Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്റെ ഉപദേശം തള്ളി, ഗാംഗുലിയോട് കലിച്ച് സച്ചിന്‍- ടീമില്‍ നിന്ന് പുറത്താക്കാനൊരുങ്ങി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അടുത്ത സുഹൃത്തുക്കളുടെ പട്ടികയെടുത്താല്‍ മുന്‍നിരയിലുള്ളവരാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. കേവലം താരങ്ങള്‍ എന്നതിലുപരിയായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഇരുവര്‍ക്കുമായിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരെ പരിഗണിച്ചാല്‍ അതില്‍ ഇരുവരുമുണ്ടാവും. കളത്തിനകത്തും പുറത്തും അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും ഇരുവരും തമ്മില്‍ ഉടക്കിയ ചില സംഭവങ്ങളുമുണ്ട്.

വളരെ അപൂര്‍വ്വമായി മാത്രമാണെങ്കിലും ഇത്തരം ചില സംഭവങ്ങളും ക്രിക്കറ്റ് ചരിത്രത്തില്‍ കാണാനാവും. ഒരിക്കല്‍ സച്ചിന്‍ ഗാംഗുലിയോട് ദേഷ്യപ്പെടുകയും ടീമില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. ഇത് എന്താണെന്ന് ഓര്‍മയുണ്ടോ? പരിശോധിക്കാം. 1997ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയാണ് സംഭവം. സച്ചിനായിരുന്നു അന്ന് ഇന്ത്യയുടെ നായകന്‍. സൗരവ് ഗാംഗുലിയുടെ പ്രകടനം ആ സമയത്ത് വളരെ മോശമായിരുന്നു.

ഫോം കണ്ടെത്താനാവാതെ താരം പ്രയാസപ്പെട്ടുകയും ടീമിന്റെ ആകെയുള്ള നിലവാരം താഴോട്ട് പോവുകയും ചെയ്തിരുന്ന സമയമായിരുന്നു ഇത്. അന്നും ഗാംഗുലിക്ക് സച്ചിനോട് അടുത്ത സൗഹൃദമുണ്ടായിരുന്നു. സൂപ്പര്‍ താര പദവിയിലേക്ക് വളരെ നേരത്തെയെത്തിയ സച്ചിനോട് ഫോമിലേക്കെത്താന്‍ ഗാംഗുലി ഉപദേശം ചോദിച്ചിരുന്നു. സച്ചിന്‍ ഗാംഗുലിക്ക് വഴിയും പറഞ്ഞു നല്‍കി. രാവിലെ എഴുന്നേറ്റ് അല്‍പ്പ സമയം ഓടാന്‍ പോകാനാണ് ഗാംഗുലിയോട് സച്ചിന്‍ ഉപദേശിച്ചത്.

എന്നാല്‍ സച്ചിന്റെ ഉപദേശം പാടേ തള്ളിക്കളയുകയാണ് ഗാംഗുലി ചെയ്തത്. മോശം ഫോം തുടര്‍ന്ന ഗാംഗുലിയോട് സച്ചിന്‍ കയര്‍ക്കുകയും ടീമില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സച്ചിന്‍ വളരെ ശാന്തനായ താരമാണ്. കളത്തിനുള്ളില്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് അദ്ദേഹം കയര്‍ത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ സച്ചിന്‍ ഗാംഗുലിയോട് ദേഷ്യപ്പെട്ടത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.

എന്നാല്‍ ഈ പ്രശ്‌നം കളത്തിന് പുറത്തേക്ക് നീളാതെ ശ്രദ്ധിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ വലിയ ചര്‍ച്ചയായി ഇത് മാറിയില്ല. പിന്നീടും ഇരുവരും നല്ല സുഹൃത്തുക്കളായി തുടര്‍ന്നു. ഇതിന് ശേഷമാണ് സച്ചിന്‍-ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ട് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഇന്നും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളായി ഇത് തുടരുന്നു. ഗാംഗുലി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയ ശേഷവും സച്ചിന് ആദരവ് നല്‍കി മുന്നോട്ട് പോയി.

sachin, ganguly

സച്ചിനോട് വലിയ ആരാധനയുള്ളവരിലൊരാളായിരുന്നു ഗാംഗുലി. എന്നാല്‍ ഇവരുടെ ഈ സൗഹൃദ ബന്ധത്തിന് വിള്ളല്‍ വീണത് ഗാംഗുലിയുടെ കരിയറിലെ അവസാന സമയത്താണ്. ഗ്രേഗ് ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായിരിക്കെ ഗാംഗുലിയുമായി ഉടക്കിയിരുന്നു. ഗാംഗുലിയെ നായകസ്ഥാനത്ത് നിന്ന് നീക്കുകയും ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്യാന്‍ ചാപ്പല്‍ തയ്യാറായി. ഈ സമയത്ത് ഗാംഗുലിയെ സച്ചിന്‍ പിന്തുണച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

ആ സമയത്ത് ഗാംഗുലിക്കൊപ്പം നില്‍ക്കാതെ പരിശീലകന്റെ തീരുമാനത്തിനൊപ്പമാണ് സച്ചിന്‍ നിന്നത്. അദ്ദേഹം ഗാംഗുലിയെ പിന്തുണച്ച് പരസ്യമായി രംഗത്തെത്താന്‍ തയ്യാറായില്ല. ഇതില്‍ വലിയ അതൃപ്തി ഗാംഗുലിക്കുണ്ടായിരുന്നു. ഗാംഗുലിക്ക് കീഴില്‍ വളര്‍ന്ന പല താരങ്ങളും പ്രതിസന്ധിയില്‍ അദ്ദേഹത്തെ പിന്തുണച്ചില്ല. വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവരടക്കം മിക്ക പ്രമുഖരും മൗനം പാലിച്ചു. ഇതാണ് ഗാംഗുലിയെ നിരാശനാക്കിയത്.

ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടെങ്കിലും പിന്നീട് തിരിച്ചുവരാന്‍ ഗാംഗുലിക്കായി. എന്നാല്‍ അര്‍ഹിച്ച യാത്രയയപ്പ് ഗാംഗുലിക്ക് ലഭിച്ചില്ലെന്നതാണ് വസ്തുത. ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് തകര്‍ന്ന ഇന്ത്യന്‍ ടീമിനെ കൈപിടിച്ച് ഉയര്‍ത്തിയത് ഗാംഗുലിയാണ്. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കാന്‍ ഗാംഗുലിക്കായി. ഇന്ത്യന്‍ ടീമിനെ ആക്രമണോത്സക ക്രിക്കറ്റിലേക്ക് വളര്‍ത്തിയത് ഗാംഗുലിയാണ്. എന്നാല്‍ വീരോചിതമായ യാത്രയയപ്പ് ലഭിക്കാതെ പടിയിറങ്ങേണ്ടി വന്ന താരമാണ് ഗാംഗുലി.

Story first published: Sunday, February 18, 2024, 10:29 [IST]
Other articles published on Feb 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+