Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോടികള്‍ ഓഫര്‍ ചെയ്തു, എന്നിട്ടും ധോണി വാങ്ങിയില്ല! ബാറ്റ് സ്‌പോണ്‍സര്‍ വെളിപ്പെടുത്തുന്നു

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് എംഎസ് ധോണി. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച താരമാണ് ധോണി. ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുന്ന ധോണിയുടെ പല തീരുമാനങ്ങളും ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കുന്നതായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചയാളാണ് ധോണി. ഇന്ത്യ തോറ്റെന്ന് കരുതിയ പല മത്സരങ്ങളിലും ജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

2007ലെ ടി20 ലോകകപ്പിലൂടെയാണ് ധോണി നായകനെന്ന നിലയില്‍ വളരുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. പാകിസ്താനേതിരേയും ശ്രീലങ്കയ്‌ക്കെതിരേയും ധോണി നടത്തിയ വെടിക്കെട്ട് സെഞ്ച്വറി പ്രകടനങ്ങള്‍ എന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. ധോണിയുടെ സെഞ്ച്വറി പ്രകടനത്തോടൊപ്പം രണ്ട് കാര്യങ്ങളും അന്ന് ട്രന്റായി മാറിയിരുന്നു. ഒന്നാമത്തേത് ധോണിയുടെ നീളന്‍ മുടിയായിരുന്നു.

രണ്ടാമത്തെ കാര്യം അദ്ദേഹത്തിന്റെ ബാറ്റായിരുന്നു. ബാസ് (ബീറ്റ് ഓള്‍ സ്‌പോര്‍ട്‌സ്) എന്ന ബ്രാന്റിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റായിരുന്നു ധോണി തുടക്ക കാലത്ത് ഉപയോഗിച്ചിരുന്നത്. ധോണിയുടെ തുടക്ക സമയത്ത് ബാറ്റിന് സ്‌പോണ്‍സറെ കിട്ടാന്‍ പ്രയാസമായിരുന്നു. അന്ന് ധോണിയുടെ സുഹൃത്തായ പരംജിത് സിങ്ങാണ് ബാസിന്റെ കരാര്‍ ധോണിക്ക് നേടിക്കൊടുത്തത്. പിന്നീട് റീബോക്കിലേക്ക് ധോണി ബാറ്റിന്റെ ബ്രാന്റ് മാറ്റിയിരുന്നു.

കരിയറിന്റെ അവസാന സമയത്ത് ധോണി വീണ്ടും ബാസിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റാണ് ഉപയോഗിച്ചത്. 2019ലെ ഏകദിന ലോകകപ്പിലൂടെയാണ് ധോണി അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. ഈ ലോകകപ്പില്‍ ധോണി ഉപയോഗിച്ചത് ബാസിന്റെ ബാറ്റാണ്. ഇപ്പോഴിതാ അവസാന സമയത്ത് ബാസിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റുപയോഗിക്കാന്‍ ധോണി പണം വാങ്ങിയിരുന്നില്ലെന്നാണ് ബാസിന്റെ ഉടമസ്ഥന്‍ പറയുന്നത്. ' 2019ലെ ഏകദിന ലോകകപ്പിന്റെ സമയത്ത് ധോണി ബാസിന്റെ ബാറ്റാണ് ഉപയോഗിച്ചത്.

ms dhoni

എന്നാല്‍ ഇതിന് പണം വാങ്ങിയിരുന്നില്ല. നിങ്ങളുടെ സ്റ്റിക്കര്‍ അടിച്ച ബാറ്റ് എനിക്ക് നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ധോണിയെപ്പോലൊരു ഇതിഹാസ താരത്തിന്റെ ബാറ്റില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന് സാധാരണയായി കോടികള്‍ ലഭിക്കും. അദ്ദേഹം പണം വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നിര്‍ബന്ധിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സാക്ഷിയോടും ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ അത് ധോണിയുടെ തീരുമാനമാണെന്നാണ് പറഞ്ഞത്' ബാസ് ഉടമ പറഞ്ഞു.

തന്റെ കരിയറിന്റെ തുടക്കത്തില്‍ ആരും സഹായിക്കാനില്ലാത്ത സമയത്ത് ബാറ്റിന്റെ സ്‌പോണ്‍സര്‍മാരായ ബാസിനോട് കരിയറിന്റെ അവസാന സമയത്ത് ധോണി നന്ദികാട്ടുകയാണ് ചെയ്തിരിക്കുന്നത്. ധോണിയുടെ ബാറ്റിന്റെ സ്‌പോണ്‍സറാവുകയെന്നത് ബാസിന്റെ ബ്രാന്റ് വാല്യൂ ഉയര്‍ത്തുകയും സാമ്പത്തികമായി നേട്ടമുണ്ടാക്കിക്കൊടുക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ബാസിന്റെ ഉടമസ്ഥര്‍ കോടികളുടെ ഓഫര്‍ ധോണിക്ക് മുമ്പില്‍വെച്ചെങ്കിലും വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല.

ധോണി കേവലം ക്രിക്കറ്റ് താരമെന്നതിലുപരിയായി വന്ന വഴി മറക്കാത്ത മനുഷ്യനാണെന്നാണ് ബാസ് ഉടമ പറയുന്നത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോണി ഇപ്പോഴും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. വരുന്ന സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയുണ്ടാവും. ഈ സീസണോടെ ധോണി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ചാലും ഐപിഎല്ലില്‍ സിഎസ്‌കെയുടെ പരിശീലക സംഘത്തോടൊപ്പം ധോണിയുണ്ടാവുമെന്നുറപ്പാണ്.

ഇക്കാര്യം നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയതാണ്. എന്നാല്‍ ധോണി ദേശീയ ടീമിലേക്ക് പരിശീലക റോളില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ധോണി ഇതിന് തയ്യാറായേക്കില്ല. 2021ലെ ടി20 ലോകകപ്പില്‍ ധോണി ഇന്ത്യയുടെ ഉപദേഷ്ടാവായി ഉണ്ടായിരുന്നെങ്കിലും ടീം നിരാശപ്പെടുത്തുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് ധോണി തയ്യാറായേക്കില്ല. എന്തായാലും ലോക ക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത പ്രതിഭാസമായാണ് ധോണി പടിയിറങ്ങിയത്.

Story first published: Monday, February 19, 2024, 15:53 [IST]
Other articles published on Feb 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+