For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

1 ബോളില്‍ വേണ്ടത് 5 റണ്‍സ്, ധോണിയെ തളച്ച സന്ദീപ്!! 'മാരക പ്ലാന്‍' തുറന്നു പറഞ്ഞ സഞ്ജു

ഐപിഎല്ലിലെ ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റന്‍മാരിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയോടു പോലും പലരും അദ്ദേഹത്തെ താരതമ്യം ചെയ്യാറുണ്ട്. ഏതു സമ്മര്‍ദ്ദഘട്ടത്തിലും വളരെ കൂളായി പെരുമാറാനുള്ള സഞ്ജുവിന്റെ മിടുക്കാണ് ഇതിനു പിന്നില്‍.

2021 മുതല്‍ റോയല്‍സിനെ നയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. സഞ്ജുവിനു കീഴില്‍ പല ത്രില്ലിങ് വിജയങ്ങളും റോയല്‍സ് ഇതിനകം നേടിയിട്ടുണ്ട്. ഇതിലൊന്നായിരുന്നു 2023ല്‍ സിഎസ്‌കെയ്‌ക്കെതിരേ നേടിയ ആവേശോജ്വല വിജയം. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ സന്ദീപ് ശര്‍മയെ വച്ചാണ് സിഎസ്‌കെയെ പൂട്ടി സഞ്ജു ടീമിനു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.

ഈ കളിയില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. മാത്രമല്ല 20ാം ഓവറില്‍ ധോണി ക്രീസില്‍ നില്‍ക്കെ സന്ദീപിന് സഞ്ജു ഉപദേശിച്ചുകൊടുത്ത തന്ത്രത്തെക്കുറിച്ചും അന്നു വലിയ ചര്‍ച്ചയായിരുന്നു. അന്നു യഥാര്‍ഥത്തില്‍ സന്ദീപിനു താന്‍ നല്‍കിയ ഉപേദശം എന്തായിരുന്നുവെന്ന് പിന്നീടൊരു അഭിമുഖത്തില്‍ സഞ്ജു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതു എന്താണെന്നറിയാം.

SANJU SAMSON

അവസാന ഓവറില്‍ 20 റണ്‍സ്

176 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിഎസ്‌കയ്ക്കു റോയല്‍സ് നല്‍കിയത്. 19 ഓവര്‍ കഴിയുമ്പോള്‍ സിഎസ്‌കെ ആറു വിക്കറ്റിനു 155 റണ്‍സെന്ന നിലയിലായിരുന്നു. എംഎസ് ധോണിയും രവീന്ദ്ര ജഡേജയുമായിരുന്നു അപ്പോള്‍ ക്രീസില്‍. 20 റണ്‍സാണ് ജയിക്കാന്‍ ചെന്നൈയ്ക്കു വേണ്ടിയിരുന്നത്.

ധോണിയാണ് ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത്. സന്ദീപെറിഞ്ഞ ആദ്യത്തെ ബോള്‍ വൈഡ്. അടുത്ത ബോളില്‍ റണ്ണില്ല. പക്ഷെ അടുത്ത രണ്ടു ബോളിലും ധോണി സിക്‌സര്‍ പറത്തി. ഇതോടെ മൂന്നു ബോളില്‍ ജയിക്കാന്‍ വേണ്ടത് ഏുഴു റണ്‍സ് മാത്രം. പക്ഷെ മൂന്നു സിംഗിളുകള്‍ മാത്രമേ അവര്‍ക്കു നേടാനായുള്ളൂ. ഇതോടെ റോയല്‍സ് മൂന്നു റണ്‍സിന്റെ അവിസ്മരണീയ ജയവും സ്വന്തമാക്കി.

ധോണി ആയതിനാല്‍ എന്തും സംഭവിക്കാം

സിഎസ്‌കെയ്ക്കു ജയിക്കാന്‍ 20 റണ്‍സ് ആവശ്യമായിരുന്നെങ്കിലും ക്രീസില്‍ എംഎസ് ധോണി ആയതിനാല്‍ തന്നെ എന്തും സംഭവിക്കാമെന്നു അറിയാമായിരുന്നുവെന്നും സഞ്ജു സാംസണ്‍ പറയുന്നു. 'സന്ദീപ് ശര്‍മ ആ സമയത്തു എന്റെ ടീമിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരില്‍ ഒരാളാണ്. സന്ദീപിന്റെ ആദ്യ ബോള്‍ വൈഡായിരുന്നു. അവന്‍ സമ്മര്‍ദ്ദത്തിലാണെന്നു നമുക്കു തോന്നും. പക്ഷെ അപ്പോള്‍ തന്നെ ഇതു ബൗളറോടു പോയി പറയുന്നത് നല്ലതല്ല'.

അതുകൊണ്ട് ഞാന്‍ ഇടപെട്ടില്ല. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ബോളില്‍ ധോണി സിക്‌സറുകളടിച്ചു. ഇതോടെ ഇനി മിണ്ടാതെ നിന്നിട്ടു കാര്യമില്ലെന്നു മനസ്സിലായതോടെ താന്‍ സന്ദീപിന്റെ അടുത്തേക്കു പോവുകയായിരുന്നെന്നും സഞ്ജു പറയുന്നു.

SANDEEP SHARMA

സന്ദീപിനോടു പറഞ്ഞതെന്ത്?

ബൗളറുടെ അടുത്തേക്കു നമ്മള്‍ എന്തെങ്കിലും നിര്‍ദേശം നല്‍കാന്‍ ഓടിപ്പോവുമ്പോള്‍ ശരീരഭാഷ വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ ഞാന്‍ വളരെ കൂളായി പതുക്കെയാണ് സന്ദീപിന്റെ അടുത്തേക്കു ഓടിയെത്തിയത്. ഇനിയുള്ള മൂന്നു ബോളിനെക്കുറിച്ച് നിനക്കുഎന്താണ് തോന്നുന്നതെന്നാണ് ഞാന്‍ അവനോടു ചോദിച്ചത്. നിനക്കു എന്താണ് തോന്നുന്നതെന്നായിരുന്നു സന്ദീപിന്റെ മറുചോദ്യം.

നീ യോര്‍ക്കറാണ് ഇപ്പോള്‍ എറിഞ്ഞതെന്നും വേണമെങ്കില്‍ വൈഡ് യോര്‍ക്കറോ, ബൗണ്‍സറോ എറിയാമെന്നും ഞാന്‍ പറഞ്ഞു. നിനക്കു എന്താണോ മനസ്സില്‍ ഉറപ്പുള്ളത് ആ ബോള്‍ ആത്മവിശ്വാസത്തോടെ എറിയാനാണ് ഞാന്‍ സന്ദീപിനോടു ആവശ്യപ്പെട്ടത്.

ഞാന്‍ യോര്‍ക്കര്‍ എറിയാമെന്നായിരുന്നു അവന്‍ പറഞ്ഞത്. ഞാനും ഓക്കെ പറഞ്ഞു. അടുത്ത മൂന്നു ബോളും കിടിലന്‍ യോര്‍ക്കര്‍ എറിഞ്ഞ് സന്ദീപ് കളിയും ജയിപ്പിച്ചു. പക്ഷെ പുറമെയളുള്ള ആളുകള്‍ പറയുന്നത് താനെന്തോ മന്ത്രം സന്ദീപിനെ ഉപദേശിച്ചുവെന്നും ഇതാണ് വിജയത്തിനു പിന്നിലെന്നുമാണെന്നും സഞ്ജു ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 5, 2024, 17:17 [IST]
Other articles published on Sep 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+