Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വാക്ക് കേട്ടില്ല, ഇഷാന്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ക്ലിക്കായി! ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും നേടി

മുംബൈ: 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയത് ആരാധകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. കാരണം ഇത് ഇന്ത്യയുടെ അവസാന ഐസിസി കിരീടമായിരുന്നു. ഇതിന് ശേഷം 10 വര്‍ഷത്തോളം വിവിധ ഐസിസി ടൂര്‍ണമെന്റ് കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ടുതന്നെ 2013ലെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ജയം ഇപ്പോഴും ആരാധക മനസിലുണ്ട്. തോറ്റെന്ന് കരുതിയിടത്തുനിന്നാണ് ഇന്ത്യ തിരിച്ചുവരവ് നടത്തിയത്.

ടി20 ഫോര്‍മാറ്റില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീട നേട്ടം. അവസാന നിമിഷംവരെ ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവോടെയാണ് ഇന്ത്യ കപ്പിലേക്കെത്തിയത്. എംഎസ് ധോണിയെന്ന നായകന്റെ മികവ് ഒരിക്കല്‍ക്കൂടി വാഴ്ത്തപ്പെട്ട ടൂര്‍ണമെന്റായിരുന്നു ഇത്. ഓയിന്‍ മോര്‍ഗനെയും രവി ബൊപാരയേയും തുടര്‍ച്ചയായി പുറത്താക്കി ഇഷാന്ത് ശര്‍മയാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.

ഇപ്പോഴിതാ ധോണിയുടെ തന്ത്രമല്ല തന്റെ തന്ത്രമാണ് മത്സരഫലത്തെ മാറ്റിമറിച്ചതെന്നും ധോണിയുടെ പ്ലാന്‍ മറ്റൊന്നായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്ത് ശര്‍മ. ഇംഗ്ലണ്ടിന് ജയിക്കാന്‍ മൂന്നോവറില്‍ 28 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇഷാന്ത് തന്റെ അവസാന ഓവര്‍ എറിയാനായെത്തി. 18ാം ഓവറിലെ രണ്ടാം പന്തില്‍ ഇഷാന്തിനെ മോര്‍ഗന്‍ സിക്‌സര്‍ പറത്തി. ഇതോടെ ധോണി ഇഷാന്തിന്റെ അടുത്തെത്തി വൈഡ് യോര്‍ക്കറുകള്‍ എറിയാന്‍ ആവശ്യപ്പെട്ടു.

ഇതേ പന്തുകള്‍ തന്നെ തുടര്‍ച്ചയായി എറിയാണ് ധോണി ആവശ്യപ്പെട്ടത്. എന്നാല്‍ ഇംഗ്ലണ്ടിലെ പിച്ച് സ്ലോവായിരുന്ന സാഹചര്യത്തില്‍ ഇഷാന്തിന്റെ കൈയില്‍ മറ്റൊരു പദ്ധതിയുണ്ടായിരുന്നു. സ്ലോ ബോളുകളെറിയുകയെന്നതായിരുന്നു ഇത്. ധോണിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്ത് നല്‍കുകയും ചെയ്തു. പിന്നീടെറിഞ്ഞ രണ്ട് പന്തുകളില്‍ ഇഷാന്ത് മോര്‍ഗനെയും ബൊപാരയേയും പുറത്താക്കി. ഇതാണ് മത്സരഫലത്തെ മാറ്റിയത്.

ms dhoni

'ധോണി എന്നോട് ആവശ്യപ്പെട്ടത് വൈഡ് യോര്‍ക്കറുകള്‍ എറിയാനാണ്. ഞാന്‍ അവനോട് ആവശ്യപ്പെട്ടത് സ്ലോവര്‍ പന്തുകള്‍ എറിയാമെന്നാണ്. അതിന് ശേഷമാണ് ചിലത് സംഭവിച്ചതും മത്സരം മാറിയതും' ഇഷാന്ത് ശര്‍മ പറഞ്ഞു. ധോണിയുടെ തന്ത്രങ്ങള്‍ എന്നും മികച്ചതാണെന്നും തനിക്ക് പ്രതിസന്ധി നേരിട്ട സാഹചര്യത്തിലെല്ലാം അദ്ദേഹം പിന്തുണച്ചെന്നും ഇന്ത്യന്‍ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ ധോണി സഹായിച്ചുവെന്നും ഇഷാന്ത് പറഞ്ഞു.

2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇഷാന്തിന് സാധിച്ചു. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്തായിരുന്നു ഇഷാന്ത്. അഞ്ച് മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ സെമിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഇഷാന്തിനായിരുന്നു. മധ്യ ഓവറുകളിലും ഡെത്തോവറുകളിലും മികവുകാട്ടാന്‍ ഇഷാന്തിന് സാധിച്ചിരുന്നു. ധോണി ഇഷാന്തിനെ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.

എന്നാല്‍ പരിമിത ഓവറിലെ തല്ലുകൊള്ളി ബൗളര്‍മാരിലൊരാളാണ് ഇഷാന്ത്. ടി20യിലും അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടാറില്ല. അതുകൊണ്ടുതന്നെ പരിമിത ഓവറില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ഇഷാന്തിനായില്ല. പക്ഷെ ടെസ്റ്റില്‍ ഇഷാന്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയുടെ പ്രധാന പേസര്‍മാരിലൊരാളായി തിളങ്ങാന്‍ ഇഷാന്തിന് സാധിച്ചു. ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ഇഷാന്ത് ഇന്ത്യന്‍ ടീമിലില്ല.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഇഷാന്ത് കളിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവും ഇഷാന്തിന് എളുപ്പമല്ല. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷത്തോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെ മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്താണ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന വിരമിച്ച ധോണി ഐപിഎല്ലില്‍ സിഎസ്‌കെ നായകനായി തുടരുന്നുണ്ട്.

Story first published: Saturday, June 24, 2023, 12:32 [IST]
Other articles published on Jun 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+