For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒതുക്കാന്‍ ശ്രമമുണ്ടായി! ഇങ്ങനൊരു അച്ഛന്റെ മകന്‍ ഒരിക്കലും അത് ചെയ്യില്ല; സഞ്ജു അന്ന് പറഞ്ഞത്

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഏകദിനത്തിലും ടി20യിലും കളിക്കാന്‍ സഞ്ജുവിന് ഭാഗ്യം ലഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിനെപ്പോലെ ആരാധക പിന്തുണ ലഭിച്ച മറ്റൊരു കേരള താരവുമില്ലെന്ന് പറയാം. കേരള ക്രിക്കറ്റ് ടീമില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കെത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ വളര്‍ച്ച അഭിമാനം നല്‍കുന്ന കാര്യം തന്നെയാണ്.

എന്നാല്‍ കേരള ടീമിനൊപ്പമുള്ള തുടക്ക സമയത്ത് ചില വലിയ വിവാദങ്ങള്‍ സഞ്ജുവിന്റെ കരിയറിനെ പിടിച്ചു കുലുക്കിയിരുന്നു. സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂമിലെ സാധനങ്ങള്‍ തല്ലിപ്പൊട്ടിച്ചെന്നും ടീമിന്റെ അനുവാദമില്ലാതെ യാത്ര പോയെന്നുമടക്കമുള്ള പല ആരോപണങ്ങളും സഞ്ജുവിനെതിരേ ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് ഒരിക്കല്‍ സഞ്ജു തന്നെ തുറന്ന് പറയുകയുണ്ടായി. കേരള ടീമിനുള്ളില്‍ അന്ന് സംഭവിച്ചതിനെക്കുറിച്ച് സഞ്ജു പറഞ്ഞത് വളരെ നിരാശയോടെയായിരുന്നു.

കേരള ടീമിനൊപ്പം തുടര്‍ച്ചയായി ഫോം ഔട്ടായത് വളരെയധികം നിരാശനാക്കിയിരുന്നു. ഡ്രസിങ് റൂമിലെത്തുമ്പോള്‍ ഇതിന്റെ നിരാശ എല്ലാ താരങ്ങളും പ്രകടമാക്കാറുണ്ട്. ബാറ്റ് എറിയുകയും ഹെല്‍മറ്റ് എറിയുകയും ഗ്ലൗസ് എറിയുകയുമെല്ലാം ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. ഞാന്‍ ഒന്നല്ല 10 ബാറ്റെങ്കിലും എറിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് തികച്ചും വ്യക്തിപരമായ ഡ്രസിങ് റൂമിലെ വൈകാരിക പ്രകടനമാണ്. അത് എല്ലാ താരങ്ങളും ചെയ്യുന്നതാണ്.

കാരണം അത്തരം വൈകാരികതയും വാശിയുമില്ലാതെ ക്രിക്കറ്റില്‍ വളരാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഞാനും ഇത്തരം കാര്യങ്ങള്‍ എല്ലാ ക്രിക്കറ്റ് താരങ്ങളെപ്പോലെ ചെയ്യാറുണ്ട്. എന്നാല്‍ ഡ്രസിങ് റൂമിലെ ഈ സംഭവം തെറ്റായ രീതിയിലാണ് പുറത്തായത്. ഞാന്‍ ടീമിന്റെ അനുവാദം ഇല്ലാതെ ടൂറ് പോയി എന്നും ആരോപണം ഉണ്ടായി. എന്നാല്‍ അന്ന് സഹ പരിശീലകനോട് ഞാന്‍ ചോദിച്ചിരുന്നു ടീമിന്റെ പരിശീലനമോ മീറ്റിങ്ങോ എന്തെങ്കിലും ഉണ്ടോയെന്ന്.

sanju samson ipl 2025

ഒന്നും ഇല്ലെന്ന് പറഞ്ഞതിനാലാണ് അന്ന് മോശം ഫോമിന്റെ നിരാശ മറക്കാന്‍ സുഹൃത്തുക്കളോടൊപ്പം യാത്ര പോയത്. സര്‍ഫിങ് എനിക്കിഷ്ടമാണ്. മാനസികമായ പിരിമുറുക്കം മാറാനാണ് യാത്ര പോയത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ സംഭവം മറ്റൊരു തരത്തിലായി. ക്രിക്കറ്റിനെ വളരെ പ്രൊഫഷനാലായാണ് കാണാന്‍ ശ്രമിക്കുന്നത്. ഇതുവരെ മീറ്റിങ്ങില്‍ വൈകിയെത്തുകയോ പരിശീലനത്തില്‍ വൈകി എത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ പലതും വളച്ചൊടിക്കപ്പെട്ടുവെന്നാണ് സഞ്ജു പറഞ്ഞത്.

സാംസണ്‍ വിശ്വനാഥിനെപ്പോലൊരു അച്ഛന്റെ മകന്‍ ഒരിക്കലും അത്തരമൊരു കാര്യം ചെയ്യില്ലെന്നും സഞ്ജു പറഞ്ഞു. പിതാവില്ലായിരുന്നെങ്കില്‍ സഞ്ജു എന്നൊരു ക്രിക്കറ്റ് താരം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവിന്റെ പിതാവിനെ കേരള ടീമിന്റെ ഗ്രൗണ്ടില്‍ നിന്ന് വിലക്കിയെന്ന തരത്തിലും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ചും സഞ്ജു പ്രതികരിച്ചു. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് സഞ്ജു പ്രതികരിച്ചത്.

ഒരു ക്രിക്കറ്റ് താരത്തിന് ഏറ്റവും വേണ്ടത് മത്സരത്തെക്കുറിച്ചുള്ള അറിവാണെന്നും സഞ്ജു പറഞ്ഞു. മത്സരത്തെക്കുറിച്ച് കൃത്യമായി മനസിലാക്കാതെ വീറും വാശിയും കാട്ടിയിട്ട് കാര്യമില്ലെന്നുമാണ് സഞ്ജു പറയുന്നത്. പൊതുവേ ശാന്തനായ താരമാണ് സഞ്ജു. ഇന്ത്യന്‍ ടീമില്‍ അവസരം കുറവായിരുന്നിട്ടും അദ്ദേഹത്തിന് വലിയ ആരാധക പിന്തുണ ലഭിക്കാന്‍ കാരണങ്ങളിലൊന്ന് സഞ്ജുവിന്റെ ഈ സ്വഭാവമാണ്. വലിയ ആത്മവിശ്വാസം സഞ്ജുവിനുണ്ട്.

അര്‍ഹതയുണ്ടായിട്ടും പലപ്പോഴും സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് മനപ്പൂര്‍വ്വം തഴയുന്നുവെന്ന് തോന്നിയിട്ടില്ലെന്നും കളിക്കാന്‍ വിളിക്കുമ്പോള്‍ പോയി കളിക്കുകയെന്നതാണ് തന്റെ നിലപാടെന്നുമാണ് സഞ്ജു പറഞ്ഞത്. രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന് ടീമിന്റെ നായകനാവാനും രാജസ്ഥാനെ ഫൈനല്‍ കളിപ്പിക്കാനും സഞ്ജുവിന് സാധിച്ചു.

Story first published: Wednesday, September 4, 2024, 12:50 [IST]
Other articles published on Sep 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+