കോലി സ്‌പെഷ്യലെന്ന് സച്ചിന്‍... മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍, ഇതാണ് കാരണം
മുംബൈ: ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് കച്ചമുറുക്കവെ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിച്ച് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്ത്. അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും അങ്കം കുറിക്കുന്നത്. കരിയറില്‍ ഇതിനകം തന്നെ പല ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ് കോലി.
സച്ചിന്റെ റെക്കോര്‍ഡുകള്‍ വരെ തിരുത്താന്‍ ശേഷിയുള്ള താരമെന്നാണ് അദ്ദേഹത്തെ ക്രിക്കറ്റ് പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കോലി ഇപ്പോള്‍ കടന്നുപോവുന്നത്.

സ്വന്തം പിഴവ് തിരിച്ചറിഞ്ഞ് മെച്ചപ്പെടുത്തുന്നു
സ്വന്തം വീക്ക്‌നെസുകള്‍ തിരിച്ചറിഞ്ഞ് അവ തിരുത്താന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നതാണ് കോലിയില്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ച കാര്യമെന്നു സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു. കളിയോട് ഇത്രയും ആത്മാമര്‍ഥയോടെ സമീപിക്കുന്ന താരങ്ങള്‍ കുറവാണ്. എല്ലായ്‌പ്പോഴും കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കാനുള്ള അതിയായ ആഗ്രഹം കോലിയുടെ കണ്ണുകളില്‍ തനിക്കു കാണാനായിട്ടുണ്ടെന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.

കോലിയുടെ ഏത്രയും വലിയ പ്ലസ് പോയിന്റ്
ഏതെങ്കിലുമൊരു മേഖലയില്‍ തനിക്കു വീക്ക്‌നെസുകളുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അത് മെച്ചപ്പെടുത്താനും പരിഹരിക്കാനും നെറ്റ്‌സില്‍ നിരന്തരം പരിശീലനം നടത്തുന്ന താരമാണ് കോലി. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
സ്വന്തം വീക്ക്‌നെസുകള്‍ അംഗീകരിക്കുകയും അത് പരിഹരിക്കാന്‍ നിരന്തരം ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന താരങ്ങള്‍ മാത്രമേ കൂടുതല്‍ മുന്നേറുകയുള്ളൂവെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

ആശങ്കയില്ലാതെ കളിക്കണം
സ്വന്തം ഫോമിനെക്കുറിച്ചോ നേരത്തേ നടന്ന പര്യടനത്തിലെ പ്രകടനങ്ങളെക്കുറിച്ചോ ചിന്തിക്കാതെ ഒരു തരത്തിലുള്ള ആശങ്കയുമില്ലാതെ കോലി ഈ ടെസ്റ്റ് പരമ്പരയില്‍ കളിക്കണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു. കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. അതു സ്വാഭാവികമാണ്. ഇതുകൊണ്ട് ലോകം അവസാനിക്കാനൊന്നും പോവുന്നില്ല. ഇതിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കുകയാണ് ചെയ്യേണ്ടത്. നല്ല തയ്യാറെടുപ്പ് തന്നെയാണ് ഈ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് കോലി നടത്തിയതെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കോലിക്ക് ശാസ്ത്രിയുടെയും പ്രശംസ
ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കും കോലിയെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. ഇത്രയേറെ സ്വന്തം ജോലിയോട് ആത്മാര്‍ഥത പുലര്‍ത്തുന്ന മറ്റൊരു താരത്തെ കാണാന്‍ പോലും സാധിക്കില്ലെന്നാണ് ശാസ്ത്രി പറയുന്നത്.
ടീമില്‍ കോലിയുടെ സ്വാധീനം വളരെ വലുതാണ്. ടീമില്‍ ഇത്രയുമധികം കഠിനാധ്വാനം ചെയ്യുന്ന മറ്റൊരു താരമില്ല. മറ്റു താരങ്ങള്‍ക്കെല്ലാം പ്രചോദനമേകാന്‍ കോലിക്കു കഴിയുന്നുണ്ട്. യുവതാരങ്ങള്‍ കോലിയെപ്പോലെയായി മാറാന്‍ ആഗ്രഹിക്കുന്നതും അതുകൊണ്ടാണെന്ന് ശാസ്ത്രി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications