
ലോകേഷ് രാഹുല്‍
ഈ പരമ്പരയില്‍ ഇന്ത്യയുടെ നേട്ടങ്ങളിലൊന്ന് ലോകേഷ് രാഹുലിന്റെ തിരിച്ചുവരവാണ്. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് പഴികേട്ട രാഹുല്‍ പിന്നാലെ ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നു വിലക്കും നേരിട്ടിരുന്നു. വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമുള്ള താരത്തിന്റെ ആദ്യ പരമ്പര കൂടിയായിരുന്നു ഇത്.
രണ്ടു മല്‍സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ കളിയില്‍ ഫിഫ്റ്റിയും രണ്ടാമത്തെ മല്‍സരത്തില്‍ 47 റണ്‍സും താരം നേടി. ലോകകപ്പ് മുന്നില്‍ നില്‍ക്കെ രാഹുല്‍ ഫോം വീണ്ടെടുത്തത് ഇന്ത്യക്ക് കരുത്താവും.

ജസ്പ്രീത് ബുംറ
ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട ശേഷം തിരിച്ചെത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായി മാറിയ ബുംറ രണ്ടു മല്‍സരങ്ങളിലും ഇതു ശരിവയ്ക്കുന്ന പ്രകടനമാണ് നടത്തിയത്. ആദ്യ കളിയില്‍ 16 റണ്‍സിന് മൂന്നു വിക്കറ്റെടുത്ത അദ്ദേഹം ഇന്ത്യയെ ജയത്തിന് തൊട്ടരികിലെത്തിക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ കളിയില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ബുംറയായിരുന്നു.

എംഎസ് ധോണി
കഴിഞ്ഞ വര്‍ഷം ബാറ്റിങില്‍ നിരാശപ്പെടുത്തിയ എംഎസ് ധോണി ഈ വര്‍ഷം മികച്ച പ്രകടനം തുടരുകയാണ്. ഓസീസിനെതിരായ ടി20 പരമ്പരയിലെ രണ്ടു കളികളിലും അദ്ദേഹം തിളങ്ങി. ആദ്യ കളിയില്‍ (37 പന്തില്‍ 29) വേഗം കുറഞ്ഞ ഇന്നിങ്‌സിന്റെ പേരില്‍ പഴി കേട്ടെങ്കിലും രണ്ടാമത്തെ കളിയില്‍ 23 പന്തില്‍ 40 റണ്‍സ് അടിച്ചെടുത്ത് ധോണി ഇതിനു പ്രായശ്ചിത്തം ചെയ്തു. ലോകകപ്പിലും ധോണി ഇതേ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

രോഹിത്, ധവാന്‍
പരമ്പരയില്‍ ഇന്ത്യയെ നിരാശപ്പെടുത്തിയത് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ്. ആദ്യ മല്‍സരത്തില്‍ രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത രോഹിതും രണ്ടാമത്തെ കളിയില്‍ രോഹിത്തിനു പകരമെത്തിയ ധവാനും ക്ലിക്കായില്ല.
ആദ്യ കളിയില്‍ വെറും അഞ്ചു റണ്‍സിനാണ് രോഹിത് പുറത്തായത്. രണ്ടാമത്തെ മല്‍സരത്തില്‍ രോഹിത്തിന് വിശ്രമം നല്‍കി ധവാനെ കൊണ്ടുവന്നെങ്കിലും ഈ നീക്കവും പരാജയപ്പെട്ടു. 14 റണ്‍സാണ് ധവാനാന് നേടാനായത്.

റിഷഭ് പന്ത്
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തന്നെ ആശ്രയിക്കാനാവില്ലെന്ന് യുവതാരം റിഷഭ് പന്ത് വീണ്ടും തെളിയിച്ചു. ഈ പരമ്പരയില്‍ ഇന്ത്യയുടെ ദുരന്തമെന്ന് വിളിക്കാവുന്ന ഏക താരവും പന്ത് തന്നെ. കളിച്ച രണ്ടു മല്‍സരങ്ങളിലും താരം ദയനീയമായി പരാജയപ്പെട്ടു. വെറും നാല് റണ്‍സാണ് പരമ്പരയില്‍ പന്തിന്റെ സമ്പാദ്യം. ആദ്യ കളിയില്‍ മൂന്നും രണ്ടാമത്തെ മല്‍സരത്തില്‍ ഒരു റണ്‍സും നേടി താരം പുറത്തായി.
ഈ പ്രകടനത്തോടെ ലോകകപ്പ് ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ കാര്യമായി തന്നെ ആലോചിക്കേണ്ടിവരും

യുസ്‌വേന്ദ്ര ചഹല്‍
കുല്‍ദീപ് യാദവിന് വിശ്രമം നല്‍കിയതിനാല്‍ ടി20 പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിന് ചുക്കാന്‍ പിടിക്കാനുള്ള ചുമതല യുസ്‌വേന്ദ്ര ചഹലിനായിരുന്നു. പക്ഷെ ചഹലിന് ഈ റോളില്‍ തിളങ്ങാനായില്ല. ആദ്യ കളിയില്‍ 28 റണ്‍സിന് ഒരു വിക്കറ്റെടുത്തെങ്കിലും രണ്ടാമത്തെ മല്‍സരത്തില്‍ 47 റണ്‍സാണ് വിക്കറ്റൊന്നും ലഭിക്കാതെ ചഹല്‍ വഴങ്ങിയത്.


Click it and Unblock the Notifications
