Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് ടീമംഗങ്ങള്‍ പ്രശ്‌നക്കാര്‍!! ഒരിക്കലും മുറി പങ്കിടില്ല, കാരണം പറഞ്ഞ രോഹിത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഉജ്ജ്വലമായി മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുകയാണ് വെടിക്കെട്ട് ഓപ്പണറും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മ. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചെങ്കിലും മറ്റു രണ്ടു ഫോര്‍മാറ്റുകളിലും നായകസ്ഥാനത്തു അദ്ദേഹമുണ്ട്.

സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ ടീമംഗങ്ങളുമായെല്ലാം വളരെ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന നായകന്‍ കൂടിയാണ് രോഹിത്. അതുകൊണ്ടു തന്നെ പുതുതായെത്തുന്ന കളിക്കാര്‍ക്കു ഒട്ടും സമ്മര്‍ദ്ദമില്ലാതെ തങ്ങളുടെ കഴിവ് കളിക്കളത്തില്‍ പുറത്തെടുക്കാനും സാധിക്കാറുണ്ട്.

ടീമിലെ മുഴുവന്‍ പേരുമായി നല്ല അടുപ്പമാണ് രോഹിത്തിനുള്ളതെങ്കിലും അവരില്‍ ചിലര്‍ക്കൊപ്പം മുറി പങ്കിടാന്‍ അദ്ദേഹത്തിനു ഒട്ടും താല്‍പ്പര്യമില്ല. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് രോഹിത് തുറന്നു പറയുകയും ചെയ്തിരുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയെന്ന പരിപാടിയില്‍ ടീമംഗമായ ശ്രേയസ് അയ്യര്‍ക്കൊപ്പം അതിഥിയായി എത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ROHIT SHARMA

രണ്ടു പേര്‍ക്കൊപ്പം മുറി പങ്കിടില്ല

ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളില്‍ ആര്‍ക്കൊപ്പമാണ് മുറി പങ്കിടാന്‍ ആഗ്രഹമില്ലാത്തത് എന്നായിരുന്നു രോഹിത് ശര്‍മയോടുള്ള കപില്‍ ശര്‍മയുടെ കൃസൃതിച്ചോദ്യം. നിലവില്‍ എല്ലാവര്‍ക്കും സിംഗിള്‍ റൂമാണ് ലഭിക്കാറുള്ളതെന്നായിരുന്നു രോഹിത്തിന്റെ ആദ്യത്തെ പ്രതികരണം. അതുകൊണ്ടു തന്നെ മുറി പങ്കിടേണ്ട സാഹചര്യം ഉണ്ടാവാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഏതെങ്കിലും സഹതാരങ്ങള്‍ക്കൊപ്പം മുറി പങ്കിടാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ലെങ്കില്‍ അതു ശിഖര്‍ ധവാനും റിഷഭ് പന്തുമായിരിക്കും. ഈ രണ്ടു പേര്‍ക്കുമൊപ്പം മുറിയില്‍ താമസിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. കാരണം രണ്ടു പേരും ഒട്ടും വൃത്തിയില്ലാത്ത വ്യക്തികളാണെന്നും രോഹിത് ചിരിയോടെ പറയുന്നു.

പരിശീലനം കഴിഞ്ഞ് മുറിയിലെത്തിയാല്‍ അതു കിടക്കയിലേക്കു വലിച്ചെറിയുന്ന ശീലം ഇവര്‍ക്കുണ്ട്. രണ്ടു പേരുടെയും മുറി എല്ലായ്‌പ്പോഴും ഡിഎന്‍ഡിയില്‍ (Do Not Disturb) ആയിരിക്കുക്കുകയും ചെയ്യും. കാരണം, ഉച്ചയ്ക്കു ഒരു മണിയോളം കിടന്നുറങ്ങുന്നവരാണ് രണ്ടു പേരും. ഹൗസ് കീപ്പിങ് സ്റ്റാഫുമാര്‍ രാവിലെ മുറി ക്ലീന്‍ ചെയ്യാനെത്തുമ്പോള്‍ ഉറങ്ങണമെങ്കില്‍ ഡിഎന്‍എഡിയിലായിരിക്കണമെന്ന് ഇവര്‍ക്കു പ്രധാനമാണ്.

അല്ലെങ്കില്‍ അവര്‍ വാതില്‍ തുറന്ന് അകത്തു കയറുകയും ചെയ്യും. ഈ കാരണത്താല്‍ തന്നെ മൂന്ന്- നാലു ദിവസങ്ങളോളം ഇവരുടെ മുറി വളരെയധികം വൃത്തികേടായി കിടക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഇവര്‍ക്കു ചുറ്റുമുള്ളവര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാവും. ഈ കാരണത്താല്‍ ശിഖറിനും റിഷഭിവുമൊപ്പം ഒരേ മുറിയില്‍ താമസിക്കാന്‍ തനിക്കു സാധിക്കുമെന്നു തോന്നുന്നില്ലെന്നം രോഹിത് ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

SHIKHAR DHAWAN

ഫോണ്‍ ലൗഡ്‌ സ്പീക്കറില്‍ ഇടാന്‍ പറ്റാത്ത താരം

ഏതെങ്കിലുമൊരു ടീമംഗത്തിന്റെ ഫോണ്‍ കോള്‍ ലൗഡ് സ്പീക്കറില്‍ ഇടേണ്ടി വന്നാല്‍ ആരുടേതായിരിക്കും ഇടാന്‍ ആഗ്രഹിക്കാത്തതെന്നും രോഹിത് ശര്‍മ വെളിപ്പെടുത്തി. ഇന്ത്യന്‍ ടീമിലെ മറ്റാരുടെയുമല്ല, സ്വയം തന്റെ ഫോണ്‍ കോള്‍ തന്നെയാവും ലൗഡ് സ്പീക്കറില്‍ ഇടാന്‍ സാധിക്കാത്തതെന്നായിരുന്നു ചിരിച്ചുകൊണ്ട് രോഹിത് പറഞ്ഞത്. പിന്നാലെ ഷോയിലുണ്ടായിരുന്ന ശ്രേയസും ഇതേക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

ഒരു കാര്യം എനിക്കു ഉറപ്പ് നല്‍കാന്‍ സാധിക്കും. രോഹിത്തുമായി നമ്മള്‍ ഫോണില്‍ സംസാരിക്കുകയാണെങ്കില്‍ അതില്‍ ഒരു വാക്യത്തില്‍ രണ്ടു മോശം വാക്കുകളെങ്കിലും ഉണ്ടാവുമെന്നുറപ്പാണ്. സംസാരിക്കുമ്പോള്‍ തുടക്കത്തിലും അവസാനത്തിലും ചിലപ്പോള്‍ വാക്കുകള്‍ക്കിടയിലുമെല്ലാം ചില മോശം വാക്കുകള്‍ ഉറപ്പാണെന്നും ശ്രേയസ് വെളിപ്പെടുത്തിയപ്പോള്‍ അടുത്തിരുന്ന രോഹിത് പൊട്ടിച്ചിരിക്കുകയും ചെയ്തു.

Story first published: Sunday, October 27, 2024, 18:00 [IST]
Other articles published on Oct 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+