For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സിഎസ്കെ വിളിച്ചാല്‍ സഞ്ജു പോവും! കാരണം ആ സ്വപ്നം, അതു സത്യമാക്കും?

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ മലയാളി താരം സഞ്ജു സാംസണിനെ കണ്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇനിയും വന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന്റെ കൂടുമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. മാത്രമല്ല കഴിഞ്ഞയാഴ്ച റോയല്‍സ് പങ്കുവച്ച ഒരു വീഡിയയോയും ഇതേക്കുറിച്ചു നിര്‍ണായക സൂചനകളാണ് നല്‍കുന്നത്.

മിസ്സിങ് മേജറെന്ന (Missing Major) ക്യാപ്ഷനോടെയാണ് സഞ്ജുവിന്റെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോ അവര്‍ പങ്കുവച്ചത്. കോച്ച് കുമാര്‍ സങ്കക്കാരയെക്കൂടാതെ റോയല്‍സ് ടീമിലെ സഹതാരങ്ങള്‍ക്കൊപ്പം സംസാരിക്കുകയും തമാശകള്‍ പങ്കിടുകയും ചെയ്യുന്ന സഞ്ജുവിനെയാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുക. സിഎസ്‌കെയില്‍ സഞ്ജു ചേര്‍ന്നേക്കുമെന്നു ഉറപ്പിച്ചു പറയാന്‍ ഒരു കാരണം കൂടിയുണ്ട്. അദ്ദേഹത്തിന്റെ ഒരു സ്വപ്‌നം തന്നെയാണ് ഇതിനു പിന്നില്‍. ഇതു എന്താണെന്നറിയാം.

SANJU SAMSON-MS DHONI

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും സിഎസ്‌കെയുടെ മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണി തന്റെ ആരാധനാപാത്രമാണെന്നു സഞ്ജു നേരത്തേ തന്നെ പല തവണ തുറന്നു പറഞ്ഞിട്ടുണ്. ധോണിയോടപ്പമുള്ള ഒരു സ്വപ്‌നത്തെക്കുറിച്ചും അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഇതു തന്നെയാണ് സഞ്ജു ഇപ്പോള്‍ തന്റെ ഹീറോയായ ധോണിക്കൊപ്പം സിഎസ്‌കെയില്‍ ചേരുമെന്നു ഉറപ്പിക്കാനുള്ള പ്രധാന കാരണം.

എനിക്കൊരു സ്വപ്‌നമുണ്ടായിരുന്നു, എനിക്കു ശരിക്കുമൊരു സ്വപ്‌നമുണ്ടായിരുന്നു. അടുത്ത ദിവസം ഞാന്‍ എഴുന്നേറ്റത് ഒരു സ്വപ്‌നം കണ്ടുകൊണ്ടായിരുന്നു. മഹി ഭായ് (എംഎസ് ധോണി)) ആണ് ടീമിന്റെ ക്യാപ്റ്റന്‍. അദ്ദേഹം ഫീല്‍ഡിങില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ സ്ലിപ്പിലോ, അങ്ങനെ എവിടെയോ ആണ് ഫീല്‍ഡ് ചെയ്യുന്നത്.

അപ്പോള്‍ മഹി ഭായ് എന്നോട് പറഞ്ഞത് സഞ്ജൂ, നീ അവിടേക്കു പോവൂയെന്നാണ്. ഇതു കേട്ട് ഞാന്‍ അവിടേക്കു ഓടുകയും അടുത്ത ബോളിനായി തയ്യാറെടുക്കുകയും ചെയ്യുന്നതാണ് സ്വപ്‌നത്തില്‍ കണ്ടതെന്നായിരുന്നു സഞ്ജു വെളിപ്പെടുത്തിയത്.

ധോണിക്കു കീഴില്‍ കളിക്കാന്‍ താന്‍ എത്ര മാത്രം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് സഞ്ജുവിന്റെ ഈ സ്വപ്‌നം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ഇന്ത്യന്‍ ടീമിനോടൊപ്പം അദ്ദേഹത്തിനു ഇനി ഇതു സാധ്യമല്ല. എന്നാല്‍ സിഎസ്‌കെയില്‍ ധോണിക്കു കീഴിലോ, ഒപ്പമോ കളിക്കാന്‍ സഞ്ജുവിനു ഇനിയും അവസരമുണ്ട്.

സിഎസ്‌കെയുടെ നിലവിലെ ക്യാപ്റ്റണ്‍ റുതുരാജ് ഗെയ്ക്വാദാണെങ്കിലും കളിക്കളത്തില്‍ പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത് ധോണിയാണെന്നു കഴിഞ്ഞ സീസണില്‍ നമ്മള്‍ കണ്ടതാണ്. സിഎസ്‌കെയുടെ അനൗദ്യോഗിക ക്യാപ്റ്റന്‍ അദ്ദേഹമാണെന്നാണ് ആരാധകരും പറയുന്നത്. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ കൂടി ധോണി കളിച്ചേക്കുമെന്നാണ് വിവരം. പക്ഷെ ഭാവിയെക്കുറിച്ച് അദ്ദേഹം ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ല.

SANJU SAMSON-MS DHONI

എന്നാല്‍ കളി തുടരാന്‍ ധോണി ആഗ്രഹിക്കുകയാണെങ്കില്‍ സിഎസ്‌കെ തീര്‍ച്ചയായും നിലനിര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ വന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് സിഎസ്‌കെയിലേക്കു വന്നാല്‍ ധോണിക്കൊപ്പം കളിക്കാനുള്ള സുവര്‍ണാവസരം സഞ്ജുവിനു ലഭിക്കും. താന്‍ നേരത്തേ കണ്ട ആ സ്വപ്‌നവും ഇതോടെ യാഥാര്‍ഥ്യമായി മാറും.

ധോണി അടുത്ത സീസണിലും കളിക്കുകയാണെങ്കില്‍ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയായിരിക്കും. സഞ്ജു ടീമിന്റെ ഭാഗമായാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും കളിക്കേണ്ടി വരിക. എന്നാല്‍ 2026ല്‍ ധോണി വിരമിച്ചാല്‍ വിക്കറ്റ് കീപ്പിങ് ദൗത്യവും അദ്ദേഹത്തിലേക്കു തന്നെ വരും.

ഇനി ധോണി അടുത്ത സീസണില്‍ കളിക്കാതെ വിരമിച്ചാലും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനും സഞ്ജുവിനു അവസരം ലഭിക്കും. കാരണം കളി മതിയാക്കിയാലും ധോണിയെ സിഎസ്‌കെ കൈവിടില്ല. ടീമിന്റെ ഡയറക്ടറോ, മുഖ്യ കോച്ചോ, ഉപദേശകനോ ആയെല്ലാം ധോണി കൂടെയുണ്ടാവും.

Story first published: Tuesday, August 27, 2024, 6:41 [IST]
Other articles published on Aug 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+