Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ ധോണി സേഫ്, വൈസ് ക്യാപ്റ്റനായ എന്നെ നീക്കി! വന്‍ ചതിയെക്കുറിച്ച് പറഞ്ഞ ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടും കരിയറില്‍ ഒരിക്കലും അര്‍ഹിച്ച അംഗീകാരങ്ങള്‍ ലഭിക്കാതെ അവഗണിക്കപ്പെട്ട താരമാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ മുഖ്യ കോച്ചുമായിട്ടുള്ള ഗൗതം ഗംഭീര്‍. നേരത്തേ ഇന്ത്യയെ ചില മല്‍സരങ്ങളില്‍ മികച്ച രീതിയില്‍ നയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനു സ്ഥിരം ക്യാപ്റ്റനാവാനുള്ള ഭാഗ്യവുമുണ്ടായില്ല. അതു മാത്രമല്ല ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്നു അന്നത്തെ ക്യാപ്റ്റനായിരുന്ന എംഎസ് ധോണിയെ സംരക്ഷിച്ച് വൈസ് ക്യാപ്റ്റനായിരുന്ന തന്നെ ബലിയാടാക്കിയ സംഭവവും ഗംഭീര്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്തായിരുന്നു അദ്ദേഹത്തിന്റെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്നു നമുക്കു നോക്കാം.

ലല്ലന്‍ടോപ്പെന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ക്യാപ്റ്റനായിരുന്ന ധോണിയുടെ പിഴവ് കാരണം താന്‍ പുറത്താക്കപ്പെട്ടതിനെക്കുറിച്ച് ഗംഭീര്‍ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി വരുന്നതിനേക്കാള്‍ ഏറെ മുമ്പായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നു പറച്ചില്‍. ഈ കാര്യം മറ്റൊരു അഭിമുഖത്തിലും താന്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇതാദ്യമായിട്ടാണ് ലോകത്തോടു ഇക്കാര്യം തുറന്നു പറയുന്നതെന്നും അഭിമുഖത്തില്‍ ഗംഭീര്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

GAUTAM GAMBHIR

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചിട്ടുള്ള താരമാണ് ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം രണ്ടു തവണ ഐപിഎല്‍ ട്രോഫിയില്‍ മുത്തമിട്ടത് അദ്ദേഹത്തിനു കീഴിലുമാണ്. എംഎസ് ധോണിക്കും വിരാട് കോലിക്കുമിടയില്‍ ഗംഭീറിനും ഇന്ത്യന്‍ ടീമിനെ കൂടുതല്‍ മല്‍സരങ്ങളില്‍ നയിക്കാന്‍ അവസരം ലഭിക്കേണ്ടതായിരുന്നില്ലേ എന്നായിരുന്നു അഭിമുഖത്തില്‍ അദ്ദേഹത്തോടു ചോദിച്ചത്.

ഇതിനു മറുപടിയായാണ് വൈസ് ക്യാപ്റ്റനായിരിക്കെ താന്‍ എങ്ങനെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ പുറത്താക്കപ്പെട്ടതെന്നു ഗംഭീര്‍ വെളിപ്പെടുത്തിയത്. നിങ്ങളോടു ഞാനൊരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. ഇതു നേരത്തേ മറ്റൊരു പ്ലാറ്റ്‌ഫോമിലും ഞാന്‍ പറയുകയും ചെയ്തിട്ടില്ല. 2012ല്‍ ഓസ്‌ട്രേലിയന്‍ നടന്ന സിബി സീരീസ് ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെയാള്‍ ഞാനായിരുന്നു. പക്ഷെ ഇന്ത്യക്കു ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിച്ചില്ല.

ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലായിരുന്നു ഫൈനല്‍. ഈ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഞാനായിരുന്നു. എംഎസ് ധോണിയായിരുന്നു ക്യാപ്റ്റന്‍. ഈ പരമ്പര കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ബംഗ്ലാദേശിലാണ് ഞങ്ങള്‍ക്കു അടുത്ത ത്രിരാഷ്ട്ര പരമ്പര കളിക്കേണ്ടിയിരുന്നത്. ഇന്ത്യ, ബംഗ്ലാദേശ് എന്നിവരെക്കൂടാതെ ശ്രീലങ്കയായിരുന്നു മൂന്നാമത്തെ ടീം. ഈ സമയത്തു ഇന്ത്യയുടെ കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറായിരുന്നുവെന്നും ഗംഭീര്‍ വ്യക്തമാക്കി.

MS DHONI

സിബി സീരീസിനു മുമ്പ് കളിച്ച ടെസ്റ്റ് പരമ്പര ഇന്ത്യ 4-0നു തോറ്റിരുന്നു. അതുകൊണ്ടു തന്നെ ധോണി സമ്മര്‍ദ്ദത്തിലുമായിരുന്നു. ബംഗ്ലാദേശിലെ ത്രിരാഷ്ട പരമ്പരയ്ക്കു തൊട്ടുമുമ്പ് ഇന്ത്യന്‍ ടീമില്‍ വന്ന ഏക മാറ്റം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും എന്നെ പുറത്താക്കി വിരാട് കോലിയെ നിയമിച്ചതാണ്. ഇന്ത്യയിലെ കായിക ചരിത്രത്തില്‍ മാത്രമല്ല, ലോക ചരിത്രത്തില്‍ തന്നെ ഒരു ടീമിന്റെ മോശം പ്രകടനം കാരണം ക്യാപ്റ്റനെ പുറത്താക്കാതെ വൈസ് ക്യാപ്റ്റനെ പുറത്താക്കിയത് അതു ആദ്യമായിട്ടാവും.

ഇതേക്കുറിച്ച് ഞാന്‍ ഫ്‌ളെച്ചറോടു ചോദിച്ചപ്പോള്‍ ഇതു തന്റെ തീരുമാനം അല്ലെന്നായിരുന്നു മറുപടി. അപ്പോള്‍ പിന്നെ ഈ തീരുമാനമെടുത്തത് ആരാണെന്നും ഞാന്‍ ചോദിച്ചു. സെലക്ടര്‍മാരാണ് ഇതു തീരുമാനിച്ചതെന്നു അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പിന്നെ മീറ്റിങില്‍ എന്തിനാണ് പോയതെന്നു ചോദിച്ചപ്പോള്‍ ഫ്‌ളെച്ചര്‍ക്കു മറുപടിയില്ലായിരുന്നു. എന്തുകൊണ്ടാണ് അന്നു സെലക്ടര്‍മാര്‍ തനിക്കെതിരേ മാത്രം നടപടിയെടുത്തതെന്നു ഇപ്പോഴുമറിയില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 20, 2024, 20:00 [IST]
Other articles published on Jul 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+