ഇന്ത്യ തൂത്തുവാരിയാല്‍ ?
മുന്‍ പര്യടനത്തില്‍ കളിച്ച ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. ഇത്തവണയു സമാനമായ നേട്ടം തന്നെ ഇന്ത്യക്കു സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ പരമ്പര 3-0നു തൂത്തുവാരിയാലും ഇന്ത്യക്കു റാങ്കിങില്‍ ഒന്നാമതുള്ള പാകിസ്താനെ മറികടക്കാന്‍ കഴിയില്ല. കാരണം, 138 പോയിന്റുമായി പാകിസ്താന് ഏറെ മുന്നിലാണ്.
പരമ്പര തൂത്തുവാരാനായാല്‍ നിലവില്‍ 123 പോയിന്റുള്ള ഇന്ത്യക്കു 129 പോയിന്റിലേക്കു മുന്നേറാനാവും. എന്നാല്‍ പരമ്പരയില്‍ സമ്പൂര്‍ണ തോല്വിയേറ്റുവാങ്ങിയാല് കംഗാരുപ്പട മൂന്നാം റാങ്കിങില്‍ നിന്നും നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെടും.
ഓസീസ് 3-0ന് ജയിച്ചാല്‍ ?
ഓസ്ട്രേലിയയാണ് ഇന്ത്യയെ പരമ്പരയില്‍ 3-0ന് തൂത്തുവാരുന്നതെങ്കില് റാങ്കിങില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഓസീസാണ് പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടുന്നതെങ്കില്‍ രണ്ടാംസ്ഥാനത്തു നിന്നും ഇന്ത്യ മൂന്നാം റാങ്കിലേക്കു വീഴും. 124 പോയിന്റോടെ ഓസീസ് രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്യും.
എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഓസീസ് ഇന്ത്യക്കെതിരേ അത്ര വലിയൊരു ജയം നേടാന്‍ സാധ്യത തീരെ കുറവാണ്. കഴിഞ്ഞ പരമ്പരകളില്‍ പാകിസ്താനോടും ദക്ഷിണാഫ്രിക്കയോടും അവര്‍ തോല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ത്യ 2-1ന് നേടിയാല്‍?
മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നാണ് സ്വന്തമാക്കുന്നതെങ്കില്‍ അത് റാങ്കിങില്‍ ഒരു മാറ്റവും വരുത്തില്ല. 123 പോയിന്റുള്ള ഇന്ത്യക്കു നാലു റേറ്റിങ് പോയിന്റ് കൂടി അധികമായി ലഭിക്കുമെന്ന് മാത്രം. എന്നാല്‍ ഓസീസിന് റാങ്കിങില്‍ അതു തിരിച്ചടിയാവും. ഇന്ത്യയോട് 1-2നു പരമ്പര അടിയറവ് വച്ചാല്‍ അവര്‍ നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെടും. അതുകൊണ്ടു തന്നെ ഈ പരമ്പര ഏതു വിധേനയും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഓസീസ് ഇറങ്ങുക.
2-1ന് ഓസ്ട്രേലിയ നേടിയാല്‍ ?
ഓസ്ട്രേലിയയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര 2-1ന് പോക്കറ്റിലാക്കുന്നതെങ്കില് റാങ്കിങ് നിലവില്‍ ഉള്ളതു പോലെ തന്നെ തുടരും. ഇന്ത്യക്കു മാത്രമല്ല ഓസ്ട്രേലിയക്കും അതു കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. ഇന്ത്യ രണ്ടാംസ്ഥാനത്തും ഓസീസ് മൂന്നാംസ്ഥാനത്തും തുടരുക തന്നെ ചെയ്യും. എന്നാല്‍ ഓസീസിന് 121 പോയിന്റാവുമെന്ന് മാത്രം