For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുള്‍പ്പെട്ട ആ സ്വപ്‌നം അതുപോലെ നടന്നു, പക്ഷെ നേരിട്ട് പറയാനായില്ല! സഞ്ജു പറയുന്നു

ഐപിഎല്ലിന്റെ 16ാം സീസണിനിടെ രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ പലരും താരതമ്യം ചെയ്തത് ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയുമായിട്ടായിരുന്നു. ധോണിയുടെ അതേ ശൈലിയില്‍ വളരെ കൂളായി, പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ ടീമിനെ നയിച്ചതോടെയാണ് ധോണിയുടെ യഥാര്‍ഥ പിന്‍ഗാമി സഞ്ജുവാണെന്നു പലരും വാഴ്ത്തിയത്.

തന്നെ ധോണിയുമായി താരമ്യം ചെയ്തതില്‍ ഏറ്റവുമധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തയാള്‍ സഞ്ജു തന്നെയായിരിക്കും. കാരണം തന്റെ ആരാധനാപാത്രം ധോണിയാണെന്നും അദ്ദേഹത്തെപ്പോലെ പ്രചോദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മറ്റൊരു ക്രിക്കറ്റര്‍ ഇല്ലെന്നും ഒരിക്കല്‍ സഞ്ജു വെളിപ്പെടുത്തിയിരുന്നു.

SANJU DHONI

എംഎസ് ധോണിയും താനുമുള്‍പ്പെട്ട ഒരു സ്വപ്‌നം പിന്നീട് യാഥാര്‍ഥ്യമായതിനെക്കുറിച്ചും, പക്ഷെ അദ്ദേഹത്തോടു ഇതുവരെയും അതേക്കുറിച്ച് പറയാന്‍ സാധിച്ചിട്ടില്ലെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീം ഒരിക്കല്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ എനിക്കു എംഎസ് ധോണിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ അവസരം ലഭിച്ചിരുന്നു. അന്നു എനിക്കു 19 വയസായിരുന്നു പ്രായം. അതിനു ശേഷം അഞ്ചു വര്‍ഷത്തോളം എനിക്കു ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സാധിച്ചിട്ടില്ലെന്നും സഞ്ജു പറയുന്നു.

ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത ഈ സമയങ്ങളില്‍ ടീമിനു വേണ്ടി കളിക്കുന്നത് ഞാന്‍ പലപ്പോഴും സ്വപ്‌നം കാണാറുണ്ടായിരുന്നു. അത്തരമൊരു സംഭവത്തെക്കുറിച്ച് ഞാന്‍ പറയാം. ഒരിക്കല്‍ ഞാനൊരു സ്വപ്‌നം കണ്ടു. ഞാനുള്‍പ്പെട്ട ഒരു മല്‍സരമായിരുന്നു അത്. മഹി ഭായിയാണ് (എംഎസ് ധോണി) ടീമിനെ നയിക്കുന്നത്.

അദ്ദേഹം ഫീല്‍ഡിങ് ക്രമീകരണത്തില്‍ മാറ്റം വരുത്തുകയാണ്. ഞാന്‍ അപ്പോള്‍ സ്ലിപ്പിലോ, മറ്റോ ഫീല്‍ഡ് ചെയ്യുകയാണ്. ഇതിനിടെ സഞ്ജൂ, നീ അവിടേക്കു പോവൂയെന്നു മഹി ഭായ് നിര്‍ദേശിച്ചു. ഞാന്‍ വളരെ വേഗത്തില്‍ ഓടി അടുത്ത ബോളാവുമ്പോഴേക്കും അദ്ദേഹം പറഞ്ഞ പൊസിഷനിലെത്തുകയും ചെയ്തു. ഇതായിരുന്നു സ്വപ്നമെന്നും സഞ്ജു സാംംസണ്‍ വിശദീകരിച്ചു.

ഈ സ്വപ്‌നം കണ്ട് കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് എംഎസ് ധോണി ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ ഞാന്‍ കണ്ട ആ സ്വപ്‌നം ഇനി എങ്ങനെ യാഥാര്‍ഥ്യമാവുമെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനിയൊരിക്കലും ആ സ്വപ്‌നം യാഥാര്‍ഥ്യമാവില്ലെന്നു ഞാന്‍ ഉറപ്പിക്കുകയും ചെയ്തു.

SANJU DHONI

എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുശേഷം മുംബൈയില്‍ വച്ച് ഒരു മല്‍സരം നടന്നു. ഇന്ത്യന്‍ എ ടീമും ഇംഗ്ലണ്ടും തമ്മിലായിരുന്നു ഈ മല്‍സം. ഇന്ത്യന്‍ എ ടീമിനെ അന്നു നയിച്ചത് മഹി ഭായ് ആയിരുന്നു. ഞാനും ടീമില്‍ ഇടം പിടിക്കുകയും ചെയ്തു.

ഈ കളിക്കിടെ ഞാന്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യവെ സ്വപ്‌നത്തില്‍ കണ്ടത് അതേ പോലെ തന്നെ സംഭവിച്ചു. സഞ്ജൂ, നീ അവിടെ പോയി നില്‍ക്കൂയെന്നു അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അവിടേക്കു ഓടുകയും ചെയ്തു. അങ്ങനെ ഞാന്‍ കണ്ട സ്വപ്‌നം യാഥാര്‍ഥ്യമാവുകയായിരുന്നു. പക്ഷെ ഇനിയും ആ സ്വപ്‌നത്തെക്കുറിച്ചും അതു യാഥാര്‍ഥ്യമായി തീര്‍ന്നതിനെക്കുറിച്ചും മഹി ഭായിയോടു എനിക്കു നേരിട്ട് പറയാന്‍ സാധിച്ചിട്ടില്ല.

പിന്നീട് പല തവണ അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്‌തെങ്കിലും ആ സ്വപ്‌നത്തെക്കുറിച്ച് പറയാനുള്ള ഒരു സാഹചര്യം ലഭിച്ചിട്ടില്ല. പക്ഷെ ഒരിക്കല്‍ ഞാന്‍ മഹി ഭായിയോടു ഇതേക്കുറിച്ച് പറയും. അപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തൊരു ചിരി എനിക്കു കാണാന്‍ കഴിഞ്ഞേക്കും. പക്ഷെ ഈ സംഭവം പറയാനുള്ള അനുയോജ്യമായ ഒരു അവസരം ഇനിയും കിട്ടിയില്ലെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 16, 2023, 23:30 [IST]
Other articles published on Jun 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+