Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചതിച്ചത് ദാദയോ? പ്രണയബന്ധത്തില്‍ സംഭവിച്ചതെന്ത്? എല്ലാം പറഞ്ഞ് നഗ്മ

ഒരു സമയത്തു ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞ ഗോസിപ്പുകളിലൊന്നായിരുന്നു ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും താര സുന്ദരി നഗ്മയും തമ്മിലുള്ള പ്രണയം. 2000ത്തിന്റെ തുടക്കത്തിലായിരുന്നു ദാദ- നഗ്മ പ്രണയം കോളിളക്കമുണ്ടാക്കിയത്. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നും പല സ്ഥലത്തും വച്ച് രഹസ്യമായി കണ്ടുമുട്ടാറുണ്ടെന്നുമെന്നായിരുന്നു അന്നു വന്ന ഗോസിപ്പുകള്‍.

പക്ഷെ ഈ സമയത്തു രണ്ടു പേരും ഗോസിപ്പുകളോടൊന്നും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഈ ഗോസിപ്പുകള്‍ പ്രചരിച്ച സമയതത്തു ദാദ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ അച്ഛനുമായിരുന്നു. നഗ്മയാവട്ടെ തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന ഗ്ലാമര്‍ നായികയുമായിരുന്നു. നഗ്മയുമായുള്ള പ്രണയത്തില്‍ നിന്നും പിന്‍മാറിയത് ഗാംഗുലിയാണെന്നു പിന്നീട് അഭ്യൂഹങ്ങളും പരന്നിരുന്നു.

SOURAV GANGULY

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം 2009ല്‍ ഒരു അഭിമുഖത്തില്‍ ഗാംഗുലിയുമായുള്ള ഗോസിപ്പുകളെക്കുറിച്ച് നഗ്മ ആദ്യമായി പ്രതികരിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ തീര്‍ച്ചയായും വഴക്കൊന്നുമുണ്ടായിട്ടില്ലെന്നായിരുന്നു നഗ്മ അന്നു ടെലഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലിയുടെ പേരെടുത്തു പറയാതെ പ്രതികരിച്ചത്.

തങ്ങള്‍ക്കിടയില്‍ അടുപ്പമുണ്ടായിരുന്നെന്നും ഇപ്പോഴും അതു മറക്കാന്‍ തനിക്കായിട്ടില്ലെന്നും തെളിയിക്കുന്നതായിരുന്നു നടിയുടെ ചില വാക്കുകള്‍. വിചിത്രമെന്നായിരുന്നു അന്നത്തെ ഗോസിപ്പുകളെക്കുറിച്ച് നഗ്മ പ്രതികരിച്ചത്.

ലക്ഷക്കണക്കിനു ആളുകളില്‍ നിന്നും ഒരാളാണ് സ്‌പെഷ്യലായി മാറുന്നത്. വ്യത്യസ്ത തരത്തിലുള്ള ആളുകളെ കണ്ടുമുട്ടാനും ഇടപഴകാനും ഞങ്ങളുടെ ഫീല്‍ഡ് (സിനിമ) അവസരമൊരുക്കുന്നു. തീര്‍ച്ചയായും വ്യത്യസസ്ത മേഖലകളിലെ അറിയപ്പെടുന്ന രണ്ടു പേര്‍ കണ്ടുമുട്ടുകയും ഇഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ ആളുകള്‍ അതില്‍ പരമാവധി ഇടപെടും.

പ്രശസ്തരായ രണ്ടു വ്യക്തികള്‍ ഒരുമിച്ച് വരുന്നത് കാണാന്‍ ഈ ലോകം ഇഷ്ടപ്പെടുന്നില്ല. അതു പിന്നീട് നാശത്തില്‍ കലാശിക്കുകയും ചെയ്യുന്നു, നിങ്ങള്‍ അതു വേണ്ടന്നു വയ്ക്കുകയും ചെയ്യുമെന്നും ഗാംഗുലിയുടെ പേര് പരാമര്‍ശിക്കാതെ നഗ്മ അന്നു പറഞ്ഞിരുന്നു.

NAGMA

അതിനു പിന്നാലെ നഗ്മ താന്‍ പറഞ്ഞ വാക്കുകളില്‍ ചില തിരുത്തലുകളും വരുത്തി. അതു പോവട്ടെയെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കു ആരെയും ഉപേക്ഷിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ആ വ്യക്തി നിങ്ങളുടെ ജീവിതത്തിനു ഒരു അര്‍ഥം കൊണ്ടു വരുമ്പോള്‍ അതു സംഭവ്യമല്ല. നിങ്ങള്‍ ആ വ്യക്തിക്കൊപ്പം രണ്ടു മനോഹരമായ നിമിഷങ്ങള്‍ പങ്കു വച്ചിട്ടുണ്ടെങ്കില്‍ ആ ബന്ധമോ, വികാരമോ, നിമിഷമോ ഒരിക്കലും വിട്ടുപോവുകയുമില്ല.

സുഹൃത്തുക്കള്‍ എല്ലായ്‌പ്പോഴും അങ്ങനെ തന്നെ തുടര്‍ന്നു പോവുമെന്നു ഞാന്‍ കരുതുന്നു. ഒരു ബന്ധം യഥാര്‍ഥമാണെങ്കില്‍ അതൊരിക്കലും തകരില്ലെന്നു ഞാന്‍ കരുതുന്നു. സ്വന്തം കുടുംബത്തിനുള്ളില്‍ പോലും ആളുകള്‍ പരസ്പരം വഴക്കിടുന്നു. ഈ കേസിലേക്കു വന്നാല്‍ തീര്‍ച്ചയായും അത്തരം വഴക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും നഗ്മ വെളിപ്പെടുത്തിയിരുന്നു.

ഗാംഗുലിയുമായുള്ള പ്രണയം വെറും ഗോസിപ്പ് മാത്രമായിരുന്നില്ലെന്നു തെളിയിക്കുന്നതാണ് നടിയുടെ ഈ വാക്കുകള്‍. 2020ല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഗാംഗുലിക്കു നഗ്മ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിരുന്നു. പക്ഷെ ജീവിതത്തില്‍ ഒരിക്കലും നഗ്മയുമായുള്ള അടുപ്പത്തെക്കുറിച്ച് ഗാംഗുലി തുറന്നു പറഞ്ഞിട്ടില്ല.

Story first published: Saturday, July 8, 2023, 11:23 [IST]
Other articles published on Jul 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+