Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി 22 പന്തില്‍ 8; ഗംഭീര്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ഇങ്ങനെ അപമാനിക്കാമോ, ആരാധകര്‍ ക്ഷമിക്കുമോ?

താന്‍ കളിക്കുന്നത് ടെസ്റ്റാണോ അതോ ട്വന്റി 20 യാണോ എന്ന് എം എസ് ധോണി തന്നെ ആലോചിച്ചുപോയിക്കാണണം. അത്രയ്ക്കും ആക്രമണാത്മകമായ ഫീല്‍ഡിങാണ് ധോണിക്ക് വേണ്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഒരുക്കിയത്. ടെസ്റ്റിന് ഒപ്പിച്ച് തന്നെയായിരുന്നു ധോണിയുടെ ബാറ്റിംഗും, 22 പന്തില്‍ 8 റണ്‍സ്. മാച്ച് ഫിനിഷര്‍ എന്ന് പേരുള്ള ധോണിക്ക് 22 പന്തുകള്‍ തുഴഞ്ഞിട്ടും ഒരു ബൗണ്ടറിയോ സിക്‌സോ അടിക്കാന്‍ പറ്റിയില്ല. ഫലമോ പുനെയ്ക്ക് ദയനീയ തോല്‍വി.

പുനെ തോറ്റതില്‍ ആരാധകര്‍ക്ക് വലിയ പ്രശ്‌നമൊന്നും തോന്നാനിടയില്ല. 12 കളിയില്‍ 9 എണ്ണം തോറ്റ പുനെയ്ക്ക് ഒന്നും നഷ്ടപ്പെടാനുമില്ല. എന്നാല്‍ എം എസ് ധോണിക്ക് ടെസ്റ്റിന് സമാനമായ ഫീല്‍ഡ് ഒരുക്കിയ ഗംഭീറിന്റെ നടപടി ധോണി ആരാധകരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഗംഭീറിന്റെ അഹങ്കാരമാണ് ഈ ഫീല്‍ഡ് സെറ്റിങ് എന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ ഗംഭീറിന്റെ ഈ ഫീല്‍ഡ് സെറ്റ് കൊല്‍ക്കത്തയെ കളി ജയിപ്പിച്ചു എന്നത് വേറെ കാര്യം.

gambhir-troll-dhoni

10.3 ഓവറില്‍ 74 ന് 4 എന്ന നിലയിലാണ് ധോണി ക്രീസിലെത്തിയത്. രണ്ട് സ്ലിപ്, ഒരു ലെഗ് സ്ലിപ്, ഒരു സില്ലി പോയിന്റ് - ഇതായിരുന്നു ഗംഭീര്‍ ധോണിക്ക് ഒരുക്കിയ ഫീല്‍ഡിങ്. അവസാനം വരെ കളിച്ച ധോണി 22 പന്തുകള്‍ കളിച്ചു. സ്‌കോര്‍ ചെയ്തത് 8 റണ്‍സ്. പുനെയുടെ സ്‌കോര്‍ 103 ല്‍ ഒതുങ്ങി. ഇതാദ്യമായിട്ടല്ല ഗംഭീര്‍ ധോണിക്ക് ഇതേ രീതിയിലുള്ള ഫീല്‍ഡിങ് ഒരുക്കുന്നത്. മുമ്പ് രണ്ട് തവണ ഐ പി എല്ലിലും ജാര്‍ഖണ്ടിനെതിരെ ഡല്‍ഹിയെ നയിക്കുമ്പോഴും ഗംഭീര്‍ ധോണിക്കെതിരെ ഇതേ ഫീല്‍ഡ് ഒരുക്കിയിട്ടുണ്ട്.

Story first published: Monday, May 16, 2016, 12:47 [IST]
Other articles published on May 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+