IND vs ENG: അവര്‍ എറിയുന്ന കല്ലുകള്‍ നാഴികക്കല്ലുകളാക്കൂ! രോഹിത്തിന് അഭിന്ദനപ്രവാഹം

ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉജ്ജ്വല സെഞ്ച്വറിയുമായി ഇന്ത്യയെ കരകയറ്റിയ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് പ്രേമികളും മുന്‍ താരങ്ങളും. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഹിറ്റ്മാന്റെ ഇന്നിങ്‌സിനെ പ്രകീര്‍ത്തിച്ചത്. ടെസ്റ്റ് കരിയറിലെ ഏഴാമത്തെയും ഇംഗ്ലണ്ടിനെതിരേ ആദ്യത്തെയും സെഞ്ച്വറിയാണ് രോഹിത് ചെന്നൈയില്‍ നേടിയത്.
231 ബോളുകളില്‍ നിന്നും 18 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 161 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റില്‍ ഹിറ്റ്മാന്‍ നേടിയ സെഞ്ച്വറി കൂടിയായിരുന്നു ഇത്. രോഹിത്തിനെ പ്രശംസിച്ചുകൊണ്ടുള്ള ചില ട്വീറ്റുകള്‍ നമുക്കു പരിശോധിക്കാം.

കല്ലുകള്‍ നാഴികക്കല്ലുകളാക്കൂ
ആളുകള്‍ നിങ്ങള്‍ക്കു നേരെ കല്ലുകളെറിയുമ്പോള്‍ അവ നാഴികക്കല്ലുകളാക്കി മാറ്റൂ. അങ്ങനെ മാത്രമേ അവര്‍ക്കുമേല്‍ നിങ്ങള്‍ക്കു വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. നന്നായി കളിച്ചു ഹിറ്റ്മാന്‍ എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
രോഹിത് ഈ തരത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ ക്രിക്കറ്റില്‍ ഇതിനേക്കാല്‍ നല്ലൊരു കാഴ്ചയില്ല. രോഹിത് ശര്‍മയുടേത് ടോപ് ക്ലാസ് സെഞ്ച്വറിയാണെന്നായിരുന്നു ഒരു അഭിനന്ദനം.

പുകഴ്ത്തി മൈക്കല്‍ വോന്‍
എത്ര മനോഹരമായ കാഴ്ചയാണ് രോഹിത്തിന്റെ ബാറ്റിങ്. അദ്ദേഹത്തിന്റെ ബാറ്റിങ് കാണുമ്പോള്‍ എല്ലാം വളരെ സിംപിളും എളുപ്പവുമാണെന്നു തോന്നും. പക്ഷെ യഥാര്‍ഥത്തില്‍ അങ്ങനെയല്ലെന്നും മൈക്കല്‍ വോന്‍ ട്വിറ്ററില്‍ കുറിച്ചു.

ബാറ്റ് ചെയ്യാന്‍ ജനിച്ചവന്‍
രോഹിത് വളരെ സ്‌പെഷ്യല്‍ പ്ലെയറാണ്. ബാറ്റ് ചെയ്യാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ്, ഇന്നത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് അതിന്റെ ചിത്രീകരണമായിരുന്നുവെന്നും പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ ട്വീറ്റ് ചെയ്തു.

ലക്ഷ്മണിന്റെ പ്രശംസ
ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണും രോഹിത്തിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ചു. വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ വളരെയധികം സംതൃപ്തി നല്‍കുന്ന സെഞ്ച്വറിയാണിത്. പോസിറ്റീവ് ചിന്താഗതിയുടെ പ്രാധാന്യം ഇതു കാണിച്ചു തരുന്നു. കടുപ്പമേറിയ പിച്ചില്‍ കളിക്കുമ്പോള്‍ ഫുട്ട് വര്‍ക്കിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു. ഇനി ഇതൊരു വലിയ ഇന്നിങ്‌സാക്കി മാറ്റൂയെന്നായിരുന്നു ലക്ഷ്മണ്‍ കുറിച്ചത്.

ഓജയുടെ അഭിനന്ദനം
ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും രോഹിത്തിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ചു. ഈ ഗെയിമില്‍ ഒന്നാമിന്നിങ്‌സിലെ സ്‌കോര്‍ വളരെ നിര്‍ണായകമാണ്. ആധികാരികമായ സെഞ്ച്വറി നിങ്ങള്‍ നേടിക്കഴിഞ്ഞു, ഇതു വലിയ സ്‌കോറാക്കി മാറ്റി ഇംഗ്ലണ്ടിനെ ഈ കളിയില്‍ നിന്നും പുറത്താക്കൂ. അങ്ങനെ സംഭവിച്ചാല്‍ അതു ക്ലാസായി മാറും. മഹത്തായ കരുത്തിനൊപ്പം, ഉത്തരവാദിത്വങ്ങളും കൂടുമെന്ന് ഓജ ട്വിറ്ററില്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications