ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. ഗാംഗുലി നായകനെന്ന നിലയില്‍ ഇന്ത്യയുടെ ദാദയായി ഹൃദയങ്ങള്‍ കീഴടക്കിയപ്പോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനെന്ന നിലയില്‍ സച്ചിന്‍ ആരാധകരുടെ പ്രിയങ്കരനായി മാറി. വലിയ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നവരാണ് സച്ചിനും ഗാംഗുലി. ഇന്ത്യന്‍ ടീമിനായി ഒരുമിച്ച് ഓപ്പണ്‍ ചെയ്യുകയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത താരങ്ങളാണ് സച്ചിനും ഗാംഗുലിയും.
ക്രിക്കറ്റിനകത്തും പുറത്തും വലിയ സൗഹൃദം ഇവര്‍ കാത്തുസൂക്ഷിച്ചിരുന്നു. എന്നാല്‍ ഒരു തവണ ഗാംഗുലിയും സച്ചിനും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാവുകയും ഇവരുടെ ബന്ധം മോശമാവുകയും ചെയ്തിരുന്നു. ഈ സംഭവം എന്താണെന്ന് അറിയാമോ?. 2002ലെ നാറ്റ് വെസ്റ്റ് സീരിസ് ഫൈനലിലെ ഇന്ത്യയുടെ ജയം ചരിത്രത്തില്‍ അടയാളപ്പെടുത്തിയതാണ്. അന്ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കഴിഞ്ഞപ്പോള്‍ ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് ഗാംഗുലി ജേഴ്‌സി ഊരി ആഘോഷിച്ചത് വലിയ ചര്‍ച്ചയായ സംഭവമാണ്.
ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായി മത്സരത്തിനിടെയുണ്ടായ പ്രശ്‌നമാണ് അന്ന് ഗാംഗുലിയെക്കൊണ്ട് വൈകാരികമായ ഈ ആഘോഷം നടത്താന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ ആഘോഷത്തില്‍ ഗാംഗുലിക്കെതിരായിരുന്നു. ഇന്ത്യയുടെ എല്ലാ താരങ്ങളും ജേഴ്‌സി ഊരി ആഘോഷം നടത്തണമെന്നാണ് അന്ന് ഗാംഗുലി ആവശ്യപ്പെട്ടത്. എന്നാല്‍ സച്ചിന്‍ ഇതിനോട് വിസമ്മതിക്കുകയും സഹതാരങ്ങളെ ഇത് ചെയ്യുന്നതില്‍ നിന്ന് തടുക്കുകയും ചെയ്തു.
ഇതില്‍ ഗാംഗുലിയും സച്ചിനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നും ഇത്തരമൊരു ആഘോഷം വേണ്ടെന്നുമാണ് സച്ചിന്‍ പറഞ്ഞത്. ഇതില്‍ ഗാംഗുലി അതൃപ്തി പ്രകടിപ്പിച്ചുവെന്ന് അന്നത്തെ ഇന്ത്യയുടെ ടീം മാനേജറായിരുന്ന രാജീവ് ശുക്ല പറഞ്ഞിരുന്നു. ഇതിന് ശേഷം അല്‍പ്പ ദിവസം സച്ചിനോട് ഗാംഗുലി അല്‍പ്പം അകല്‍ച്ച കാണിച്ചെങ്കിലും പിന്നീട് പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്തത്.

പിന്നീടൊരു തവണ കൂടി ഗാംഗുലിയെ സച്ചിന്‍ കൈയൊഴിഞ്ഞു. അത് ഗാംഗുലിയുടെ കരിയറിലെ നിര്‍ണ്ണായക ഘട്ടത്തിലായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഗ്രേഗ് ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായിരുന്ന സമയത്ത് ഗാംഗുലിയുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ചാപ്പല്‍ പല പരീക്ഷണങ്ങളും ഇന്ത്യന്‍ ടീമില്‍ നടപ്പിലാക്കി. അതുവരെ കണ്ട ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശൈലിയുടെയെല്ലാം പൊളിച്ചെഴുത്തായിരുന്നു ചാപ്പല്‍ നടത്തിയത്.
ഇതില്‍ ഗാംഗുലിക്ക് അതൃപ്തിയുണ്ടായിരുന്നു. ഈ പ്രശ്‌നം ഗാംഗുലിയുടെ ഇന്ത്യന്‍ ടീമിന് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു. ഈ പ്രശ്‌നത്തില്‍ ഗാംഗുലിക്ക് പ്രതീക്ഷിച്ച പലരുടേയും പിന്തുണ ലഭിച്ചില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറും ഈ സമയത്ത് ഗാംഗുലിക്കൊപ്പം നിന്നില്ല. പരിശീലകന്റെ തീരുമാനത്തെ മാനിക്കുന്ന തരത്തിലാണ് സച്ചിന്‍ അന്ന് പ്രതികരിച്ചത്. ഇതില്‍ ഗാംഗുലിക്ക് അതൃപ്തിയുണ്ടായിരുന്നു. സച്ചിന്‍ - ഗാംഗുലി ബന്ധത്തില്‍ ഈ പ്രശ്‌നം വിള്ളലുണ്ടാക്കി.
ഇന്ത്യന്‍ ടീമിന് പുറത്തുപോയ ശേഷവും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഗാംഗുലി ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ അര്‍ഹിച്ച രീതിയിലുള്ള യാത്രയയപ്പ് ഗാംഗുലിക്ക് ലഭിച്ചില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് സച്ചിന്‍ വിരമിച്ചതുപോലെ യാത്രയയപ്പ് അര്‍ഹിച്ചിരുന്ന താരമാണ് ഗാംഗുലി. എന്നാല്‍ ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവന പരിഗണിക്കുമ്പോള്‍ കരിയറിന്റെ അവസാന സമയത്ത് ഗാംഗുലി തഴയപ്പെട്ടുവെന്നതാണ് വസ്തുത.
വലിയ പ്രതിസന്ധി നേരിട്ട സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കൈപിടിച്ചുയര്‍ത്തിയത് ഗാംഗുലിയാണ് മനപ്പൂര്‍വ്വം മറക്കപ്പെട്ടു. പിന്നീട് ബിസിസി ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ സ്ഥാനത്ത് നിന്നും ഗാംഗുലിയെ നീക്കി. ഇപ്പോള്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തോടൊപ്പമാണ് ഗാംഗുലിയുള്ളത്.