For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എനിക്ക് ശേഷം ഗാംഗുലി വരണം, വൈസ് ക്യാപ്റ്റന്‍സി നല്‍കൂ! സച്ചിന്‍ ആവശ്യപ്പെട്ടത് എന്തിന്?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുകയറിയ വഴികളിലെല്ലാം റെക്കോഡുകള്‍ വെട്ടിപ്പിടിച്ച് സച്ചിന്‍ നേടിയെടുത്ത രാജകീയ സിംഹാസം അത്ര പെട്ടെന്നൊന്നും കീഴക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. ഇന്ത്യയില്‍ മാത്രമല്ല വിദേശ പര്യടനങ്ങളിലും ബാറ്റിങ് വിസ്മയം തീര്‍ത്ത സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമെന്ന വിശേഷണവും നേടിയെടുത്ത കളിക്കാരനാണ്.

ബാറ്റുകൊണ്ട് വിസ്മയിപ്പിക്കുമ്പോഴും നായകനെന്ന നിലയില്‍ സച്ചിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സച്ചിന്റെ ക്യാപ്റ്റന്‍സി റെക്കോഡുകള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. സച്ചിന് ശേഷം ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിച്ച ധീര നായകനാണ് സൗരവ് ഗാംഗുലി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ദേശമാണ് ഗാംഗുലിയുടെ കരിയര്‍ മാറ്റിമറിച്ചത്. സച്ചിന് ശേഷം ഗാംഗുലിയെ നായകനാക്കാന്‍ ടീം മാനേജ്മെന്റിന്റെ പദ്ധതികളില്ലായിരുന്നു. എന്നാല്‍ സച്ചിനാണ് ഗാംഗുലിയെ വൈസ് ക്യാപ്റ്റനാക്കണമെന്ന് പറഞ്ഞത്.

'ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം നടക്കുന്ന സമയത്ത് ഞാന്‍ നായകസ്ഥാനം ഒഴിയാന്‍ പോവുകയായിരുന്നു. അതുകൊണ്ടുതന്നെ സൗരവ് ഗാംഗുലിയെ ഉപ നായകനാക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കുകയായിരുന്നു. കാരണം അവന്റെ പ്രകടനവും ക്രിക്കറ്റിലെ നിരീക്ഷണവും അടുത്ത് നിന്ന് ഞാന്‍ നോക്കിക്കാണുന്നുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ ഗുണങ്ങളും അവനുണ്ടെന്ന് ഞാന്‍ വിശ്വസിച്ചു. അവനൊരു നല്ല നായകനാണ്. അതുകൊണ്ടാണ് അവന്റെ പേര് ഞാന്‍ നിര്‍ദേശിച്ചത്.

ഇന്ത്യയുടെ നായകനായ ശേഷം ഗാംഗുലിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടീമിനെ എങ്ങനെ സംതുലിതമായി മുന്നോട്ട് കൊണ്ടുപോകണമെന്നത് അവന് നന്നായി അറിയാമായിരുന്നു. താരങ്ങളുടെ മികവ് മനസിലാക്കി അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നായകനായിരുന്നു ഗാംഗുലി. യുവതാരങ്ങളെ വളര്‍ത്താനും അവന് അസാധ്യമായ കഴിവുണ്ടായിരുന്നു' സച്ചിന്‍ ഒരിക്കല്‍ പറഞ്ഞു. ഗാംഗുലി സച്ചിന്റെ ഓപ്പണിങ് പങ്കളായായിരുന്നു ആദ്യ സമയത്ത്.

sachin tendulkar

പിന്നീടാണ് അദ്ദേഹം ബാറ്റിങ് ഓഡര്‍ മാറ്റിയത്. ഗാംഗുലി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ ടീമിലെ സാഹചര്യം തീര്‍ത്തും മോശമായിരുന്നു. ഒത്തുകളി വിവാദം ഉള്‍പ്പെടെ പല പ്രശ്നങ്ങളും ടീമിനെ വേട്ടയാടി. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഗാംഗുലിക്ക് സാധിച്ചു. ഇന്ത്യന്‍ ടീമിന്റെ പരിമിതികള്‍ മറികടക്കാന്‍ മികച്ച യുവതാരങ്ങളെ ടീമിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ ഗാംഗുലിക്ക് സാധിച്ചു.

യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ആശിഷ് നെഹ്റ, സഹീര്‍ ഖാന്‍ എന്നിവരുടെയെല്ലാം വളര്‍ച്ചക്ക് കരുത്തായത് ഗാംഗുലിയായിരുന്നു. ഗാംഗുലിയിലെ നായക മികവിനെ ആദ്യം സച്ചിന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് സച്ചിന്‍ നായകസ്ഥാനത്തേക്ക് ഗാംഗുലിയെ നിര്‍ദേശിച്ചത്. ഈ തീരുമാനം തെറ്റായില്ല. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളായിത്തന്നെയാണ് ഗാംഗുലി പടിയിറങ്ങിയത്. ഗാംഗുലി 49 ടെസ്റ്റിലാണ് ഇന്ത്യയെ നയിച്ചത്. ഇതില്‍ 21 ജയവും 15 സമനിലയും 13 തോല്‍വിയും നേരിട്ടു.

വിരമിച്ച ശേഷം ബിസിസി ഐ പ്രസിഡന്റായി പ്രവര്‍ത്തിച്ച ഗാംഗുലി നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാവാനുള്ള തയ്യാറെടുപ്പിലാണ്. ഗാംഗുലിക്ക് ശേഷം ഇന്ത്യക്ക് ലഭിച്ച മറ്റൊരു സൂപ്പര്‍ നായകനാണ് എംഎസ് ധോണി. അദ്ദേഹത്തെ നായകസ്ഥാനത്തേക്കെത്തിച്ചതിന് പിന്നിലും സച്ചിനാണ്. രാഹുല്‍ ദ്രാവിഡിന് ശേഷം വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ് എന്നിവരെല്ലാമായിരുന്നു ടീം മാനേജ്മെന്റിന് മുന്നിലുണ്ടായിരുന്നത്.

എന്നാല്‍ ധോണിയെ ഇന്ത്യ നായകനാക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് സച്ചിനാണ്. സ്ലിപ്പില്‍ വിക്കറ്റ് കീപ്പറായ ധോണിക്കൊപ്പം ഫീല്‍ഡ് ചെയ്യവെ ധോണിയുടെ ക്രിക്കറ്റിലെ നായക മികവ് സച്ചിന്‍ തിരിച്ചറിഞ്ഞു. സച്ചിന്റെ നിര്‍ദേശം ടീം മാനേജ്മെന്റ് അവഗണിച്ചില്ല. ഇതാണ് ധോണിയെന്ന ഇതിഹാസ നായകനെ ഇന്ത്യക്ക് ലഭിക്കാന്‍ കാരണമെന്ന് പറയാം.

Story first published: Saturday, August 31, 2024, 17:00 [IST]
Other articles published on Aug 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+