For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന്റെ വിരലിന് പൊട്ടല്‍, ഐപിഎല്ലും നഷ്ടമായേക്കും; ഇനി എന്ന് കളത്തില്‍ കാണാനാവും?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വരാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ ജോഫ്രാ ആര്‍ച്ചറുടെ പന്ത് കൈവിരലിന് കൊണ്ട് സഞ്ജുവിന്റെ വിരലിന് പൊട്ടലേറ്റിരിക്കുകയാണ്. നിലവില്‍ ആറാഴ്ചത്തെ വിശ്രമമാണ് സഞ്ജുവിന് നിര്‍ദേശിച്ചിരിക്കുന്നത്. സഞ്ജുവിന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിച്ചേ ഇനി കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കൂ.

സഞ്ജു സാംസണിന് ഐപിഎല്‍ നഷ്ടമാകാനുള്ള സാധ്യതയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങവെയാണ് പരിക്കും താരത്തിന് തിരിച്ചടി നല്‍കിയിരിക്കുന്നത്. സഞ്ജുവിന് ഐപിഎല്‍ നഷ്ടമായാല്‍ താരത്തിന്റെ കരിയറിനത് വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതകളേറെയാണ്. ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കാതെ പോയാല്‍ സഞ്ജുവിനെ എപ്പോള്‍ കളത്തില്‍ വീണ്ടും കാണാനാവും?. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജു തിരിച്ചെത്തുക എപ്പോഴാണെന്ന് അറിയാം.

ബംഗ്ലാദേശ് പരമ്പരയിലൂടെ മടങ്ങിവരവ്

ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം സഞ്ജു സാംസണെ വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാനാവുക വരുന്ന ബംഗ്ലാദേശ് പര്യടനത്തിലൂടെയാവും. ഈ വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വരുന്നുണ്ട്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യ ബംഗ്ലാദേശില്‍ കളിക്കുക. ഈ പരമ്പരയുടെ സമയമാവുമ്പോഴേക്കും സഞ്ജു സാംസണ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് എത്താന്‍ സാധിച്ചേക്കും. കൈവിരലിന് പരിക്കേറ്റതിനാല്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല.

വിരലിന് പൊട്ടലേറ്റതിനാല്‍ പെട്ടെന്ന് മടങ്ങിവരിക സഞ്ജുവിന് കടുപ്പമാവും. ഐപിഎല്ലില്‍ കളിക്കാന്‍ സഞ്ജു പരമാവധി ശ്രമിക്കുമെങ്കിലും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്‌നസ് റിപ്പോര്‍ട്ട് അനുകൂലമായി ലഭിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ സഞ്ജു കളിക്കാന്‍ സാധ്യത വളരെ കുറവാംണെന്ന് തന്നെ പറയാം. സഞ്ജു ടി20യില്‍ ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ മികവ് കാട്ടുന്നുണ്ട്. ബംഗ്ലാദേശിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും സെഞ്ച്വറി പ്രകടനങ്ങളടക്കം നടത്താന്‍ സഞ്ജുവിനായിരുന്നു.

sanju samson

ഐപിഎല്‍ നഷ്ടമായാല്‍ കാര്യങ്ങള്‍ എളുപ്പമല്ല

സഞ്ജു സാംസണിന് ഐപിഎല്‍ കളിക്കാനായില്ലെങ്കില്‍ മലയാളി താരത്തിന് തിരിച്ചടി ലഭിക്കാന്‍ സാധ്യതകളേറെയാണ്. ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തോടെ സഞ്ജുവിന്റെ ഓപ്പണര്‍ സീറ്റിന് ചെറിയൊരു ഇളക്കം തട്ടിയിട്ടുണ്ട്. ഐപിഎല്ലില്‍ കളിച്ച് ഫോം കണ്ടെത്താമെന്നാണ് സഞ്ജു കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായേറ്റ പരിക്കുകൊണ്ട് സഞ്ജുവിന് കിട്ടിയത് എട്ടിന്റെ പണിയാണെന്ന് പറയാം. ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, അഭിഷേക് ശര്‍മ, യശ്വസി ജയ്‌സ്വാള്‍ എന്നിവരെല്ലാം ഓപ്പണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നവരാണ്.

ജയ്‌സ്വാള്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച താരമാണ്. എന്നാല്‍ ഒപ്പം ആരാണെന്ന് തീരുമാനിക്കുകയാണ് കടുപ്പം. അഭിഷേക് ശര്‍മ മിന്നും ഫോമിലാണ്. ഐപിഎല്ലിലും അഭിഷേക് ഫോം കണ്ടെത്തിയാല്‍ സഞ്ജുവിനെ ഒതുക്കാന്‍ സാധ്യതകളേറെയാണ്. റുതുരാജും ഇഷാനുമടക്കം ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ സഞ്ജുവിനെ ഒതുക്കപ്പെടാന്‍ സാധ്യതകള്‍ വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ നഷ്ടമാകുന്നത് സഞ്ജുവിനെ പ്രതികൂലമായി ബാധിച്ചേക്കും.

കെസിഎയുമായുള്ള പ്രശ്‌നവും തിരിച്ചടി

കേരള ക്രിക്കറ്റ് അസോസിയേഷനും സഞ്ജു സാംസണും തമ്മിലുള്ള സമീപകാലത്തെ പ്രശ്‌നങ്ങളെല്ലാം വലിയ തിരിച്ചടി നല്‍കുന്നതാണ്. ഭിന്നത രൂക്ഷമാണെന്നിരിക്കെ സഞ്ജുവിന് കളിക്കാന്‍ കെസിഎ എളുപ്പത്തില്‍ അവസരം നല്‍കിയേക്കില്ല. പൂര്‍ണ്ണ ഫിറ്റ്‌നസ് നേടി പരിശീലന ക്യാംപിലടക്കം പങ്കെടുക്കാതെ സഞ്ജുവിന് കളിക്കാന്‍ അവസരം നല്‍കിയേക്കില്ല. അതുകൊണ്ടുതന്നെ കെസിഎയുമായുള്ള പ്രശ്‌നവും സഞ്ജുവിന് വലിയ തലവേദനയാണെന്ന് പറയാം.

Story first published: Wednesday, February 12, 2025, 11:04 [IST]
Other articles published on Feb 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+