ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന വ്യക്തിയാണ് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണി. കളിക്കളത്തിനകത്തു എല്ലായ്‌പ്പോളും വളരെ ശാന്തപ്രകൃതത്തിലാണ് അദ്ദേഹം കാണപ്പെടാറുള്ളത്. വളരെ അപൂര്‍വ്വമായി ധോണി തന്റെ വികാരങ്ങള്‍ പുറമെ പ്രകടിപ്പിക്കുകയും ചെയ്യാറുള്ളൂ. എന്നാല്‍ ഇതേ ധോണി തന്നെ സ്വന്തം ടീമംഗങ്ങളെ ഒരിക്കല്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷെ ഇതു സത്യം തന്നെയാണ്. എന്തായിരുന്നു സംഭവമെന്നറിയാം.
ദേശീയ ടീമിന്റെ മുന്‍ ഫീല്‍ഡിങ് കോച്ച് കൂടിയായിരുന്ന ആര്‍ ശ്രീധറാണ് കോച്ചിങ് ബിയോണ്ട് മൈ ഡെയ്‌സ് (Coaching Beyond My Days) എന്ന പുസ്തകത്തില്‍ ധോണി നിയന്ത്രണം വിട്ട സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2014ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒരു ഏകദിന മല്‍സരത്തിനു ശേഷമായിരുന്നു നാടകീയ രംഗങ്ങള്‍. ഈ മല്‍സരത്തില്‍ ടീമംഗങ്ങളുടെ മോശം ഫീല്‍ഡിങ് പ്രകടനം ധോണിയെ രോഷാകുലനാക്കുകയും തുടര്‍ന്ന് അദ്ദേഹം പൊട്ടിത്തെറിക്കുകയുമായിരുന്നു.

2014 ഒക്ടോബറില്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ വച്ച് വെസ്റ്റ് ഇന്‍ഡീസുമായി ഞങ്ങള്‍ ഏകദിന മല്‍സരം കളിച്ചിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം വളരെ അനായാസം ജയിച്ചെങ്കിലും ഫീല്‍ഡിങില്‍ താരങ്ങളുടെ പ്രകടനം പരിതാപകരമായിരുന്നു. കളിക്കാരുടെ ഭാഗത്തു നിന്നും വേണ്ടത്ര പരിശ്രമം ഇല്ലാതിരുന്നതിലും, ഫിറ്റ്‌നസ് നിലവാരം താഴേക്കു പോയതിലും ധോണി വളരെയധികം ക്ഷുഭിതനായിരുന്നുവെന്നും ശ്രീധര്‍ പുസ്തകത്തില്‍ കുറിക്കുന്നു.
ചില കാര്യങ്ങള്‍ മിസ്സായിട്ടുണ്ടെന്നു താന്‍ കരുതുന്നതായി മല്‍സരശേഷം ടീമംഗങ്ങളോടു ധോണി പറഞ്ഞു. നമ്മള്‍ കുറേക്കൂടി നന്നായി (ഫീല്‍ഡിങ്) പെര്‍ഫോം ചെയ്‌തേ തീരൂ. നമ്മള്‍ കഴിവിനൊത്ത പ്രകടനം നടത്തിയില്ല. ഈ മല്‍സരം ശരിക്കും നമ്മുടെ കണ്ണു തുറപ്പിക്കുന്നതാണ്. നമ്മള്‍ ജയിച്ച ഭാഗത്താണ് ഇപ്പോഴുള്ളത്, പക്ഷെ നമ്മള്‍ ഇതു തോറ്റേനെയെന്നും ധോണി പറഞ്ഞതായി ശ്രീധര്‍ കുറിച്ചു.
ഡ്രസിങ് റൂമില്‍ ഇന്ത്യന്‍ താരങ്ങളെ ധോണി ശരിക്കും ശകാരിക്കുക തന്നെ ചെയ്തു. മാത്രമല്ല അവര്‍ക്കു അന്ത്യശാസനയും നല്‍കി. ഫീല്‍ഡിങിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ അവര്‍ നിലവാരത്തിലേക്കുയര്‍ന്നില്ലെങ്കില്‍ 2015ലെ ഏകദിന ലോകകപ്പ് ടീമിലേക്കു പരിഗണിക്കില്ലെന്നും ധോണി അവര്‍ക്കു മുന്നറിയിപ്പ് നല്‍കിയതായും ശ്രീധര്‍ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു.

2011ലെ ലോക ചാംപ്യന്‍മാരായിരുന്ന ഇന്ത്യക്കു 2015ല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അന്നു സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. ധോണിക്കു കീഴില്‍ ടൂര്‍ണമെന്റില്‍ ഗംഭീരമായി തന്നെയാണ് ഇന്ത്യന്‍ ടീം തുടങ്ങിയത്.
ലീഗ് ഘട്ടത്തില്‍ അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യ തുടര്‍ച്ചയായി ആറു മല്‍സരങ്ങളിലും ജയിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരേ ഏകപക്ഷീയ വിജയവും ഇന്ത്യന്‍ ടീം സ്വന്തമാക്കി. പക്ഷെ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ കളി മറക്കുകയായിരുന്നു.
2017ലാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു ഫിറ്റ്‌നസ് നിലവാരം നിര്‍ബന്ധമാക്കിയത്. ടീം സെലക്ഷന് മുമ്പ് യോ-യോ ടെസ്റ്റ് നിര്‍ബന്ധമാണെന്നും ഇതില്‍ പരാജയപ്പെട്ടാല്‍ ടീമിലേക്കു പരിഗണിക്കില്ലെന്നും ടീം മാനേ്‌മെന്റ് വ്യക്തമാക്കുകയും ചെയ്തു. യോ- യോ ടെസ്റ്റ് ഇപ്പോഴും നിര്‍ബന്ധം തന്നെയാണ്. ഈ ടെസ്റ്റില്‍ പരാജയപ്പെട്ടതു കാരണം പല വമ്പന്‍ താരങ്ങള്‍ക്കും നേരത്തേ ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.