Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ മിസ്സ് ചെയ്യില്ല, ടി20 ടീമില്‍ ഇനി വേണ്ട! തുറന്നടിച്ച അഗാര്‍ക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറാവാനുള്ള തയ്യാറെടുപ്പിലാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കര്‍. പുറത്താക്കപ്പെട്ട ചേതന്‍ ശര്‍മയുടെ പകരക്കാരനായിട്ടാണ് അദ്ദേഹം സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്കു വരുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ബൗളിങ് കോച്ചായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അഗാര്‍ക്കര്‍. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് അഗാര്‍ക്കറും ബാറ്റിങ് കോച്ച് ഷയ്ന്‍ വാട്‌സനുമായുള്ള കരാര്‍ ഡിസി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അഗാര്‍ക്കറിനെ തേടി പുതിയ റോള്‍ എത്തുന്നത്.

2013ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അഗാര്‍ക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി അദ്ദേഹം വിട്ടുനിന്നില്ല. കമന്റേറ്ററുടെയും ക്രിക്കറ്റ് വിദഗ്ധന്റെയും റോളില്‍ വളരെ സജീവമായിരുന്നു അഗാര്‍ക്കര്‍. ഇന്ത്യന്‍ ടീമിനൊപ്പം ദൈര്‍ഘ്യമേറിയ കരിയറായിരുന്നു അദ്ദേഹത്തിന്റേത്. ഏകദിനത്തില്‍ ദേശീയ ടീമിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബൗളര്‍ കൂടിയാണ് അഗാര്‍ക്കര്‍.

AJIT AGARKAR

തന്റെ അഭിപ്രായങ്ങള്‍ എന്തു തന്നെയായാലും അതു വെട്ടിത്തുറന്നു പറയാന്‍ മടിയില്ലാത്ത വ്യക്തിയായിരുന്നു അഗാര്‍ക്കര്‍. 2017ല്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തിന്റെ പേരില്‍ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ വന്നപ്പോഴായിരുന്നു മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കെതിരേ അഗാര്‍ക്കര്‍ ആഞ്ഞടിച്ചത്. ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ധോണിയെ പുറത്താക്കണമെന്ന ആരാധകരെ ചൊടിപ്പിക്കുന്ന ആവശ്യമായിരുന്നു അഗാര്‍ക്കര്‍ നടത്തിയത്.

എംഎസ് ധോണിക്കു അപ്പുറത്തേക്കു ടി20യില്‍ ഇന്ത്യ ഇപ്പോള്‍ പുതിയ ഓപ്ഷനുകളിലേക്കു നോക്കണം. ചുരുങ്ങിയത് ടി20യിലെങ്കിലും ധോണിയില്ലാത്ത ഒരു ടീമിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കണം. ഏകദിനത്തില്‍ ധോണി വഹിക്കുന്ന റോളില്‍ ഇന്ത്യ സന്തുഷ്ടരായാണ് കാണപ്പെടുന്നത്. നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

പക്ഷെ ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം ധോണിയെ ഇന്ത്യ മിസ്സ് ചെയ്യുമോ? എനിക്കു അങ്ങനെ തോന്നുന്നില്ല. ടി20 ക്രിക്കറ്റില്‍ ധോണിയില്ലാത്ത ഒരു ടീമിനെ വളര്‍ത്തിയെടുക്കുകയെന്നത് കൂടുതല്‍ എളുപ്പമാണ്. കാരണം ധോണിയെ മാറ്റി നിര്‍ത്തിയാല്‍ ടീമില്‍ അനുഭവസമ്പത്തുള്ള ഒരുപാട് പേരുണ്ടന്നെും 2017ല്‍ അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

MS DHONI

അഗാര്‍ക്കറുടെ അഭിപ്രായം പോലെ തന്നെ ഒരു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി ഒഴിവാക്കപ്പെടുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവരുമായുള്ള പരമ്പരകളില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നില്ല. ധോണിയെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനത്തെ അന്നു സ്വാഗതം ചെയ്ത അഗാര്‍ക്കര്‍ ഈ നീക്കത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ടി20യില്‍ ഇന്ത്യന്‍ ടീമിലേക്കു എംഎസ് ധോണിയുടെ വഴിയടഞ്ഞിട്ടില്ലെന്നായിരുന്നു സെലക്ടര്‍മാര്‍ പറഞ്ഞത്. എനിക്കു അതു മനസ്സിലാവാത്ത കാര്യമാണ്. 2020ല്‍ ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ധോണിയെ ഒഴിവാക്കിയതാണ് ശരിയായ തീരുമാനമെന്നു ഞാന്‍ കരുതുന്നു.

ടൂര്‍ണമെന്റില്‍ അദ്ദേഹം കളിക്കുമോയെന്ന കാര്യത്തില്‍ നിങ്ങള്‍ക്കു യാതൊരു ഉറപ്പുമില്ല. ടി20യില്‍ ധോണിയുടെ പ്രകടനം ഇപ്പോള്‍ അത്ര മികച്ചതാണെന്നും ഞാന്‍ കരുതുന്നില്ല. അദ്ദേഹം ടീമില്‍ വേണമെന്നു എല്ലാവരും പറയുന്നു. പക്ഷെ നിങ്ങള്‍ എപ്പോഴും മുന്നോട്ടാണ് നോക്കേണ്ടതെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.

2019ല്‍ ധോണി ഇന്ത്യന്‍ ടി20 ടീമിലേക്കു തിരിച്ചുവരവ് നടത്തിയിരുന്നു. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ കളിക്കുകയും ചെയ്തു. ഇതേ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ധോണി അവസാനമായി കളിച്ചത്. അതിനു ശേഷം ടീമില്‍ നിന്നും അനിശ്ചിതമായ മാറിനിന്ന അദ്ദേഹം 2020 ആഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.

Story first published: Saturday, July 1, 2023, 12:32 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+