Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനോടു ദ്രാവിഡിനു അസൂയ! എന്തിന് ആ നേട്ടം നിഷേധിച്ചു? മറക്കുന്നതെങ്ങനെ ഈ സംഭവം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പകരം വയ്ക്കാനില്ലാത്ത രണ്ടു ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും. ഒരാള്‍ റെക്കോര്‍ഡുകളുടെ തോഴനായിരുന്നെങ്കില്‍ മറ്റെയാള്‍ ഇന്ത്യന്‍ വന്‍മതിലുമായിരുന്നു. സച്ചിനു കീഴില്‍ ദ്രാവിഡും, ദ്രാവിഡിനു കീഴില്‍ സച്ചിനും ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ദ്രാവിഡ് ക്യാപ്റ്റനായിരിക്കെയുള്ള ഒരു സംഭവം ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്. സച്ചിന്റെ ആരാധകര്‍ ആ തീരുമാനത്തില്‍ ഇപ്പോഴും ദ്രാവിഡിനോടു ക്ഷമിക്കാനും തയ്യാറല്ല.

സച്ചിനെ രോഷാകുലനാക്കുകയും കാണികളെ അമ്പരപ്പിക്കുകയും ചെയ്ത ആ സംഭവം എന്തായിരുന്നുവെന്നു നോക്കാം. ഏകദേശം 20 വര്‍ഷങ്ങള്‍ക്കു മുമ്പ് 2004ലാണ് ഇതു നടക്കുന്നത്. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മില്‍ മുള്‍ത്താനില്‍ നടന്ന ടെസ്റ്റിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം. ഈ പരമ്പരയില്‍ സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യയെ നയിച്ചത്. പക്ഷെ പരിക്കു കാരണം ദാദയ്ക്കു ഈ ടെസ്റ്റില്‍ നിന്നും പിന്‍മാറേണ്ടതായി വരികയും പകരം നായകസ്ഥാനം ദ്രാവിഡിനു ലഭിക്കുകയും ചെയ്തു.

SACHIN TENDULKAR

മുള്‍ത്താനിലെ ഇതേ ടെസ്റ്റിലായിരുന്നു മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേട്ടവുമായി ചരിത്രം കുറിച്ചത്. ടെസ്റ്റില്‍ ട്രിപ്പിളടിച്ച ആദ്യ ഇന്ത്യന്‍ താരമായും അദ്ദേഹം മാറിയിരുന്നു. സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖിനെതിരേ സിക്‌സര്‍ പായിച്ചാണ് വീരു ട്രിപ്പിള്‍ പൂര്‍ത്തിയാക്കിയത്. സച്ചിനും ഈ ടെസ്റ്റില്‍ ഉജ്ജ്വല ഫോമിലാണ് ബാറ്റ് ചെയ്തത്. അദ്ദേഹം ഡബിള്‍ സെഞ്ച്വറി കുറിക്കുമെന്നു ആരാധകര്‍ ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ സച്ചിന്റെ വ്യക്തിഗത സ്‌കോര്‍ 194 റണ്‍സില്‍ എത്തിനില്‍ക്കവെ ഡ്രസിങ് റൂമില്‍ വച്ച് ക്രീസില്‍ നിന്നും തിരികെ മടങ്ങാന്‍ സച്ചിനോടും സഹ ബാറ്ററോടും ക്യാപ്റ്റന്‍ ദ്രാവിഡ് ആംഗ്യം കാണിക്കുകയായിരുന്നു. സച്ചിന്റെ ഡബിള്‍ സെഞ്ച്വറിക്കു വെറും ആറു റണ്‍സ് മാത്രം വേണമെന്നിരിക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള ദ്രാവിഡിന്റെ തീരുമാനം എല്ലാവരയും ഞെട്ടിക്കുക തന്നെ ചെയ്തു. അത്തരമൊരു ബോള്‍ഡായിട്ടുള്ള കോള്‍ ദ്രാവിഡ് സ്വീകരിക്കുമെന്നു ആരും പ്രതീക്ഷിച്ചതല്ല.

പാകിസ്താനെതിരേ ഡബിള്‍ സെഞ്ച്വറിയെന്ന നേട്ടത്തിനു താന്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള ദ്രാിഡിന്റെ നീക്കത്തില്‍ സച്ചിന്‍ ഒട്ടും സംതൃപ്തനായിരുന്നില്ല. വലിയ നിരാശയിലും രോഷത്തിലുമാണ് അദ്ദേഹം അപ്പോള്‍ കാണപ്പെട്ടത്. പക്ഷെ അദ്ദേഹം ഇതൊന്നും പുറത്തു പ്രകടിപ്പിക്കുകയും ചെയ്തില്ല. ക്യാപ്റ്റന്റെ തീരുമാനം അനുസരിച്ച് സച്ചിന്‍ തിരികെ ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്നു. അഞ്ചു വിക്കറ്റിനു 675 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നു.

RAHUL DRAVID

സച്ചിനു അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി നിഷേധിച്ച് എന്തിനാണ് അന്നു ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതെന്നു ദ്രാവിഡ് പിന്നീട് തുറന്നു പറയുകയും ചെയ്തിരുന്നു. ആ ദിവസത്തെ കളി തീരുന്നതിനു മുമ്പ് ഒരു മണിക്കൂറെങ്കിലും പാകിസ്താന്‍ ടീമിനെക്കൊണ്ട് ബാറ്റ് ചെയ്യിക്കണമെന്ന ലക്ഷ്യമായിരുന്നു ആ തീരുമാനത്തിലേക്കു നയിച്ചതെന്നാണ് ദ്രാവിഡ് വിശദീകരിച്ചത്. മുള്‍ത്താന്‍ ടെസ്റ്റില്‍ പാകിസ്താനെതിരേ ഇന്ത്യ വലിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്തു.

പക്ഷെ സച്ചിനു അന്നു ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിയിരുന്നെങ്കില്‍ എന്തു നഷ്ടമാണ് ഇന്ത്യക്കു സംഭവിക്കാന്‍ പോവുന്നതെന്നാണ് ആരാധകര്‍ ചോദിച്ചത്. സച്ചിന്‍ ഡബിള്‍ നേടിയാലും ഇന്ത്യ ഈ മല്‍സരത്തില്‍ എളുപ്പം ജയിക്കുമായിരുന്നെന്നും പക്ഷെ ദ്രാവിഡ് അതിനു സമ്മതിച്ചില്ലെന്നും ആരാധകര്‍ അന്നും ഇന്നും ചൂണ്ടിക്കാട്ടുന്നു.

ദ്രാവിഡിന്റെ ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായാണ് ഇപ്പോഴും ഇതു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആ തീരുമാനത്തില്‍ അദ്ദേഹത്തോടു ക്ഷമിക്കാന്‍ സച്ചിന്റെ ആരാധകര്‍ക്കു ഇന്നും സാധിച്ചിട്ടുമില്ല.

Story first published: Friday, August 23, 2024, 14:47 [IST]
Other articles published on Aug 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+