Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സിംഗിള്‍ ലൈഫ്', എന്തുകൊണ്ട് വിവാഹം കഴിച്ചില്ല?, കാരണം വെളിപ്പെടുത്തി മിതാലി രാജ്

1

ക്രിക്കറ്റിന്റെ രാജകീയ സിംഹാസനത്തിലെ ആണ്‍ പിറപ്പുകള്‍ക്കൊപ്പം സ്ഥാനം പിടിച്ച പെണ്ണൊരുത്തി. വനിതാ ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം നേടിയെടുത്തപ്പോഴും ലേഡി സച്ചിനെന്ന വിശേഷണം അടിച്ചേല്‍പ്പിക്കപ്പെട്ടവള്‍. ചിലങ്കകളിയാന്‍ ആഗ്രഹിച്ച ബാല്യത്തില്‍ നിന്ന് ഇന്ത്യയുടെ അഭിമാന വനിതയായുള്ള മിതാലി രാജിന്റെ ജീവിതം ഏതൊരു സ്ത്രീക്കും പൊരുതാനുള്ള ആത്മവിശ്വാസവും ആര്‍ജവവും നല്‍കുന്നതാണ്. തന്റെ വ്യക്തിത്വത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാത്ത നിലപാടുള്ള സ്ത്രീയെന്ന് തന്നെ മിതാലിയെ വിശേഷിപ്പിക്കാം.

1

ഇന്ത്യയെ രണ്ട് തവണ ലോകകപ്പ് ഫൈനലിലേക്കെത്തിച്ച നായിക, ക്രിക്കറ്റിലെ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലുള്ള താരം, വിശേഷണങ്ങള്‍ ഏറെ ചാര്‍ത്തി നല്‍കാവുന്ന പ്രതിഭാസം. ഒറ്റവാക്കില്‍ മിതാലി രാജിനെ ഇതിഹാസമെന്ന് തന്നെ പറയാം. ആഡംഭരങ്ങളോട് അധികം ഭ്രമം കാട്ടാതെ തന്റെ കാഴ്ചപ്പാടുകളിലൂടെ നേടിയെടുത്ത അറിവില്‍ വിശ്വസിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീയാണ് മിതാലി. കളി മികവിനൊപ്പം സൗന്ദര്യംകൊണ്ടും വലിയ ആരാധകരെ സൃഷ്ടിക്കാന്‍ മിതാലിക്കായെങ്കിലും താരത്തിന്റെ മനസ് കീഴക്കാന്‍ ആര്‍ക്കുമായില്ല.

39ാം വയസില്‍ ക്രിക്കറ്റ് ജീവിതം മതിയാക്കുമ്പോഴും സ്റ്റില്‍ യങ് ആന്റ് സിംഗിള്‍. പാപ്പരസികള്‍ ഏറെ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്നാണ് മിതാലി രാജിന്റെ വിവാഹമെങ്കിലും താന്‍ സിംഗിളായി തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മിതാലി ഇപ്പോഴും പറയുന്നത്. അതിന്റെ കാരണം ഒരു തവണ മിതാലി വ്യക്തമാക്കിയിട്ടുമുണ്ട്.

2

'വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹത്തെക്കുറിച്ച് മാനസികമായി ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിച്ചയാളുകളെ കാണുമ്പോള്‍ വിവാഹം എന്റെ മനസിലേക്കെ വരുന്നില്ല. സിംഗിളായിരിക്കുന്നതില്‍ വളരെയധികം സന്തോഷിക്കുന്നു' എന്നാണ് മിഡ് ഡേക്ക് 2018ല്‍ നല്‍കിയ അഭിമുഖത്തില്‍ മിതാലി രാജ് പറഞ്ഞത്. സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് ചില പ്രണയ ബന്ധങ്ങള്‍ ഉണ്ടായിരുന്നതിനെക്കുറിച്ചും മിതാലി വെളിപ്പെടുത്തിയിട്ടുണ്ട്.

3

ഒരു തവണ ഇഷ്ട പുരുഷ ക്രിക്കറ്റ് താരത്തെ ചോദിച്ച ചാനല്‍ റിപ്പോര്‍ട്ടറോട് നിങ്ങള്‍ ഇത് പുരുഷ താരങ്ങളോട് ചോദിക്കുമോയെന്ന് തിരിച്ചുചോദിച്ചതില്‍ത്തന്നെ മിതാലിയുടെ നിലപാടുകള്‍ വ്യക്തം. പുരുഷ ക്രിക്കറ്റര്‍മാര്‍ക്ക് ലഭിക്കുന്ന അംഗീകാരണങ്ങള്‍ പലപ്പോഴും വനിതാ താരങ്ങള്‍ക്ക് കിട്ടാറില്ല. അതുകൊണ്ട് തന്നെ ഇതിനെതിരേ പല തവണ മിതാലി ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്. അഭിമാനത്തോടെയും സ്വയം പര്യാപ്തരായും ജീവിക്കാന്‍ വനിതകള്‍ക്ക് മാതൃക കാട്ടാന്‍ മിതാലിക്ക് സാധിച്ചു.

4

16ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ താരമാണ് മിതാലി രാജ്. 1999ലായിരുന്നു അരങ്ങേറ്റം. ഏകദിനത്തില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടി ഞെട്ടിച്ച താരമാണ് മിതാലി രാജ്. ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും മിതാലിയുടെ പേരിലാണ്. 12 ടെസ്റ്റില്‍ നിന്ന് 699 റണ്‍സും 232 ഏകദിനത്തില്‍ നിന്ന് 7805 റണ്‍സും 89 ടി20യില്‍ നിന്ന് 2364 റണ്‍സുമാണ് മിതാലിയുടെ സമ്പാദ്യം. ലേഡി സച്ചിനല്ല, വനിതാ രാഞ്ജിയാണ് മിതാലി രാജ്.

Story first published: Thursday, June 9, 2022, 13:08 [IST]
Other articles published on Jun 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+