യൂറോ കപ്പ്, വിംബിള്‍ഡണ്‍ എന്തായിരുന്നു പുകില്? പണിയും കിട്ടി!- ബിസിസിഐ എവിടെയെന്നു ഫാന്‍സ്
കൊവിഡ് മഹാമാരിക്കാലത്തും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇംഗ്ലണ്ടില്‍ 'കയറൂരിവിട്ടതിനെതിരേ' ബിസിസിഐയ്ക്കു രൂക്ഷ വിമര്‍ശനം. ശക്തമായ ഭാഷയിലാണ് ബിസിസിഐക്കെതിരേ ഫാന്‍സ് രംഗത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിശോധനാ ഫലം പോസിറ്റീവായതാണ് ഫാന്‍സിനെ രോഷാകുലരാക്കിയത്. നിലവില്‍ ഇംഗ്ലണ്ടില്‍ യാതൊരു നിയന്ത്രണങ്ങലുമില്ലാതെ കുടുംബത്തോടൊപ്പം ഒഴിവുസമയം ചെലവിടുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍.
ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര അടുത്ത മാസമാണ് ആരംഭിക്കുന്നത്. ഇതേ തുടര്‍ന്നാണ് താരങ്ങള്‍ക്കു ബയോ ബബ്ള്‍ നിയന്ത്രണങ്ങളില്‍ നിന്നും അല്‍പ്പം ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. താരങ്ങള്‍ ഇതു ശരിക്കും മുതലാക്കുകയും ചെയ്തു. ഒടുവില്‍ റിഷഭിന്റെ ഫലം പോസിറ്റീവായത് ടീം മാനേജ്‌മെന്റിനെയും ബിസിസിഐയെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

യൂറോ കപ്പും വിംബിള്‍ഡണും
ഇംഗ്ലണ്ടില്‍ നടന്ന യൂറോ കപ്പ് മല്‍സരങ്ങളും വിംബിള്‍ഡണ്‍ ടെന്നീസുമെല്ലാം കാണാന്‍ ചില താരങ്ങളും കോച്ച് രവി ശാസ്ത്രിയുമെല്ലാം നേരത്തേ പോയിരുന്നു. ലണ്ടനിലെ വെംബ്ലിയില്‍ നടന്ന ജര്‍മനി- ഇംഗ്ലണ്ട് മല്‍സരം കാണാന്‍ റിഷഭ് സുഹൃത്തുക്കളോടൊപ്പമെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
റിഷഭിനെക്കൂടാതെ പേസര്‍ ജസ്പ്രീത് ബുംറയും ഭാര്യയോടൊപ്പം മല്‍സരം ആസ്വദിക്കാന്‍ വെംബ്ലിയിലെത്തിയിരുന്നു. ശാസ്ത്രിയാവട്ടെ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനല്‍ കാണാനെത്തിയ ഫോട്ടോയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഇനിയും കേസുകളുണ്ടാവുമെന്നു ഭോഗലെ
കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിക്കാത്തതിനാല്‍ തന്നെ ഇതു അനിവാര്യമാണെന്നായിരുന്നു പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ ട്വിറ്ററില്‍ കുറിച്ചത്. ഒരു ഇന്ത്യന്‍ താരം പോസിറ്റീവായിരിക്കുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പ്രോട്ടോക്കോള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ കൂടുതല്‍ കേസുകള്‍ പ്രതീക്ഷിക്കാമെന്നും ഭോഗലെ മുന്നറിയിപ്പ് നല്‍കി.

ഒരു നിയന്ത്രണവുമില്ലേ?
സാമാന്യബുദ്ധി പോലുമില്ലെങ്കില്‍ ഇതായിരിക്കും ഫലം. ഡെല്‍റ്റ വകഭേദം യുകെയില്‍ വ്യാപിച്ചു കൊണ്ടിരിക്കെ താരങ്ങള്‍, കോച്ച് എന്നിവര്‍ യൂറോ കപ്പ്, വിംബിള്‍ഡണ്‍ എന്നിവ കാണാന്‍ പോലുകയും മാസ്‌ക് പോലുമില്ലാതെ ഫോട്ടോയെടുക്കുകയും ചെയ്തു. ടീം മാനേജ്‌മെന്റിനുമേല്‍ ബിസിസിഐ, ടീം മാനേജര്‍ എന്നിവര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലേ? വിഡ്ഢിത്തരമെന്നാണ് ഇതിന്റെ പേരെന്നും ഒരു യൂസര്‍ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു.

ഒരാള്‍ക്കു മാത്രമേയുള്ളോ?
ഒരാള്‍ക്കു മാത്രമേയുള്ളോ? നമ്മുടെ ക്രിക്കറ്റര്‍മാര്‍ ഇംഗ്ലണ്ടില്‍ നിന്നെടുത്ത ഫോട്ടോസ് കാണുമ്പോള്‍ ഒരാള്‍ക്കു മാത്രമേ അസുഖം പിടിപെട്ടുള്ളൂവെന്നതിലാണ് തനിക്കു ആശ്ചര്യമെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ഇന്ത്യന്‍ താരങ്ങള്‍ക്കു അവധിക്കാലം ആഘോഷിക്കാന്‍ അനുമതി നല്‍കിയതാണ്. പക്ഷെ ആളുകള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ പോവരുതെന്ന് ടീം മാനേജ്‌മെന്റ് താരങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കണമായിരുന്നുവെന്ന് മറ്റൊരു യൂസര്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications