കൊറോണ: ഐപിഎല്‍ റദ്ദാക്കുകയോ, നീട്ടുകയോ ചെയ്താല്‍ എന്ത് സംഭവിക്കും?
മുംബൈ: കൊറോണ കായിക ലോകത്തെയും വിഴുങ്ങവെ ഐപിഎല്ലിന്റെയും മുട്ടിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് 29ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാമത് സീസണ്‍ ഇനി മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പല കായിക മല്‍സരങ്ങളും നീട്ടി വയ്ക്കുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. മറ്റു ചില മല്‍സരങ്ങളാവട്ടെ അടച്ചിട്ട സ്‌റ്റേഡിയങ്ങളിലുമാണ് നടക്കുന്നത്.
ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 14നു ശനിയാഴ്ച ബിസിസിഐ ഭരണസമിതി യോഗം വിളിച്ചിട്ടുണ്ട്. ബിസിസിഐ മേധാവി സൗരവ് ഗാംഗുലിയുള്‍പ്പെടെ പ്രമുഖരെല്ലാം യോഗത്തില്‍ പങ്കെടുക്കും.
ഐപിഎല്‍ റദ്ദാക്കാന്‍ സാധ്യത കുറവാണ്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മല്‍സരങ്ങള്‍ നടത്താനാണ് സാധ്യത കൂടുതല്‍. ഐപിഎല്‍ റദ്ദാക്കുകയോ, നീട്ടി വയ്ക്കുകയോ, അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ നടത്തുകയോ ചെയ്താല്‍ ഫ്രാഞ്ചൈസികളെയായിരിക്കും അത് ഏറ്റവുമധികം ബാധിക്കുക. ഇതു എങ്ങനെയായിരിക്കുമെന്ന് നോക്കാം.

അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരം
ഐപിഎല്ലുമായി മുന്നോട്ട് പോവാന്‍ നിലവില്‍ ബിസിസിഐയ്ക്കു മുന്നിലുള്ള ഏക വഴി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തുകയെന്നതാണ്. ബിസിസിഐ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടാല്‍ ഇതിനു വഴങ്ങുകയല്ലാതെ ഫ്രാഞ്ചൈസികള്‍ക്കു മുന്നില്‍ മറ്റ് ഉപാധികളില്ല.
നിലവില്‍ പല ഫ്രാഞ്ചൈസികളും താരങ്ങളെ ടീമിലേക്കു കൊണ്ടു വരുന്നതടക്കം സീസണിന്റെ തയ്യാറെടുപ്പിനായി ചെലവഴിച്ചത് 500 കോടി രൂപയാണ്. ഇതില്‍ 200-300 കോടിയോളം രൂപ ഫ്രാഞ്ചൈസികള്‍ക്കു തിരികെ ലഭിക്കുന്നത് ടിക്കറ്റ് വില്‍പ്പനയിലൂടെയാണ്. എന്നാല്‍ കാണികളില്ലാത്ത സ്‌റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ സംഘടിപ്പിച്ചാല്‍ ഈ തുക തിരിച്ചുപിടിക്കുമെന്നതാണ് ടീമുകളെ കുഴക്കുന്ന ചോദ്യം.

നീട്ടിവയ്ക്കുക, റദ്ദാക്കുക
ഐപിഎല്‍ നീട്ടി വയ്ക്കുകയോ, റദ്ദാക്കുകയോ ചെയ്താലും കനത്ത ആഘാതമാണ് ഫ്രാഞ്ചൈസികള്‍ക്കുണ്ടാവുക. ഇതു സംഭവിച്ചാല്‍ ടീമുകള്‍ക്കു മാത്രമല്ല ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനും ആഘാതമാവും. ഐപിഎല്‍ നടക്കുന്ന കാലയളവില്‍ പരസ്യങ്ങളിലൂടെ ചാനലിനു ലഭിക്കുന്ന വരുമാനം 300 കോടി രൂപയ്ക്കും മുകളിലാണ്.
ഐപിഎല്‍ റദ്ദാക്കുകയോ, മാറ്റുകയോ ചെയ്താല്‍ പരസ്യ റേറ്റുകള്‍ പുനര്‍ നിശ്ചയിക്കേണ്ടി വരും. ഇത് വരുമാനത്തെ ബാധിക്കുകയും ചെയ്യും. ഫ്രാഞ്ചൈസിയുടമകള്‍ക്കും കനത്ത തിരിച്ചടിയായിരിക്കും ഇതിലൂടെ നേരിടേണ്ടിവരിക. പുതിയ ലോഞ്ച്, നിലവിലെ ഉല്‍ന്നങ്ങളുടെ വില്‍പ്പന, വരാനിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രൊമോകള്‍ എന്നിവയെല്ലാം ഐപിഎല്‍ സീസണിലാണ് പല ബ്രാന്‍ഡുകളും നടത്താറുള്ളത്. ഐപിഎല്ലിന്റെ ഈ സീസണിനു മുമ്പ്് 200-220 ബ്രാന്‍ഡുകള്‍ പണം നിക്ഷേപിച്ചു കഴിഞ്ഞു. 80 ശതമാനം സ്ലോട്ടുകളും ഇതിനകനം വിറ്റഴിയുകയും ചെയ്തിട്ടുണ്ട്.

ഐപിഎല്ലും കാണികളും
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് വഴി 460 മില്ല്യണ്‍ പേര്‍ കണ്ടു കഴിഞ്ഞെന്നാണ് കണക്കുകള്‍. ഹോട്ട്‌സ്റ്റാറിലൂടെ 300 മില്ല്യണ്‍ പേരും ഐപിഎല്‍ ആസ്വദിച്ചിരുന്നു. ഇത്തവണ അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്തുകയാണെങ്കില്‍ കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍
സ്റ്റാര്‍ ഗോള്‍ഡ്, സ്റ്റാര്‍ പ്ലസ് ചാനലുകള്‍ വഴിയും മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്‌തേക്കുമെന്നാണ് സൂചനകള്‍. ഐപിഎല്ലിന്റെ അഞ്ചു വര്‍ഷത്തേക്കുള്ള സംപ്രേക്ഷണാവകാശം 16,000 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഗ്രൂപ്പ് ബിസിസിഐയില്‍ നിന്നും സ്വന്തമാക്കിയത്. ഈ തുകയുടെ 20-30 ശതമാനമെങ്കിലും തിരിച്ചുപിടിക്കാനായാല്‍ മാത്രമേ സ്റ്റാര്‍ ഗ്രൂപ്പിന് കനത്ത നഷ്ടമുണ്ടാവാതിരിക്കുകയുള്ളൂ.

ഐപിഎല്ലിന്റെ വളര്‍ച്ച
2008ല്‍ ആരംഭിച്ച ഐപിഎല്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഗ്ലാമറുള്ള ടൂര്‍ണമെന്റുകളിലൊന്നാണ്. നിലവില്‍ ഐപിഎല്ലിന്റെ മാര്‍ക്കറ്റ് വാല്യു 6.5 ബില്ല്യണിന് അടുത്താണ്. ടീമുകളുടെ ലിസ്റ്റില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് മൂല്യത്തിന്റെ കാര്യത്തില്‍ തലപ്പത്തുള്ള ഫ്രാഞ്ചൈസികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications