യക്കൊപ്പം ടി20യില്‍ കളിച്ചപ്പോഴെല്ലാം നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിന്റെ ടി20യിലെ ആകെ പ്രകടനങ്ങള്‍ മികച്ചതാണ്.

അതുകൊണ്ടുതന്നെ സഞ്ജുവിന് കൂടുതല്‍ അവസരം ഇനിയും നല്‍കിയേക്കും. റിഷഭ് പന്ത് വരാന്‍ വൈകുന്നതും ഇഷാന്‍ കിഷനും ടീം മാനേജ്‌മെന്റുമായുള്ള ഉടക്കും കാര്യങ്ങള്‍ സഞ്ജുവിന് അനുകൂലമാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സ്ഥാനം നേടിയെടുക്കുകയെന്നതാണ് സഞ്ജുവിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. മലയാളി താരത്തിന് അതിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Monday, February 5, 2024, 20:11 [IST]
Other articles published on Feb 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+