IPL: ദാദയുടെ വാക്കുകള്‍ സത്യമായി- 158 റണ്‍സെടുത്ത ശേഷം ഗാംഗുലി പറഞ്ഞത് വെളിപ്പെടുത്തി മക്കുല്ലം
2008ലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ നാഴികക്കല്ലുകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഐപിഎല്ലിന്റെ തുടക്കം. ഗംഭീരമായിരുന്നു ഐപിഎല്ലിന്റെ ലോക ക്രിക്കറ്റിലേക്കുള്ള എന്‍ട്രി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. കെകെആര്‍ താരം ബ്രെന്‍ഡന്‍ മക്കുല്ലത്തിന്റെ ഇടിവെട്ട് പ്രകടനം ഉദ്ഘാടന മല്‍സരത്തെ കൂടുതല്‍ കളര്‍ഫുള്ളാക്കുകയും ചെയ്തു.
വെറും 73 പന്തില്‍ പുറത്താവാതെ 158 റണ്‍സായിരുന്നു മക്കുല്ലം അന്ന് വാരിക്കൂട്ടിയത്. 13 സിക്‌സറുകളും 10 ബൗണ്ടറികളും ഇതിലുള്‍പ്പെട്ടിരുന്നു. കെകെആര്‍ നേടിയ മൂന്നു വിക്കറ്റിന് 222 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിനു മറുപടിയായി ആര്‍സിബി വെറും 82 റണ്‍സിനു പുറത്താവുകയും ചെയ്തു. അന്നത്തെ ഇന്നിങ്‌സിനു ശേഷം കെകെആര്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്തായിരുന്നു തന്നോടു പറഞ്ഞതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ടീമിന്റെ കോച്ച് കൂടിയായ മക്കുല്ലം.

ഗാംഗുലിയുടെ വാക്കുകള്‍
മല്‍സരശേഷം രാത്രിയില്‍ പലരും തന്നെ അഭിനന്ദിച്ചിരുന്നു. ഇവയില്‍ പലതും ഇപ്പോള്‍ ഓര്‍മയില്ല. പക്ഷെ ഗാംഗുലിയുടെ വാക്കുകള്‍ ഇപ്പോഴും മായാതെ മനസ്സിലുണ്ട്.
നിന്റെ ജീവിതം എന്നെന്നേക്കുമായി മാറിയെന്നായിരുന്നു ദാദ അന്നു പറഞ്ഞത്. അന്നു അദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ഥം പൂര്‍ണമായി മനസ്സിലായില്ല. പക്ഷെ ഗാംഗുലി ഉദ്ദേശിച്ചത് എന്തായിരുന്നുവെന്ന് പിന്നീട് ബോധ്യമായി. ഗാംഗുലിയുടെ വാക്കുകളോടു 100 ശതമാനവും താന്‍ യോജിക്കുന്നതായും മക്കുല്ലം കെകെആറിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

കെകെആറുമായുള്ള ബന്ധം
കെകെആറിനു വേണ്ടി ഏറെ മല്‍സരങ്ങള്‍ കളിക്കുകയും പിന്നീട് ടീമുമായി വഴിപിരിയുകയും ചെയ്തു. പക്ഷെ വളരെ നല്ല രീതിയിലായിരുന്നു കെകെആര്‍ വിട്ടത്. തനിക്കു മിച്ച അവസരം നല്‍കിയ കെകെആറിനോടു എല്ലായ്‌പ്പോഴും നന്ദിയും കടപ്പാടുമുണ്ടായിരിക്കും.
ഇപ്പോള്‍ വീണ്ടും കെകെആറിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും കെകെആറുമായി ഇടപഴകി പ്രവര്‍ത്തിക്കുമെന്ന് ഉടമ ഷാരൂഖ് ഖാന്‍ പറയുമായിരുന്നു. ഇത് മറ്റൊരു അവസരമായാണ് താന്‍ ഊഹിക്കുന്നതെന്നും മക്കുല്ലം വ്യക്തമാക്കി.

കെകെആര്‍ ടീം മാനേജ്‌മെന്റ്
വളരെ മിടുക്കരായവരാണ് കെകെആറിന്റെ ടീം മാനേജ്‌മെന്റിലുള്ളത്. ഈ വര്‍ഷവും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നമുക്ക് വിജയങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗാളിലെ ജനങ്ങളെയും ഷാരൂഖ്, ജയ് മേത്ത തുടങ്ങി ഈ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടവരെയെല്ലാം പ്രതിനിധീകരിക്കുന്ന ശൈലിയില്‍ ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങളുടെ ശ്രമം. ഞങ്ങള്‍ വിജയം കൊയ്യുമെന്നു തന്നെയാണ് പ്രതീക്ഷ. കാരണം വളരെ മികച്ച ടീമാണ് കെകെആറിനുള്ളതെന്നും മക്കുല്ലം കൂട്ടിച്ചേര്‍ത്തു.
2014ലായിരുന്നു കെകെആറിന്റെ അവസാനത്തെ ഐപിഎല്‍ കിരീടനേട്ടം. അന്നു മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ടീം രണ്ടാം കിരീടം സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications