Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാണമുണ്ടോ ഓസീസ്? അന്നു ധോണി കാണിച്ചതാണ് യഥാര്‍ഥ സ്പിരിറ്റ്! വീഡിയോ

ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടെ വിവാദ റണ്ണൗട്ട് ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയായി മാറുന്നതിനിടെ പഴയൊരു സംഭവം വീണ്ടും ആരാധകര്‍ വൈറലാക്കുകയാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റില്‍ റണ്ണൗട്ടായ ഇയാന്‍ ബെല്ലിനെ അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണി വീണ്ടും ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു തിരികെ വിളിക്കുകയായിരുന്നു.

പിന്നീട് ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഏറെക്കുറെ സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസിലും അരങ്ങേറിയത്. പക്ഷെ ധോണിയെപ്പോലെ ക്രിക്കറ്റിലെ മാന്യത കാത്തുസൂക്ഷിക്കുന്ന പെരുമാറ്റം ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

JONNY BAIRSTOW

ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റിന്റെ അവസാന ദിനമായിരുന്നു വിവാദ സംഭവം. ഓസ്‌ട്രേലിയന്‍ പേസര്‍ കാമറൂണ്‍ ഗ്രീനെറിഞ്ഞ ഓവറിലെ അവസാന ബോളിലായിരുന്നു ബെയര്‍സ്‌റ്റോയുടെ അപ്രതീക്ഷിത റണ്ണൗട്ട്. ഒരു വൈഡ് ഷോര്‍ട്ട് ബോളായിരുന്നു ഗ്രീന്‍ അവസാന ബോളില്‍ പരീക്ഷിച്ചത്. ഷോട്ടൊന്നും കളിക്കാതിരുന്ന ബെയര്‍സ്‌റ്റോ ഈ ബോള്‍ എവിടേക്കു പോയെന്നു പോലും ശ്രദ്ധിക്കാതെ ക്രീസിന്റെ മറുവശത്തുള്ള നോണ്‍ സ്‌ട്രൈക്കറുടെ അടുത്തേക്കു നീങ്ങുകയും ചെയ്തു.

എന്നാല്‍ വിക്കറ്റിനു പിന്നില്‍ ബോള്‍ പിടിച്ചെടുത്ത വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി വിക്കറ്റിലേക്കു ത്രോയും ചെയ്തു. ഇതൊന്നുമറിയാതെ തിരിഞ്ഞുനടന്ന ബെയര്‍സ്‌റ്റോ അപ്പോള്‍ ക്രീസിനു പുറത്തായിരുന്നു. റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ ഔട്ടും വിധിക്കുകയായിരുന്നു.

ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവര്‍ത്തിയാണ് ഓസ്‌ട്രേലിയയുടെ ഭാഗത്തു നിന്നുണ്ടായതെന്നും റണ്ണൗട്ടിനായുള്ള അപ്പീല്‍ അവര്‍ പിന്‍വലിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ബെയര്‍‌സ്റ്റോയുടെ റണ്ണൗട്ടിനു ശേഷം ഓസ്‌ട്രേലിയന്‍ താരങ്ങളെ ലോര്‍ഡ്‌സിലെ കാണികള്‍ കൂവി വിളിച്ച് പരിഹസിക്കുകയും ചെയ്തിരുന്നു. 2011ല്‍ എംഎസ് ധോണി കാണിച്ചതാണ് ക്രിക്കറ്റിലെ യഥാര്‍ഥ സ്പിരിറ്റെന്നും ഓസ്‌ട്രേലിയ ഇതു കണ്ടു പഠിക്കണമെന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ഇയാന്‍ ബെല്ലിനെ ധോണി റണ്ണൗട്ടാക്കുന്ന വീഡിയോ കാണാം

2011ല്‍ നോട്ടിങ്ഹാമില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനിടെയായിരുന്നു സംഭവം. മൂന്നാം ദിനം ടീ ബ്രേക്കിനു മുമ്പുള്ള അവസാന ബോള്‍ നേരിട്ടത് ഒയ്ന്‍ മോര്‍ഗനായിരുന്നു. ഈ ബോള്‍ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് ഇന്ത്യന്‍ താരം പ്രവീണ്‍ കുമാര്‍ ഫീല്‍ഡ് ചെയ്തിരുന്നു. ഇതു ബൗണ്ടറിയാണെന്നു കരുതിയ ബെല്‍ ക്രീസിന്റെ മറുവശത്തുള്ള മോര്‍ഗിന് അടുത്തേക്കു നടക്കുകയായിരുന്നു.

IAN BELL

പ്രവീണിന്റെ ത്രോ നേരെ ധോണിയുടെ കൈകളിലേക്കു വരികയും അദ്ദേഹം സ്റ്റംപ് ചെയ്യുകയും ചെയ്തു. ഈ സമയത്തു ബെല്‍ ക്രീസിലും ഇല്ലായിരുന്നു. ഇതോടെ റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ ബെല്‍ ഔട്ടാണെന്നു വിധിച്ചു.

137 റണ്‍സായിരുന്നു ബെല്‍ അപ്പോള്‍ നേടിയത്. ഇതിനു പിന്നാലെ ടീമുകള്‍ ടീ ബ്രേക്കിനു പിരിയുകയും ചെയ്തു. എന്നാല്‍ ഡ്രസിങ് റൂമില്‍ വച്ച് കോച്ചും ടീം മാനേജ്‌മെന്റുമായും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത ധോണി ബെല്ലിനെതിരായ റണ്ണൗട്ട് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.

ഇക്കാര്യം അംപയര്‍മാരെ അറിയിക്കുകയും ചെയ്തു. ഇന്ത്യ അപ്പീല്‍ വേണ്ടെന്നു വച്ചതോടെ ടീ ബ്രേക്കിനു ശേഷം ബെല്ലിനു വീണ്ടും ക്രീസിലെത്തി ബാറ്റിങ് തുടരാന്‍ സാധിക്കുകയും ചെയ്തു. ഈ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ധോണിയുടെ ഈ പ്രവര്‍ത്തിയെ ലോകം മുഴുവന്‍ വാഴ്ത്തിയിരുന്നു.

Story first published: Monday, July 3, 2023, 10:30 [IST]
Other articles published on Jul 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+