Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ മകന്‍ അര്‍ജുന്‍ ബ്രയാന്‍ ലാറയുടെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍...

മുംബൈ: അച്ഛനെപ്പോലെയല്ല അര്‍ജുന്‍ തെണ്ടുല്‍ക്കര്‍. അച്ഛന്‍ സച്ചിന് ബാറ്റിംഗിലാണ് കമ്പമെങ്കില്‍ അര്‍ജുന്‍ ഒരു ഓള്‍റൗണ്ടറാണ്. അതില്‍ത്തന്നെ ബൗളിംഗിലാണ് വൈദഗ്ധ്യം കൂടുതല്‍. ഇടംകൈയന്‍ സീമറായ അര്‍ജുന്‍ ഇത് വരെ വീഴ്ത്തിയതില്‍ ഏറ്റവും വിലപ്പെട്ട വിക്കറ്റ് ആരുടേതായിരിക്കും. ഒരു പക്ഷേ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയുടേതായിരിക്കും ആ വിക്കറ്റ്.

അതെ, അര്‍ജുന്‍ ലാറയുടെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. മുന്‍ പാകിസ്താന്‍ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ വസിം അക്രമാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള കളിക്ക് വേണ്ടി ഈഡന്‍ ഗാര്‍ഡനിലെത്തിയതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിംഗ് കോച്ചായ വസിം അക്രം. ഫാസ്റ്റ് ബൗളിംഗില്‍ അര്‍ജുന് കുറച്ച് ടിപ്പുകള്‍ പറഞ്ഞുകൊടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അക്രം ഇത് പറഞ്ഞത്.

arjuntendulkar-sachin

കഴിഞ്ഞ വേനലില്‍ ഇംഗ്ലണ്ടില്‍ കളിക്കുമ്പോഴാണ് അര്‍ജുന്‍ ലാറയുടെ വിക്കറ്റ് വീഴ്ത്തിയത്. ഒരു പ്രദര്‍ശന മത്സരമായിരുന്നു അത്. ഞാന്‍ മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുന്നു. ആ കളിയില്‍ അര്‍ജുന്‍ ലാറയെ ഔട്ടാക്കി - അക്രം പറഞ്ഞു. 15 കാരനായ അര്‍ജുന് മികച്ച ഭാവിയുണ്ട്. ബൗളിംഗ് ആക്ഷന്‍, സ്വിംഗ്, ഫിറ്റ്‌നസ് തുടങ്ങിയ കാര്യങ്ങളാണ് അക്രം അര്‍ജുന് പറഞ്ഞുകൊടുത്തത്. മുംബൈയുടെ വിവിധ പ്രായത്തിലുള്ള ടീമുകളില്‍ അര്‍ജുന്‍ അംഗമാണ്.

Story first published: Thursday, May 14, 2015, 13:29 [IST]
Other articles published on May 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+