For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെവാഗിന്റെ ഉപദേശം കേട്ടു, എനിക്ക് 2ാം സെഞ്ച്വറി നഷ്ടമായി! സംഭവം കുംബ്ലെ പറയുന്നു

ലോക ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളാണ് ഇന്ത്യയുടെ അനില്‍ കുംബ്ലെ. ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ സ്പിന്‍ ബൗളിങ്ങുകൊണ്ട് നിരവധി തവണ വിസ്മയിപ്പിക്കാന്‍ കുംബ്ലക്ക് സാധിച്ചിട്ടുണ്ട്. കളിക്കാരനെന്ന നിലയില്‍ വിരമിച്ച ശേഷം പരിശീലക റോളില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ വിരാട് കോലിയുമായുള്ള ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന് പരിശീലകസ്ഥാനത്ത് അധികനാള്‍ തുടരാനായില്ല.

ഇന്ത്യന്‍ ടീമില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ സഹതാരങ്ങളുമായി വലിയ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന താരമാണ് അനില്‍ കുംബ്ലെ. വീരേന്ദര്‍ സെവാഗുമായി അടുത്ത ബന്ധമായിരുന്നു കുംബ്ലെക്കുണ്ടായിരുന്നത്. ഒരിക്കല്‍ സെവാഗിന്റെ ഉപദേശം കേട്ട് തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി അനില്‍ കുംബ്ലെക്ക് നഷ്ടമായിരുന്നു. ഒരിക്കല്‍ അഭിമുഖത്തില്‍ കുംബ്ലെ ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. രസകരമായ ഈ സംഭവം എന്താണെന്ന് പരിശോധിക്കാം.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വാലറ്റത്ത് അനില്‍ കുംബ്ലെ തകര്‍പ്പന്‍ പ്രകടനം നടത്തുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന മത്സരത്തില്‍ അവസാന വിക്കറ്റില്‍ ഇഷാന്ത് ശര്‍മയോടൊപ്പമാണ് കുംബ്ലെ പൊരുതിനിന്നത്. ഓസ്‌ട്രേലിയയുടെ കരുത്തുറ്റ ബൗളിങ് നിരയെ നേരിട്ട് അര്‍ധ സെഞ്ച്വറി പിന്നിട്ട കുംബ്ലെ സെഞ്ച്വറിക്ക് തൊട്ടടുത്തായിരുന്നു. 42.43 സ്‌ട്രൈക്ക് റേറ്റില്‍ വളരെ പതുക്കെയായിരുന്നു കുംബ്ലെ ബാറ്റ് ചെയ്തിരുന്നത്.

ഇതിനിടെ ചായക്ക് പിരിഞ്ഞപ്പോള്‍ സെവാഗ് അനില്‍ കുംബ്ലെക്ക് ഒരു ഉപദേശം നല്‍കി. ഓഫ്‌സൈഡിന് പുറത്തെത്തുന്ന പന്തില്‍ വലിയ ഷോട്ടിന് ശ്രമിക്കണമെന്നായിരുന്നു സെവാഗ് ഉപദേശിച്ചത്. 99ല്‍ നില്‍ക്കുമ്പോഴും സിക്‌സറടിക്കാന്‍ മടിയില്ലാത്ത ബാറ്റ്‌സ്മാനാണ് സെവാഗ്. അദ്ദേഹത്തിന്റെ ഈ ശൈലി തന്നെ പിന്തുടരാനാണ് കുംബ്ലെയോട് സെവാഗ് പറഞ്ഞത്. 87 റണ്‍സുമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് സെഞ്ച്വറിയെന്ന ചരിത്ര നേട്ടത്തിന് തൊട്ടടുത്തായിരുന്നു കുംബ്ലെ.

anil kumble

എന്നാല്‍ സെവാഗിന്റെ ഉപദേശം കേട്ടതോടെ കുംബ്ലെ ആശയക്കുഴപ്പത്തിലായി. ബ്രാഡ് ഹോഗിന്റെ ഓഫ് സൈഡിലെത്തിയ പന്തിനെ വലിയ ഷോട്ടിന് ശ്രമിച്ച കുംബ്ലെക്ക് പിഴച്ചപ്പോള്‍ ക്യാച്ച് ഔട്ടായി പുറത്തായി. അന്ന് സെവാഗിന്റെ ഉപദേശം കേട്ടില്ലായിരുന്നുവെങ്കില്‍ രണ്ടാം ടെസ്റ്റ് സെഞ്ച്വറി നേടാനാവുമായിരുന്നുവെന്നാണ് കുംബ്ലെ തമാശരൂപേണെ അഭിമുഖത്തില്‍ പറഞ്ഞത്. സെവാഗിനെ ഒപ്പമിരുത്തിയാണ് കുംബ്ലെ ഈ സംഭവം തുറന്ന് പറഞ്ഞത്.

സെവാഗിനെ സംബന്ധിച്ച് ആ ടെസ്റ്റ് സെഞ്ച്വറി വളരെ പ്രധാനപ്പെട്ടതായിരുന്നില്ല. എന്നാല്‍ കുംബ്ലെയെ സംബന്ധിച്ച് വലിയ നഷ്ടമാണത്. ഇനിയൊരിക്കലും ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടാനുള്ള അവസരം ചിലപ്പോള്‍ കുംബ്ലെക്ക് ലഭിക്കുമായിരുന്നില്ല. ഇത് മനസിലാക്കിയാണ് കുംബ്ലെ പതിയെ ബാറ്റു ചെയ്ത് റണ്‍സുയര്‍ത്തിയത്. ഈ സമയത്താണ് സെവാഗിന്റെ ഉപദേശം കുംബ്ലെയുടെ ശ്രദ്ധ തെറ്റിച്ചതും വിക്കറ്റ് നഷ്ടപ്പെടുത്തിയതും.

സ്പിന്നര്‍മാരെ കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ് സെവാഗ്. സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ പോലും പന്തെറിയാന്‍ ഭയപ്പെട്ടിരുന്ന ബാറ്റ്‌സ്മാനാണ് സെവാഗ്. ഏത് സാഹചര്യത്തിലും വെടിക്കെട്ട് ബാറ്റിങ് മാത്രം കാഴ്ചവെക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനാണ് സെവാഗ്. എല്ലാ ഫോര്‍മാറ്റും ഒരേ ശൈലിയില്‍ കളിക്കുന്ന സെവാഗ് രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികള്‍ ടെസ്റ്റില്‍ നേടിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും ആക്രമണകാരിയായ ബാറ്റ്‌സ്മാനാണ് സെവാഗ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലക റോളിലേക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ പരിശീലിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടത്തിലേക്കെത്തിക്കാനായില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ കമന്റേറ്ററായും ക്രിക്കറ്റ് നിരൂപകനായുമെല്ലാം പ്രവര്‍ത്തിക്കുന്നു. സെവാഗ് ഇന്ത്യയുടെ പരിശീലകസ്ഥാനം വളരെയധികം ആഗ്രഹിക്കുന്നുണ്ട്.

സെവാഗിന്റെ ഈ ആക്രമണ ശൈലി ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍. അതുകൊണ്ടുതന്നെയാണ് സെവാഗ് ആഗ്രഹം വ്യക്തമാക്കിയിട്ടും ഇതുവരെ പരിഗണിക്കപ്പെടാത്തത്.

Story first published: Tuesday, February 6, 2024, 6:58 [IST]
Other articles published on Feb 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+