For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞെട്ടിച്ച് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചു, പക്ഷെ റൂമിലെത്തിയപ്പോള്‍? വെളിപ്പെടുത്തി ആര്‍ അശ്വിന്‍

ചെന്നൈ: എംഎസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വികാരമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇത്രത്തോളം ആരാധകര്‍ ഇഷ്ടപ്പെട്ട മറ്റൊരു താരമില്ലെന്ന് പറയാം. ഇന്ത്യയുടെ നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ധോണി നിറഞ്ഞുനിന്നു. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്താണ് ധോണിയുടെ പടിയിറക്കം. 2007ല്‍ ടി20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത ധോണി 2011ലെ ഏകദിന ലോകകപ്പും അലമാരയിലെത്തിച്ചു.

2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ധോണിക്ക് കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തി. വിരമിക്കല്‍ മത്സരത്തിന് പോലും കാത്തുനില്‍ക്കാതെ 2020ല്‍ ധോണി വിരമിക്കലും പ്രഖ്യാപിച്ചു. ആര്‍ക്കും ചിന്തിക്കാനാവാത്ത പദ്ധതികള്‍ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന നായകനായിരുന്നു ധോണി. എതിരാളികളുടെ എല്ലാ കണക്കുകൂട്ടലുകളും പൊളിക്കുന്ന ധോണി ഒറ്റക്ക് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച മത്സരങ്ങളും നിരവധിയാണ്. ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായാണ്.

മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ധോണിയുടെ പിന്‍ഗാമിയായി വിരാട് കോലി എത്തുകയും ചെയ്തു. എല്ലാം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച രീതിയിലാണ് ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ധോണിക്ക് ഈ തീരുമാനത്തില്‍ നിരാശയുണ്ടായിരുന്നോ?. എന്തായിരുന്നു മാനസികാവസ്ഥ?. അന്ന് രാത്രി നടന്ന സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍ അശ്വിന്‍.

'2014ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. മെല്‍ബണില്‍ ഇന്ത്യക്ക് സമനില നേടിക്കൊടുക്കാന്‍ ധോണിക്കൊപ്പം ഞാന്‍ ബാറ്റു ചെയ്തിരുന്നു. എന്നാല്‍ ജയിക്കാനാവാതെ പോയതോടെ ഒരു സ്റ്റംപ് ഊരി വിരമിക്കുകയാണെന്ന് പറയുകയായിരുന്നു. ധോണിയെ സംബന്ധിച്ച് വളരെ വൈകാരികമായ മുഹൂര്‍ത്തമായിരുന്നു ഇത്. ഇഷാന്ത് ശര്‍മ, സുരേഷ് റെയ്‌ന എന്നിവരോടൊപ്പം ഞാനും റൂമില്‍ ഇരിക്കുകയായിരുന്നു. അന്ന് രാത്രി മുഴുവന്‍ തന്റെ ടെസ്റ്റ് ജേഴ്‌സിയിട്ടാണ് ധോണി നടന്നത്.

r ashwin

ഇടക്ക് കണ്ണുനീരും പൊഴിയുന്നുണ്ടായിരുന്നു' ആര്‍ അശ്വിന്‍ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. എന്നാല്‍ തന്റെ വികാരങ്ങളെ മറ്റുള്ളവര്‍ കാണാതെ പിടിച്ചുനിര്‍ത്താന്‍ ധോണിക്ക് സവിശേഷമായ കഴിവുണ്ട്. വലിയ സമ്മര്‍ദ്ദം നേരിടുന്ന മത്സരങ്ങളില്‍ പോലും ധോണിക്ക് യാതൊരു കൂസലും ഉണ്ടാവില്ല. മറ്റ് താരങ്ങളില്‍ നിന്ന് ധോണിയെ വ്യത്യസ്തനാക്കുന്നതും ഇതാണ്. സമ്മര്‍ദ്ദങ്ങളില്‍ പതറാത്ത ബാറ്റ്‌സ്മാനും ക്യാപ്റ്റനുമാണ് ധോണി.

ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ തലയെടുപ്പിന് പിന്നില്‍ ധോണിയെന്ന നായകന്റെ അധ്വാനവും വളരെ വലുതാണ്. നിരവധി പ്രതിഭകളെ ഇന്ത്യന്‍ ടീമിലേക്ക് സംഭാവന ചെയ്യാന്‍ ധോണിക്ക് സാധിച്ചു. ആര്‍ അശ്വിന്‍, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെയെല്ലാം വളര്‍ച്ചയില്‍ ധോണിയുടെ പങ്ക് വളരെ വലുതാണ്. താരങ്ങളെ വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന നായകനായിരുന്നു ധോണി.

ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ആറ് വര്‍ഷത്തോളം ധോണി പരിമിത ഓവറില്‍ കളിച്ചു. വിരാട് കോലിക്കായി വഴിമാറുകയെന്നതും ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ കാരണമാണ്. 90 ടെസ്റ്റുകളാണ് ധോണി കളിച്ചത്. 27 ജയങ്ങളാണ് ടെസ്റ്റ് നായകനായി അദ്ദേഹം ഇന്ത്യക്ക് നേടിക്കൊടുത്തത്. ധോണിയുടെ കൂടുതല്‍ വിജയമെന്ന ടെസ്റ്റ് റെക്കോഡ് 2019ല്‍ വിരാട് കോലി തകര്‍ത്തിരുന്നു. ക്രിക്കറ്റിനുള്ളില്‍ത്തന്നെ നല്ല സൗഹൃദങ്ങളെ കാത്തുസൂക്ഷിക്കാന്‍ ധോണിക്കായി.

വിരമിക്കല്‍ മത്സരത്തോടെ ധോണിക്ക് യാത്രയയപ്പ് നല്‍കാന്‍ ബിസിസി ഐയും ആരാധകരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിന് പോലും കാത്തുനില്‍ക്കാതെയാണ് ധോണിയുടെ പടിയിറക്കം. എന്നാല്‍ ഇപ്പോഴും അദ്ദേഹം ഐപിഎല്ലില്‍ തുടരുന്നു. വരുന്ന സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് എംഎസ് ധോണിയുണ്ടാവും. ധോണിയെപ്പോലൊരു പ്രതിഭയെ ഇതുവരെ ക്രിക്കറ്റ് ലോകം കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കുമിടയില്‍ വ്യത്യസ്തനായി ധോണി ഇനിയും ഏറെക്കാലം തുടരും.

Story first published: Sunday, December 31, 2023, 6:19 [IST]
Other articles published on Dec 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+