For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാദയ്ക്കു ഇതിലും വലിയ എന്തു സമ്മാനം വേണം? ധോണി ചെയ്തത് മറ്റൊരു ക്യാപ്റ്റനും ചെയ്യില്ല! വീഡിയോ

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി ഇന്നു 51ാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവില്‍ നില്‍ക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ ദാദയെപ്പോലെയൊരു ക്യാപ്റ്റന്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നു നമുക്കു കാണാന്‍ സാധിക്കും. 'നല്ല കുട്ടി'കളായിരുന്ന അതു വരെയുള്ള ഇന്ത്യന്‍ നായകരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ചൂടനും അടിച്ചാല്‍ തിരിച്ചടിക്കാന്‍ മടിയില്ലാത്തയാളുമായ ഗാംഗുലി.

ഇന്ത്യയെ കൂടുതല്‍ അഗ്രസീവായി ക്രിക്കറ്റ് കളിക്കാന്‍ പഠിപ്പിച്ചത് അദ്ദേഹമാണ്. പിന്നീട് ഈ ശൈലി പിന്തുടര്‍ന്ന നായകന്‍ വിരാട് കോലിയായിരുന്നു. അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നത്. 2008 ലായിരുന്നു ഇത്. കുംബ്ലെയ്ക്കു മുമ്പ് ദീര്‍ഘകാലം ഗാംഗുലിയായിരുന്നു ടീമിനെ നയിച്ചത്.

GANGULY DHONI

വിടവാങ്ങല്‍ ടെസ്റ്റില്‍ ദാദയ്ക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു പിറന്നാള്‍ സമ്മാനം ധോണി നല്‍കുകയും ചെയ്തിരുന്നു. കരിയറിലെ അവസാന ടെസ്റ്റില്‍ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ആശ്ചര്യപ്പെടുത്തി ഗാംഗുലിക്കു ധോണി ക്യാപ്റ്റന്‍സി കൈമാറുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍.

ഓസ്‌ട്രേലിയക്കെതിരേ ഗാംഗുലി ഇന്ത്യന്‍ ടീമിനെ നയിക്കുന്ന വീഡിയോ

ഈ പരമ്പരയില്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയായിരുന്നു യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍. പക്ഷെ മൂന്നാമത്തെ ടെസ്റ്റിനു ശേഷം അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ നായകന്റെ ചുമതല ധോണിയിലേക്കു വരികയും ചെയ്തു. നാലാം ടെസ്റ്റില്‍ ധോണിക്കു കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. ഗാംഗുലിയുടെ വിടവാങ്ങല്‍ ടെസ്‌റ്റെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കിയ മല്‍സരം കൂടിയായിരുന്നു ഇത്.

ടെസ്റ്റിന്റെ അവസാന ദിനം ഓസ്‌ട്രേലിയ ബാറ്റ് ചെയ്യവെ നായകനും വിക്കറ്റ് കീപ്പറുമായ ധോണി ക്യാപ്റ്റന്റെ ചുമതല ഗംഗുലിക്കു കൈമാറുകയായിരുന്നു. തുടര്‍ന്നു ബൗളിങ് ചേഞ്ചുകളും ഫീല്‍ഡിങ് ക്രമീകരണങ്ങളുമെല്ലാം വരുത്തിയത് ദാദയായിരുന്നു. പിന്നീട് തന്റെ ആത്മകഥയില്‍ ഗാംഗുലി ഇതേക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

SOURAV GANGULY

മല്‍സരം അവസാനിക്കാനിരിക്കെയായിരുന്നു ടീമിനെ നയിക്കണമെന്ന സര്‍പ്രൈസ് അഭ്യര്‍ഥന എംഎസ് ധോണിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതേ ദിവസം തന്നെ നേരത്തേയും ധോണി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഞാന്‍ അതു നിരസിക്കുകയായിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസം തന്നെയായിരുന്നു എന്റെ ക്യാപ്റ്റന്‍സി കരിയറും ആരംഭിച്ചത് എന്നത് കൗതുകകരമാണ് എന്നായിരുന്നു എ സെഞ്ച്വറി ഈസ് നോട്ട് ഇനഫെന്ന സ്വന്തം പുസ്തകത്തില്‍ ഗാംഗുലി കുറിച്ചത്.

ഓസ്‌ട്രേലിയയുമായുള്ള അവസാന ടെസ്റ്റില്‍ 172 റണ്‍സിന്റെ വമ്പന്‍ ജയമായിരുന്നു ഇന്ത്യന്‍ ടീം ആഘോഷിച്ചത്. ഇതോടെ പരമ്പര ഇന്ത്യ 2-0നു സ്വന്തമാക്കുകയും ചെയ്തു. രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യ ജയം കൊയ്തപ്പോള്‍ ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

113 മല്‍സരങ്ങളില്‍ നിന്നും 7212 റണ്‍സുമായിട്ടാണ് ഗംഗുലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇന്ത്യയുടെ ഏറ്റവും മികച്ച വിജയ റെക്കോര്‍ഡുള്ള ടെസ്റ്റ് ക്യാപ്റ്റനെന്ന റെക്കോര്‍ഡും അന്നു ദാദയുടെ പേരിലായിരുന്നു. പിന്നീട് വിരാട് കോലി ഇതു തകര്‍ക്കുകയായിരുന്നു. 49 ടെസ്റ്റുകളില്‍ 21 വിജയങ്ങളാണ് ദാദ ഇന്ത്യക്കു നേടിത്തന്നത്.

ഇടംകൈയന്‍ ബാറ്ററായ ഗാംഗുലി 311 ഏകദിനങ്ങളും ഇന്ത്യക്കായി കളിച്ചു. ഇവയില്‍ നിന്നും 11,363 റണ്‍സാണ അദ്ദേഹത്തിന്റെ സമ്പാദ്യം. ബൗളിങിലും കസറിയ ദാദ 100 വിക്കറ്റുകളും ഏകദിനത്തില്‍ വീഴ്ത്തിയിട്ടുണ്ട്.

2003ല്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ ഫൈനല്‍ വരെയെത്താന്‍ ഇന്ത്യക്കു സാധിച്ചു. പക്ഷെ കലാശപ്പോരില്‍ ഓസ്‌ട്രേലിയയോടു തോല്‍ക്കുകയായിരുന്നു. 2002ല്‍ ശ്രീലങ്കയ്‌ക്കൊപ്പം ഐസിസി ചാംപ്യന്‍സ് ട്രോഫി പങ്കിട്ടതും നായകനെന്ന നിലയില്‍ ദാദയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്.

Story first published: Saturday, July 8, 2023, 12:26 [IST]
Other articles published on Jul 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+