ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്ന വഴികളിലെല്ലാം ചരിത്രം സൃഷ്ടിച്ച സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ ഇപ്പോഴും തകര്‍ക്കപ്പെടാതെ സച്ചിന്റെ പേരില്‍ തുടരുകയാണ്. ബാറ്റിങ് മികവിന്റെ അവസാന വാക്കെന്ന് സച്ചിനെ വിശേഷിപ്പിക്കാം. 100 സെഞ്ച്വറികള്‍ സ്വന്തം പേരിലാക്കിയാണ് സച്ചിന്‍ പടിയിറങ്ങിയത്.
ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനിയൊരു താരം പിറക്കേണ്ടിയിരിക്കുന്നു. സച്ചിന്റെ സെഞ്ച്വറി നേട്ടം ഏവരേയും അത്ഭുതപ്പെടുത്തുമ്പോഴും ഈ നേട്ടത്തിലേക്ക് സച്ചിന്‍ എത്തിയതിന് പിന്നില്‍ കൗതുകകരമായ ഒരു രഹസ്യമുണ്ട്. അത് കഠിനമായ പരിശീലനമല്ല. സച്ചിന്റെ വിജയ രഹസ്യം മറ്റൊന്നാണ്. അത് പാട്ടുകാരനും സംഗീത സംവിധായകനുമായ ബപ്പി ലഹിരിയുടെ സംഗീതം കേള്‍ക്കലാണ്. മുന്‍ ഇന്ത്യന്‍ താരവും സച്ചിന്റെ സഹതാരവുമായ സുരേഷ് റെയ്‌നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റേഡിയോ സിറ്റി ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് റെയ്‌ന സച്ചിന്റെ ഈ രഹസ്യം വെളിപ്പെടുത്തിയത്. സച്ചിന്‍ മിക്ക സമയത്തും ബാറ്റ് ചെയ്യുന്നതിന് മുമ്പ് ലഹിരിയുടെ പ്രശസ്ത പാട്ടുകളിലൊന്നായ 'യാടാ ആ രഹാ ഹെ' എന്ന പാട്ട് കേട്ടിരുന്നു. ഡിസ്‌കോ ഡാന്‍സര്‍ എന്ന സിനിമയിലെ മിധുന്‍ ചക്രവര്‍ത്തി അഭിനയിച്ച പാട്ട് രംഗം സച്ചിന് വളരെ ഇഷ്ടമായിരുന്നു. ഇത് സച്ചിനെ സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തനാക്കാന്‍ സഹായിച്ചിരുന്നു.
12-13 സെഞ്ച്വറികള്‍ സച്ചിന്‍ നേടിയതിന് പിന്നില്‍ ഇതാണ് കാരണമെന്നാണ് റെയ്‌ന വെളിപ്പെടുത്തിയത്. 'യാഡാ ആ രഹാ ഹെ എന്ന പാട്ട് മിക്ക സമയത്തും സച്ചിന്‍ കേട്ടിരുന്നു. ഈ പാട്ട് സച്ചിന്‍ ഭാഗ്യമായാണ് കണ്ടിരുന്നത്. ഈ പാട്ട് കേട്ടതിന് ശേഷം ബാറ്റിങ്ങിനിറങ്ങി 12-13 സെഞ്ച്വറികള്‍ സച്ചിന്‍ നേടി. ഡ്രസിങ് റൂമില്‍ സച്ചിന്റെ ഈ പാട്ടായിരുന്നു എപ്പോഴും കേട്ടിരുന്നത്'- റെയ്‌ന പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബപ്പി ലഹിരിയുടെ കടുത്ത ആരാധകനായിരുന്നു. ബപ്പി ലഹരി സച്ചിന്റെയും ആരാധകനായിരുന്നുവെന്നതാണ് കൗതുകം. സച്ചിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിലും സച്ചിന്റെ ബപ്പി ലഹിരിയോടുള്ള ആരാധന വ്യക്തമാക്കിയിട്ടുണ്ട്. '48 വര്‍ഷത്തിലേറെയായി ഞാന്‍ സംഗീത ലോകത്തുണ്ട്. എല്ലാം നന്നായി പോകുന്നു. എനിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറെ വളരെ ഇഷ്ടമാണ്. ചെറുപ്പം മുതല്‍ ക്രിക്കറ്റിനെ പിന്തുടരുന്നു.
എനിക്ക് സച്ചിനെ തുടക്കം മുതലേ ഇഷ്ടമാണ്. സച്ചിന്‍ ക്രിക്കറ്റിന്റെ ദൈവമാണ്. സച്ചിന്റെ എന്റെ പാട്ടുകളെ ഇഷ്ടപ്പെടുന്നുവെന്നത് വലിയ സമ്മാനമായി കരുതുന്നു. സച്ചിന്‍ എന്റെ പാട്ടുകളെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നതിനെ അനുഗ്രഹമായി കാണുന്നു'- ബപ്പി ലഹിരി പറഞ്ഞു. സച്ചിന്‍ ഒരു തവണ ട്വിറ്ററിലൂടെ ബപ്പി ലഹിരിയോടുള്ള ആരാധന തുറന്ന് പറഞ്ഞ് പോസ്റ്റിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സച്ചിന്‍ പരിശീലനം നടത്തുന്നത് വളരെ വിരളമായിട്ടായിരുന്നു. പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് കഠിന പ്രയത്‌നം നടത്തുന്നത് സച്ചിന്റെ രീതിയായിരുന്നില്ല. തുടര്‍ച്ചയായി ഫ്‌ളോപ്പ് ആകുമ്പോള്‍ മാത്രം പുറത്തായ വീഡിയോ പരിശോധിച്ച് തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുന്നതായിരുന്നു സച്ചിന്റെ രീതി. ക്രിക്കറ്റ് പ്രതിഭ ആവോളം സച്ചിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഠിന പരിശീലനം നടത്തി ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നത് കുറക്കാനാണ് സച്ചിന്‍ ശ്രമിച്ചത്.
ഫിറ്റ്‌നസ് പോലെ തന്നെ മാനസികമായ മുന്നൊരുക്കത്തിന് സച്ചിന്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ടാണ് ബപ്പി ലഹിരിയുടെ സംഗീതം ആസ്വദിച്ച് മാനസികമായ മുന്നൊരുക്കം നടത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നത്. ഇത് സച്ചിനെ സഹായിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. സച്ചിന്റെ വിജയ രഹസ്യമെന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും ബപ്പി ലഹിരിയുടെ പാട്ട് കേള്‍ക്കുന്നത് സച്ചിനെ മാനസികമായി സഹായിച്ചിരുന്നു.