Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ റണ്‍ നീ നേടൂ, കോലിയോടു പറഞ്ഞ ധോണി; ഹാര്‍ദിക് കണ്ടുപഠിക്കട്ടെ!, വീഡിയോ

വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാം ടി20 മല്‍സരത്തില്‍ ടീമംഗമായ തിലക് വര്‍മയ്ക്കു ഫിഫ്റ്റി നിഷേധിച്ചതോടെ വില്ലനായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ടീമിനു ജയിക്കാന്‍ 14 ബോളില്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ തിലക് 49 റണ്‍സുമായി നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടായിരുന്നു.

പക്ഷെ തിലകിനു പരമ്പരയിലെ രണ്ടാം ഫിഫ്റ്റി നേടാന്‍ അവസരമൊരുക്കി നല്‍കാന്‍ ശ്രമിക്കുന്നതിനു പകരം ഹാര്‍ദിക് സിക്‌സറിലൂടെ ടീമിന്റെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വലിയ വിമര്‍ശനങ്ങളാണ് അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്നത്.

MS DHONI VIRAT KOHLI

ബാറ്റിങ് പങ്കാളിയായിരുന്ന വിരാട് കോലിക്കു നേരത്തേ ടീമിന്റെ വിജയ റണ്‍സ് കുറിക്കാന്‍ അവസരമൊരുക്കി നല്‍കിയ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ഹാര്‍ദിക് കണ്ടുപഠിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ആ വീഡിയോയും വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

2014ലെ ഐസിസി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ ധോണി കൈയടി നേടിയ സംഭവം. സൗത്താഫ്രിക്കയുമായുള്ള പോരാട്ടത്തില്‍ ഇന്ത്യക്കു ജയിക്കാന്‍ എട്ടു ബോളില്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു ധോണി ബാറ്റിങിനായി ക്രീസിലെത്തിയത്. കോലി അപ്പോള്‍ 42 ബോളില്‍ 67 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

ബ്യുറെന്‍ ഹെന്‍ഡ്രിക്‌സെറിഞ്ഞ 19ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് കോലി. അദ്ദേഹം സിംഗിള്‍ നേടിയതോടെ ധോണിക്ക് ഓവറിലെ അവസാന ബോള്‍ നേരിടാന്‍ അവസരം. ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് ഏഴു ബോളില്‍ ഒരു റണ്‍സ്.

കോലിക്കു ധോണി വിജയറണ്‍സ് കുറിക്കാന്‍ അവസരം നല്‍കുന്ന വീഡിയോ

2011ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ സിക്‌സര്‍ പറത്തി ഇന്ത്യയുടെ വിജയ റണ്‍സ് കുറിച്ചതു പോലെ ധോണിയില്‍ നിന്നും വീണ്ടുമൊരു സിക്‌സര്‍ ആരാധകരും ടീമംഗങ്ങളുമെല്ലാം പ്രതീക്ഷിച്ചു.

ഡഗൗട്ടില്‍ ടീമംഗങ്ങളായിരുന്ന രോഹിത് ശര്‍മ, യുവരാജ് സിങ്, രവീന്ദ്ര ജഡേജ എന്നിരെല്ലാം ധോണിയുടെ ആ ഷോട്ടിനായി ആവേശത്തോടെ കാത്തിരിക്കുന്നതും കാണാമായിരുന്നു. പക്ഷെ ഹെന്‍ഡ്രിക്‌സെറിഞ്ഞ ഷോര്‍ട്ട് പിച്ച് ബോള്‍ ധോണി തടുത്തിടുകയായിരുന്നു. സിംഗിളിനായി ശ്രമിച്ചതുമില്ല.

HARDIK PANDYA

റണ്‍ചേസില്‍ തകര്‍പ്പന്‍ ഇന്നിങ്‌സോടെ ടീമിനെ നയിച്ച നീയാണ് ഈ മല്‍സരത്തില്‍ വിജയ റണ്‍സ് കുറിക്കേണ്ടതെന്നു കോലിയോടു ധോണി തല കൊണ്ട് ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു. ഇതു കണ്ട് ഇന്ത്യന്‍ ഗഡൗട്ടിലെ താരങ്ങള്‍ ചിരിച്ചപ്പോള്‍ എന്തുകൊണ്ട് ആ ബോളില്‍ റണ്ണെടുക്കാന്‍ ശ്രമിച്ചില്ലെന്നു ധോണിയോടു കോലി ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഡെയ്ല്‍ സ്‌റ്റെയ്‌നെറിഞ്ഞ 20ാം ഓവറിലെ ആദ്യത്തെ ബോള്‍ ബൗണ്ടറിയിലേക്കു പറത്തി കോലി തന്നെ ഒടുവില്‍ വിജയറണ്‍സ് കുറിക്കുമ്പോള്‍ ഒരു ബോളില്‍ റണ്ണൊന്നുമില്ലാതെ ക്രീസിന്റെ മറുവശത്ത് മനസ്സുതിറഞ്ഞ് ധോണിയുണ്ടായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പി കോലി തന്നെയായിരുന്നു.

ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത് സൗത്താഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തിലായിരുന്നു 172 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 58 റണ്‍സടുത്ത ഫാഫ് ഡുപ്ലെസിയായിരുന്നു സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. ജീന്‍ പോള്‍ ഡുമിനി 45 റണ്‍സും നേടി.

മറുപടിയില്‍ കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 44 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം 72 റണ്‍സാണ് കോലി അടിച്ചെടുത്തത്. അജിങ്ക്യ രഹാനെ (32), രോഹിത് (24), സുരേഷ് റെയ്‌ന (21) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി.

Story first published: Wednesday, August 9, 2023, 9:07 [IST]
Other articles published on Aug 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+