ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് തമാശക്കാരാണ് യുവരാജ് സിംഗും ഹര്ഭജന് സിംഗും. സഹ താരങ്ങളെയും കൂട്ടുകാരെയും സോഷ്യല്‍ മീഡിയയില്‍ ട്രോളാന്‍ ഇവരെ രണ്ടുപേരെയും കഴിഞ്ഞേ വേറെ ആള്‍ക്കാരുള്ളൂ. എന്നാല്‍ രണ്ടുപേര്‍ക്കും ഒരിക്കല്‍ കണക്കിന് തിരിച്ചുകിട്ടുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ കിം ഓപ്പണറായ പാര്‍ഥിവ് പട്ടേലാണ് യുവരാജിന് ചാച്ചാജി വിളിയിലൂടെ ഉരുളക്കുപ്പേരി മറുപടി കൊടുത്തത്.
Read Also: മെസ്സിയും ജോക്കോവിച്ചും ഒക്കെ എന്ത്.. മാര്‍ക്കറ്റ് വാല്യുവില്‍ കോലി മൂന്നാമന്, ഏക ക്രിക്കറ്റര്‍!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായ അനില്‍ കുംബ്ലെ പഴയ ഒരു ഫോട്ടോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവ പരമ്പരയുടെ തുടക്കം. പ്രമുഖ താരങ്ങളെല്ലാം അടങ്ങിയ ഇന്ത്യന്‍ ടീമിന്റെ ഗ്രൂപ്പ് ഫോട്ടോയായിരുന്നു ഇത്. കുട്ടിത്തം തുളുമ്പുന്ന മുഖമുള്ള പാര്‍ഥിവ് പട്ടേല്‍ ഈ ചിത്രത്തില്‍ തീരെ ചെറിയ കുട്ടിയെപ്പോലെയാണ് ഉള്ളത്. പതിനേഴാം വയസ്സിലാണ് പാര്‍ഥിവ് പട്ടേല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്.
ചിത്രം കണ്ടതും ഹര്ഭജന് സിംഗ് പാര്‍ഥിവിനെ കളിയാക്കി രംഗത്തുവന്നു. വൈകാതെ യുവരാജ് സിംഗും കൂടെക്കൂടി. യുവരാജിന്റെ ട്വീറ്റിന് മറുപടി പറഞ്ഞുകോണ്ടായിരുന്നു പാര്‍ഥിവ് പട്ടേല്‍ യുവിയെ ചാച്ചാജി എന്ന് വിളിച്ചത്. മുംബൈ ടീമില്‍ ഹര്ഭജന് സിംഗിന്റെ സഹതാരമാണ് പാര്‍ഥിവ് പട്ടേല്‍. യുവരാജ് സിംഗാകട്ടെ, ഐ പി എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിന് വേണ്ടി കളിക്കുന്നു.