For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ 194 നോട്ടൗട്ട്, ഇരട്ട സെഞ്ച്വറി തടുത്ത് ദ്രാവിഡിന്റെ തീരുമാനം- അന്ന് സംഭവിച്ചതാണ് ഇതാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും. രണ്ട് പേരും തങ്ങളുടേതായ ശൈലികൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ തങ്ങളുടേതായ സ്ഥാനം സൃഷ്ടിച്ചവരാണ്. സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമെന്ന പേരോടെ ആരാധക മനസില്‍ ഇടം നേടിയപ്പോള്‍ ദ്രാവിഡ് ക്ലാസിക് ബാറ്റ്‌സ്മാനായി മൂന്നാം നമ്പറില്‍ ഇന്ത്യയുടെ ബാറ്റിങ് വന്മതിലായി. സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഇന്ത്യന്‍ ടീമിന്റെ ചുമതലകളൊന്നും ഏറ്റെടുത്തിട്ടില്ല.

മറുവശത്ത് ദ്രാവിഡ് ഇന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകനാണ്. സച്ചിനും ദ്രാവിഡും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. രണ്ട് പേരും തമ്മില്‍ മികച്ച കൂട്ടുകെട്ടുകളും ഇന്ത്യക്കായി പടുത്തുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ദ്രാവിഡ് ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇരട്ട സെഞ്ച്വറി ആറ് റണ്‍സകലെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനെതിരായ ടെസ്റ്റില്‍ സച്ചിന്‍ 194 റണ്‍സില്‍ പുറത്താവാതെ നില്‍ക്കവെയാണ് ദ്രാവിഡ് അപ്രതീക്ഷിതമായി ഡിക്ലയര്‍ പ്രഖ്യാപിച്ചത്.

അന്ന് അത് ഉള്‍ക്കൊള്ളാനാവാതെ സച്ചിനും നിരാശയോടെ നില്‍ക്കുന്നത് ക്രിക്കറ്റ് ലോകം കണ്ടതാണ്. സച്ചിന്റെ അടുത്ത സുഹൃത്തായിട്ടും എന്തിനാണ് സച്ചിനോട് ദ്രാവിഡ് ഇങ്ങനെ ചെയ്തതെന്നത് ഇന്നും ക്രിക്കറ്റ് ആരാധകരുടെ സംശയമാണ്. സച്ചിനെപ്പോലും അത്ഭുതപ്പെടുത്തിയ ആ നീക്കത്തിന് പിന്നില്‍ തികച്ചും ക്രിക്കറ്റ് പരമായ കാരണം മാത്രമാണെന്നാണ് ദ്രാവിഡ് പിന്നീട് വ്യക്തമാക്കിയത്. അവസാന സെക്ഷനില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ ഓവര്‍ നല്‍കേണ്ടതായുണ്ടായിരുന്നു.

അതുകൊണ്ടാണ് സച്ചിന്റെ ഇരട്ട സെഞ്ച്വറിക്ക് കാത്തുനില്‍ക്കാതെ പെട്ടെന്ന് വിരമിക്കല്‍ തീരുമാനമെടുത്തതെന്നാണ് ദ്രാവിഡ് വിശദീകരിച്ചത്. എന്നാല്‍ ഇതൊട്ടും വിശ്വസനീയമല്ല. കാരണം ഇത്തരം സാഹചര്യങ്ങളില്‍ നായകന്‍ ബാറ്റ്‌സ്മാന് മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇരട്ട സെഞ്ച്വറിയിലേക്ക് എത്താന്‍ പോകുന്ന സച്ചിന് ദ്രാവിഡ് ഡിക്ലയര്‍ ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയില്ല. അതുകൊണ്ടുതന്നെ ദ്രാവിഡിന്റെ തീരുമാനം സച്ചിനും അത്ഭുതത്തോടെയാണ് കണ്ടത്.

rahul dravid

ദ്രാവിഡ് സൂചന നല്‍കിയിരുന്നെങ്കില്‍ വലിയ ഷോട്ടിന് ശ്രമിച്ച് സച്ചിന്‍ ഇരട്ട സെഞ്ച്വറിയിലേക്കെത്താന്‍ ശ്രമിക്കുമായിരുന്നു. പക്ഷെ ദ്രാവിഡത് ചെയ്യാതിരുന്നത് വ്യക്തിപരമായ വിദ്വേഷംകൊണ്ടാണെന്നാണ് ഇപ്പോഴും സച്ചിന്‍ ആരാധകര്‍ വിശ്വസിക്കുന്നത്. അതില്‍ അവരെ തെറ്റ് പറയാനും സാധിക്കില്ല. ദ്രാവിഡ് സൂചന നല്‍കാതെയെടുത്ത തീരുമാനത്തിന്റെ കാരണമെന്തെന്ന് അദ്ദേഹത്തിന് മാത്രം അറിയാവുന്നതാണ്. ദ്രാവിഡിനോട് ഇക്കാര്യം പലവട്ടം ചോദിച്ചെങ്കിലും അപ്പോഴെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

പാകിസ്താനെതിരേ മുള്‍ത്താനില്‍ നടന്ന ഒന്നാം ടെസ്റ്റിനിടെയാണ് എല്ലാവരേയും ഞെട്ടിച്ച ഈ സംഭവം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 675 റണ്‍സില്‍ നില്‍ക്കവെയാണ് ദ്രാവിഡ് ഡിക്ലയര്‍ വിളിച്ചത്. ഇന്ത്യക്കായി വീരേന്ദര്‍ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറിയിച്ച മത്സരമാണിത്. 375 പന്ത് നേരിട്ട് 39 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 309 റണ്‍സാണ് സെവാഗ് നേടിയത്. അന്ന് നായകനായ ദ്രാവിഡിന് 6 റണ്‍സാണ് നേടാനായത്.

പിന്നാലെയെത്തിയ സച്ചിന്‍ 348 പന്ത് നേരിട്ട് 21 ബൗണ്ടറി ഉള്‍പ്പെടെയാണ് 194 റണ്‍സ് നേടിയത്. അമിത പ്രതിരോധത്തിലൂന്നിയാണ് സച്ചിന്‍ കളിച്ചത്. വിവിഎസ് ലക്ഷ്മണ്‍ 29 റണ്‍സില്‍ പുറത്തായപ്പോള്‍ യുവരാജ് സിങ് 59 റണ്‍സും അടിച്ചെടുത്തു. യുവരാജ് സിങ് പുറത്തായതിന് പിന്നാലെയാണ് ദ്രാവിഡ് ഡിക്ലയര്‍ തീരുമാനമെടുത്തത്. ഇതോടെ സച്ചിന് 194ല്‍ നോട്ടൗട്ടായി നില്‍ക്കേണ്ടി വന്നു.

മറുപടിക്കിറങ്ങിയ പാകിസ്താന്‍ 407 റണ്‍സില്‍ പുറത്തായി. ഫോളോ ഓണിന് ക്ഷണിച്ച ഇന്ത്യ 216 റണ്‍സില്‍ പാകിസ്താനെ എറിഞ്ഞിട്ട് ഇന്നിങ്‌സിനും 52 റണ്‍സിനും ജയിച്ചു. എന്നാല്‍ ആവേശ ജയത്തേക്കാളേറെ ചര്‍ച്ചയായത് സച്ചിന്റെ ഇരട്ട സെഞ്ച്വറി നഷ്ടമാണെന്നതാണ് വസ്തുത.

Story first published: Thursday, February 8, 2024, 18:13 [IST]
Other articles published on Feb 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+