For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണിയും ജഡേജയും ഉടക്കി, പിന്നില്‍ ഒരു കാരണം- റായിഡു അന്ന് വെളിപ്പെടുത്തിയത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണിയെന്ന ഇതിഹാസ നായകനും സഹതാരങ്ങളും എല്ലാ എതിരാളികളുടേയും പേടി സ്വപ്‌നമാണ്. അവസാന സീസണിലും കപ്പടിച്ചതോടെ മുംബൈ ഇന്ത്യന്‍സിനൊപ്പം കൂടുതല്‍ ഐപിഎല്‍ കിരീടമെന്ന റെക്കോഡിലേക്കെത്താന്‍ സിഎസ്‌കെയ്ക്കായി. രവീന്ദ്ര ജഡേജയുടെ അത്ഭുത പ്രകടനമാണ് അവസാന സീസണില്‍ സിഎസ്‌കെയ്ക്ക് കപ്പ് നേടിക്കൊടുത്തത്.

ഇത്തവണത്തെ സീസണോടെ ധോണി ഐപിഎല്ലിലെ കരിയറിന് വിരാമമിട്ടേക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിക്കുമ്പോള്‍ സിഎസ്‌കെയുടെ അടുത്ത നായകന്‍ ആരാണെന്ന ചോദ്യമുയരും. നിലവില്‍ റുതുരാജ് ഗെയ്ക് വാദിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ 2022ലെ സീസണില്‍ത്തന്നെ ധോണി നായകസ്ഥാനം ഒഴിയുകയും പകരം രവീന്ദ്ര ജഡേജയെ നായകസ്ഥാനത്ത് വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇത് വലിയ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങളെത്തിച്ചത്.

ജഡേജക്ക് നായകനെന്ന നിലയില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വന്നതോടെ ധോണിയടക്കം പരസ്യമായി വിമര്‍ശിച്ചു. ഇതിന് പിന്നാലെ ധോണിയും ജഡേജയും തമ്മിലുള്ള ബന്ധം മോശമാവുകയും ജഡേജ പരിക്കാണെന്ന് ചൂണ്ടിക്കാട്ടി ടീം വിടുകയും ചെയ്തു. ഈ സീസണില്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫും കാണാനായില്ല. ധോണിയുമായി ജഡേജ ഉടക്കിലാണെന്നും ടീം വിടാന്‍ പോവുകയാണെന്നുമുള്ള അഭ്യൂഹമടക്കം ശക്തമായെത്തിയിരുന്നു.

എന്നാല്‍ അന്ന് ധോണി-ജഡേജ ബന്ധത്തില്‍ എന്താണ് സംഭവിച്ചതെന്നും അന്ന് സത്യത്തില്‍ എന്താണ് സംഭവിച്ചതെന്നും ഒരിക്കല്‍ സിഎസ്‌കെ താരമായ അമ്പാട്ടി റായിഡു വെളിപ്പെടുത്തിയിരുന്നു. ധോണിയും ജഡേജയും തമ്മിലുള്ള പ്രശ്‌നമായിരുന്നില്ല അതെന്നാണ് റായിഡു പറഞ്ഞത്. അത് നിരാശയുടെ ഭാഗമായുണ്ടായ ചെറിയ സൗന്ദര്യ പിണക്കം മാത്രമായിരുന്നു. നായകസ്ഥാനം ലഭിച്ചപ്പോള്‍ ജഡേജക്ക് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വന്നു.

ms dhoni, ravindra jadeja

പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ ജഡേജക്ക് വലിയ നിരാശയുണ്ടായി. ഇത് ടീമിനെയാകെ ബാധിച്ചു. ധോണിയും ജഡേജയുടെ പ്രകടനത്തില്‍ അല്‍പ്പം നിരാശനായിരുന്നു. ഈ സീസണില്‍ ടീമിലെ ഒരു താരവും പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല. ഇതോടെയാണ് ടീം പിന്നോട്ട് പോയത്. ഇതിന്റെ വിഷമം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും ധോണിയും ജഡേജയും തമ്മില്‍ ഇല്ലായിരുന്നു.

ജഡേജയെ നായകനാക്കിയ ശേഷവും ധോണി തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതാണ് അന്ന് കണ്ടത്. ജഡേജയെ ഡമ്മി ക്യാപ്റ്റനാക്കി മാറ്റാനുള്ള ശ്രമമാണ് അന്ന് നടന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട് ജഡേജയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ വായില്‍ സ്പൂണുകൊണ്ട് നല്‍കാവുന്നതല്ല ക്യാപ്റ്റന്‍സിയെന്ന് ധോണി പറഞ്ഞിരുന്നു. ഇത് ജഡേജയെ അപമാനിക്കുന്ന പരാമര്‍ശമായിരുന്നുവെന്നാണ് ആക്ഷേപം.

ഇതിന് പിന്നാലെ തന്നെ ജഡേജ ടീം വിട്ടു. പരിക്കാണ് കാരണമായി പറഞ്ഞതെങ്കിലും മാനസിക വിശ്രമത്തിനായാണ് ഇത്തരമൊരു നീക്കം നടന്നത്. എന്നാല്‍ പിന്നീട് ധോണി തന്നെ നായകനായി തുടരുകയും ജഡേജ ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്യുകയായിരുന്നു. ധോണി സിഎസ്‌കെയുടെ ക്യാപ്റ്റനെന്ന നിലയില്‍ അത്യുന്നതങ്ങളിലാണുള്ളത്. അതുകൊണ്ടുതന്നെ ആ സ്ഥാനത്തേക്കെത്തുന്നവര്‍ക്ക് ധോണിയുടെ ഉത്തമ പകരക്കാരനാവുക എളുപ്പമല്ല.

റുതുരാജ് ഗെയ്ക് വാദ് സിഎസ്‌കെയുടെ അടുത്ത നായകനാവുമ്പോഴും ഇതേ പ്രശ്‌നം താരത്തെ വേട്ടയാടും. ധോണി ടീമിലുള്ളപ്പോള്‍ സിഎസ്‌കെയെ നയിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ വരുന്ന സീസണോടെ ധോണി പടിയിറങ്ങിയാല്‍ പുതിയ നായകന് ഈ സമ്മര്‍ദ്ദമുണ്ടാവില്ല. ജഡേജക്ക് ഇനിയൊരു അവസരം ടീം നല്‍കിയേക്കില്ല. സീനിയര്‍ താരമെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ അടുത്ത നായകസ്ഥാനം ജഡേജ അര്‍ഹിച്ചിരുന്നു. എന്നാല്‍ ഇനി നായകസ്ഥാനത്തേക്ക് അദ്ദേഹത്തെ പരീക്ഷിക്കാന്‍ ടീം ധൈര്യം കാട്ടിയേക്കില്ല.

Story first published: Tuesday, February 13, 2024, 6:55 [IST]
Other articles published on Feb 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+