For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആറല്ല, ഒരോവറില്‍ 7 സിക്‌സറുകളടിച്ച റുതുരാജ്! അന്നു സംഭവിച്ചതെന്ത്? വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ്. ദേശീയ ടീമിനായി ഇതിനകം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറിക്കഴിഞ്ഞ അദ്ദേഹം വൈകാതെ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.

ലോക ക്രിക്കറ്റില്‍ വലിയൊരു റെക്കോര്‍ഡിനു അവകാശി കൂടിയാണ് റുതുരാജെന്നതു പലരും അറിയാനിടയില്ല. പക്ഷെ അതു ഇന്ത്യന്‍ കുപ്പായത്തിലായിരുന്നില്ലെന്നു മാത്രം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ തുടര്‍ച്ചയായി ഏഴു സിക്‌സറുകള്‍ പായിച്ചായിരുന്നു റുതുരാജ് ചരിത്രത്തിന്റെ ഭാഗമായി മാറിയത്.

RUTURAJ GAIKWAD

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയ റുതുരാജിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം. 2022ല്‍ നടന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് താരം കത്തിക്കയറിയത്. ഉത്തര്‍ പ്രദേശ് ടീമിനെതിരേയായിരുന്നു റുതുരാജിന്റെ സിക്‌സര്‍ മഴ.

ഏഴു ബോളുകളില്‍ സിക്‌സറടിച്ച റുതുരാജ് ഗെയ്ക്വാദിന്റെ വീഡിയോ കാണാം

മഹാരാഷ്ട്ര ഇന്നിങ്‌സിലെ 49ാം ഓവറില്‍ ഇടംകൈയന്‍ ഓഫ്‌സ്പിന്നര്‍ ശിവ സിങിനെതിരേയാണ് താരം തുടരെ സിക്‌സറുകള്‍ പറത്തിയത്. നോ ബോളുള്‍പ്പെടെ ഈ ഓവറില്‍ ശിവയ്ക്കു ഏഴു ബോളുകള്‍ എറിയേണ്ടി വന്നിരുന്നു. ഇവയെല്ലാം റുതുരാജ് സിക്‌സറിലെത്തിക്കുകയും ചെയ്തു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏഴു ബോളുകളില്‍ സിക്‌സറുകള്‍ വാരിക്കൂട്ടിയ ആദ്യത്തെ താരമായും അദ്ദേഹം അന്നു മാറി.

43 റണ്‍സാണ് ഈ ഓവറില്‍ റുതുരാജ് തന്റെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തത്. ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ലിസ്റ്റ് എയിലെ ഓവറോള്‍ റെക്കോര്‍ഡ് നേരത്തേ സിംബാബ്‌വെ താരം എല്‍റ്റണ്‍ ചിഗുംബുരയുടെ പേരിലായിരുന്നു. 2013ലെ ധക്ക പ്രീമിയര്‍ ലീഗില്‍ 39 റണ്‍സായിരുന്നു അദ്ദേഹം അടിച്ചെടുത്തത്. ഇതാണ് റുതുരാജ് പഴങ്കഥയാക്കിയത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറിലെ 43 റണ്‍സെന്ന ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും അദ്ദേഹം അന്നു എത്തിയിരുന്നു. 2018ല്‍ ന്യൂസിലാന്‍ഡിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരു കളിയില്‍ ഓവറില്‍ 43 റണ്‍സ് പിറന്നിരുന്നു. അന്നു പക്ഷെ രണ്ടു പേര്‍ ചേര്‍ന്നായിരുന്നു ഇത്രയുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത്.

ശിവ സിങെറിഞ്ഞ 49ാം ഓവര്‍ ആരംഭിക്കുമ്പോള്‍ റുതുരാജ് 165 റണ്‍സുമായിട്ടായിരുന്നു ക്രീസില്‍. പക്ഷെ ഓവര്‍ കഴിയുമ്പോഴേക്കും അദ്ദേഹം ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. 165 റണ്‍സില്‍ നിന്നും വെറും ഏഴു ബോളുകള്‍ കൊണ്ട് റുതുരാജ് 207 റണ്‍സിലെത്തുകയായിരുന്നു. 50 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം പുറത്താവാതെ നേടിയത് 220 റണ്‍സാണ്. 159 ബോളുകള്‍ നേരിട്ട റുതുരാജിന്റെ ഇന്നിങ്‌സില്‍ 16 സിക്‌സറും 10 ഫോറുകളുമുള്‍പ്പെട്ടിരുന്നു.

RUTURAJ GAIKWAD

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പേരിലുള്ള വമ്പന്‍ സിക്‌സര്‍ റെക്കോര്‍ഡിനൊപ്പവും അന്നു റുതുരാജ് എത്തി. നേരത്തേ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു കളിയില്‍ കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡ് ഹിറ്റ്മാന് അവകാശപ്പെട്ടതായിരുന്നു. 2014ല്‍ ശ്രീലങ്കയുമായുള്ള ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടിയായിരുന്നു 16 സിക്‌സറുകളുമായി രോഹിത് വമ്പന്‍ റെക്കോര്‍ഡിട്ടത്. അന്നു ഏകദിനത്തിലെ ഓള്‍ടൈം ബെസ്റ്റ് സ്‌കോറായ 264 റണ്‍സും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരുന്നു.

അതേസമയം, റുതുരാജിനെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത് കഴിഞ്ഞ വര്‍ഷം ഡിസംബറിലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലായിരുന്നു. ഈ പര്യടനത്തിനിടെ പരിക്കേറ്റിനെ തുടര്‍ന്നു അദ്ദേഹത്തിനു നാട്ടിലേക്കു മടങ്ങേണ്ടി വരികയും ചെയ്യുകയായിരുന്നു. ഇന്ത്യക്കു വേണ്ടി 19 ടി20കളില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കം 500 റണ്‍സ് റുതുരാജ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏകദിനത്തില്‍ ആറു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 115 റണ്‍സും താരം നേടി.

Story first published: Sunday, February 11, 2024, 15:12 [IST]
Other articles published on Feb 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+