Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്ത് ചെയ്തത് ശുദ്ധ മണ്ടത്തരം... ഓസീസ് നായകന് ബുദ്ധിഭ്രമം!! രൂക്ഷവിമര്‍ശനവുമായി ഗാംഗുലി

സ്മിത്ത് ചെയ്തത് ശുദ്ധ മണ്ടത്തരമെന്ന് ഗാംഗുലി | Oneindia Malayalam

കൊല്‍ക്കത്ത: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ രൂക്ഷവിമര്‍ശനം. ഒരു ദേശീയ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സ്മിത്തിനെയും സംഭവത്തില്‍ പങ്കാളികളായ മറ്റു താരങ്ങളെയും ദാദ കുറ്റപ്പെടുത്തിയത്. സ്മിത്ത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു അത്. സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരുടെ പ്രവര്‍ത്തി ശുദ്ധ മണ്ടത്തരം തന്നെയാണെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു.

1

സ്മിത്തിന് ബുദ്ധിഭ്രമമുണ്ടായിരിക്കാമെന്നാണ് തനിക്കു തോന്നുന്നത്. നേരത്തേ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലെത്തിയപ്പോള്‍ തനിക്ക് ഇടയ്ക്ക് ബുദ്ധിഭ്രമം ഉണ്ടായതായി സ്മിത്ത തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ അന്നത്തെ സംഭവത്തിനു ശേഷം അദ്ദേഹത്തിന് വീണ്ടും അതു തന്നെയാണ് കേപ്ടൗണിലും ഉണ്ടായിരിക്കുന്നതെ്ന്ന് ഗാംഗുലി പറഞ്ഞു. ഏതു വിധേനയും ടെസ്റ്റ് വിജയിക്കുകയെന്ന ഓസ്‌ട്രേലിയയുടെ ശൈലി ശരിയല്ല. ഇതിനു മുമ്പും ഇത്തരം വഴിവിട്ട രീതികളിലൂടെ ഓസീസ് മല്‍സരങ്ങള്‍ ജയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2

കേപ്ടൗണ്‍ ടെസ്റ്റിനിടെ സ്മിത്തിന്റെയും വാര്‍ണറുടെയും അറിവോട് കൂടി ബാന്‍ക്രോഫറ്റ് മഞ്ഞ നിറത്തിലുള്ള ടേപ്പ് കൊണ്ട് പന്തില്‍ ചുരണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്തതോടെയാണ് ഓസീസ് ടീമിന്റെ കൊടും ചതി ലോകമറിഞ്ഞത്. കുറ്റസമ്മതം നടത്തിയ സ്മിത്തും വൈസ് ക്യാപ്്റ്റന്‍ വാര്‍ണറും സ്ഥാനമൊഴിയുകയും ചെയ്തിരുന്നു. പിന്നാലെ ഐസിസി സ്മിത്തിന് ഐസിസി ഒരു ടെസ്റ്റില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

Story first published: Tuesday, March 27, 2018, 11:37 [IST]
Other articles published on Mar 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+