ആഷസ് 2019: സ്മിത്ത് എന്തു നേടിയിട്ടും കാര്യമല്ല... ചതിയനെന്ന പേര് പോവില്ല!! തുറന്നടിച്ച് മുന്‍ താരം
മാഞ്ചസ്റ്റര്‍: കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയില്‍ കാഴ്ച വച്ചിരിക്കുന്നത്. കളിച്ച ഇന്നിങ്‌സുകളിലെല്ലാം ഡബിളും സെഞ്ച്വറിയും ഫിഫ്റ്റിയുമെല്ലാം നേടി സ്മിത്ത് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ആഷസിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസീസ് കിരീടം നിലനിര്‍ത്തിയപ്പോഴും ജയത്തിന് ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു.
ലോകം മുഴുവന്‍ വാഴ്ത്തുമ്പോഴും സ്മിത്തിനെതിരേ മോശം പരാമര്‍ശം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍. ഒരു ചതിയനെന്നു മാത്രമേ സ്മിത്ത് ഭാവിയിലും അറിയപ്പെടുകയുള്ളൂവെന്നു അദ്ദേഹം തുറന്നടിച്ചു.

എന്തു നേടിയാലും ചീത്തപ്പേര് മാറില്ല
സ്മിത്ത് എത്ര വലിയ നേട്ടങ്ങള്‍ കൈവരിച്ചാലും ചതിയനെന്ന ചീത്തപ്പേര് വിട്ടുപോവില്ലെന്നു ഹാര്‍മിസണ്‍ അഭിപ്രായപ്പെട്ടു. സ്മിത്തിനോട് നിങ്ങള്‍ക്കു മാപ്പു കൊടുക്കാന്‍ കഴിയുമെന്നു തനിക്കു തോന്നുന്നില്ല. ചതിയനെന്ന പേര് ഒരിക്കലും അദ്ദേഹത്തെ വിട്ടുപോവില്ല. താനിത് പ്രകോപിപ്പിക്കാന്‍ പറയുന്നതല്ല, മറിച്ച് സ്മിത്തിന്റെ കരിയര്‍ ഗ്രാഫില്‍ തന്നെ അതു കുറിക്കപ്പെട്ടിട്ടുണ്ട്. മരിക്കും വരെ ഈ ദുഷ്‌പേര് സ്മിത്തിനൊപ്പമുണ്ടാവുമെന്നും ഹാര്‍മിസണ്‍ ചൂണ്ടിക്കാട്ടി.

പന്ത് ചുരണ്ടല്‍ വിവാദം
കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് മല്‍സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിനു കൂട്ടുനിന്നതിനെ തുടര്‍ന്നാണ് അന്നത്തെ നായകനായിരുന്ന സ്മിത്ത് പ്രതിക്കൂട്ടിലായത്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു് താരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഹാര്‍മിസണ്‍ സ്മിത്തിനെ ചതിയനെന്നു കുറ്റപ്പെടുത്തിയത്.

ഗംഭീര പ്രകടനം
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയില്‍ സ്വപ്‌നതുല്യമായ ബാറ്റിങ് പ്രകടനമാണ് സ്മിത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യസവും സ്മിത്ത് തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല.
അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 134.20 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 671 റണ്‍സ് സ്മിത്ത് അടിച്ചെടുത്തു കഴിഞ്ഞു. നാലാം ടെസ്റ്റില്‍ നേടിയ 211 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications