Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ശാസ്ത്രിയുടെ സ്ഥാനത്തായിരുന്നെങ്കില്‍ എന്തു ചെയ്യും? ഓസീസ് കോച്ച് പറയുന്നു

ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കുയാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ 26 മുതല്‍ മെല്‍ബണില്‍ നടക്കാനിരിക്കുന്ന രണ്ടാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ മികച്ചൊരു ടീം കോമ്പിനേഷനെ കൂടി കണ്ടെത്തുകയെന്ന വെല്ലുവിളി ഇന്ത്യക്കു മുന്നിലുണ്ട്. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ സ്ഥാനത്തു താനായിരുന്നെങ്കില്‍ എന്തായിരിക്കും ചെയ്യുകയെന്ന ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാങര്‍.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ച ഓസീസ് രണ്ടാം ടെസ്റ്റും ജയിച്ച് നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലെത്താമെന്ന ആത്മവിശ്വാസത്തിലാണ്. പിങ്ക് ബോള്‍ ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ട് ഇന്ത്യയെ കംഗാരുപ്പട മലര്‍ത്തിയടിച്ചിരുന്നു.

അത് എന്നെ ബാധിക്കുന്ന കാര്യമല്ല

അത് എന്നെ ബാധിക്കുന്ന കാര്യമല്ല

ശാസ്ത്രിയുടെ സ്ഥാനത്തായിരുന്നെങ്കില്‍ എന്തായിരുന്നു ചെയ്യുകയെന്ന ചോദ്യത്തിനു അതു തന്നെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു ലാങറുടെ മറുപടി. തനിക്കു ഇപ്പോള്‍ തന്നെ ആവശ്യത്തിനു മാനസിക പിരിമുറുക്കമുണ്ടെന്നും സോണി നെറ്റ്‌വര്‍ക്കിന്റെ വിര്‍ച്വല്‍ മീഡിയ കോണ്‍ഫറന്‍സില്‍ അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കു പകരം ഇന്ത്യക്കാണ് ഇപ്പോള്‍ ഒരുപാട് മാനസിക പിരിമുറുക്കമുള്ളത് എന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ ടീം ഇപ്പോള്‍ എങ്ങനെയുള്ള മാനസികാവസ്ഥയിലൂടെയാവും കടന്നുപോവുന്നതെന്നറിയാമെന്നും ലാങര്‍ പറഞ്ഞു.

ഓസീസിന് മുന്‍തൂക്കം നല്‍കും

ഓസീസിന് മുന്‍തൂക്കം നല്‍കും

ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയും മുഹമ്മദ് ഷമിയും ഇല്ലെന്നത് മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു മുന്‍തൂക്കം നല്‍കുമെന്നു ലാങര്‍ അഭിപ്രായപ്പെട്ടു. ഏതു കായിക ഇനമെടുത്താലും നിങ്ങളുടെ ടീമിലെ രണ്ടു സ്റ്റാര്‍ പ്ലെയേഴ്‌സ് ഇല്ലെങ്കില്‍ അതു എതിര്‍ ടീമിന് മുന്‍തൂക്കം നല്‍കും. എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് കോലി. ഷമിയാവട്ടെ ഇന്ത്യന്‍ ടീമിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളുമാണ്. വളരെ കഴിവുള്ള, അതോടൊപ്പം തന്ത്രശാലിയുമായ ബൗളറാണ് ഷമി. ഇതു ഞങ്ങള്‍ക്കു അടുത്ത ടെസ്റ്റില്‍ മുന്‍തൂക്കം നല്‍കുമെന്നും ലാങര്‍ വിശദമാക്കി.
മെല്‍ബണില്‍ ആദ്യദിനം തന്നെ ഞങ്ങള്‍ ശക്തമായി തുടങ്ങേണ്ടതുണ്ട്. ഒപ്പം പരമ്പരയില്‍ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായ രഹാനെയ്ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും വേണമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

വാര്‍ണറുടെ തിരിച്ചുവരവ്

വാര്‍ണറുടെ തിരിച്ചുവരവ്

പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാവാന്‍ സാധിക്കാത്തതിനാല്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സേവനം മെല്‍ബണ്‍ ടെസ്റ്റിലും ഓസ്‌ട്രേലിയക്കു ലഭിക്കില്ല. ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ വാര്‍ണര്‍ പിന്നീട് കളിച്ചിട്ടില്ല.
സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ വാര്‍ണര്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നു ലാങര്‍ വ്യക്തമാക്കി. കളിക്കളത്തില്‍ മടങ്ങിയെത്തുന്നതിനു വേണ്ടി വാര്‍ണര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. വേഗത്തില്‍ ഓടുമ്പോള്‍ ഇപ്പോഴും അദ്ദേഹത്തിന് വേദനയനുഭവപ്പെടുന്നുണ്ട്. അതു മാറ്റിയെടുത്ത് ആത്മവിശ്വാസം വീണെടുത്തു കഴിഞ്ഞാല്‍ വാര്‍ണര്‍ തീര്‍ച്ചയായും ടീമില്‍ തിരികെയെത്തും. അദ്ദേഹത്തിന്റെ ആരോഗ്യ പുരോഗതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും കോച്ച് അറിയിച്ചു.

പെയ്‌നിന്റെ ക്യാപ്റ്റന്‍സി

പെയ്‌നിന്റെ ക്യാപ്റ്റന്‍സി

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഓസീസ് ടെസ്റ്റ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്‌നിന്റെ ഫോമിനെക്കുറിച്ച് ചില വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പെയ്‌നിന്‍ ടീം മാനേജ്‌മെന്റിന് പൂര്‍ണ വിശ്വാസമാണുള്ളതെന്നു ലാങര്‍ വ്യക്തമാക്കി.
വിക്കറ്റ് കീപ്പിങ്, ക്യാപ്റ്റന്‍സി, ബാറ്റിങ് തുടങ്ങി മൂന്നിലും പെയ്‌നിന്‍ തങ്ങള്‍ക്കു തികഞ്ഞ ആത്മവിശ്വാമുണ്ടെന്നു കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പരസ്യമായും അല്ലാതെയും ഞാന്‍ പറഞ്ഞിട്ടുണ്ട്. ടീമിലെ വളരെ പ്രധാനപ്പെട്ട താരമാണ് പെയ്ന്‍. കാരണം അദ്ദേഹം മുന്‍നവിര വിക്കറ്റ് കീപ്പറാണ്. കളിക്കളത്തിന് അകത്തും പുറത്തും പെയ്‌നിന്റെ നേതൃമികവ് മികച്ചതാണ്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സമ്മര്‍ദ്ദഘട്ടത്തില്‍ പെയ്‌നിന്റെ ബാറ്റിങ് നമ്മള്‍ കണ്ടതാണ്. കോലിയുടെ റണ്ണൗട്ടോടെ അദ്ദേഹം കളി മാറ്റിമറിക്കുകയും ചെയ്തു. മഹാനായ താരവും ക്യാപ്റ്റനുമാണ് പെയ്ന്‍. അദ്ദേഹം ടീമിലുള്ളത് കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നതായും ലാങര്‍ വ്യക്തമാക്കി.

Story first published: Thursday, December 24, 2020, 14:01 [IST]
Other articles published on Dec 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+